പെ​ൺ​കു​ട്ടി​യെ ശ​ല്യം ചെ​യ്ത​ത് ചോ​ദ്യം ചെ​യ്തു; സ​ഹ​പാ​ഠി​ക്ക് കു​ത്തേ​റ്റു; പ്ര​തി​ക​ളെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു; സംഭവം ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍

തൃ​ശൂ​ര്‍: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ ശ​ല്യം ചെ​യ്യു​ന്ന​ത് ചോ​ദ്യം ചെ​യ്ത സ​ഹ​പാ​ഠി​ക്ക് കു​ത്തേ​റ്റു.

ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ ചേ​ലൂ​ര്‍ സ്വ​ദേ​ശി ടെ​ല്‍​സ​ണെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പ്ര​തി​ക​ളെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു. കാ​റ​ളം സ്വ​ദേ​ശി​യാ​യ സാ​ഹി​ര്‍ , ആ​ലു​വ സ്വ​ദേ​ശി രാ​ഹു​ല്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​രി​ങ്ങാ​ല​ക്കു​ട ജ്യോ​തീ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​യെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം ശ​ല്യം ചെ​യ്യു​ക​യാ​യി​രു​ന്നു.

സം​ഭ​വം ക​ണ്ട് ടെ​ല്‍​സ​ണ്‍ ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​കോ​പി​ത​നാ​യ സാ​ഹി​ര്‍ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​ത്തി കൊ​ണ്ട് ടെ​ല്‍​സ​നെ കു​ത്തു​ക​യും ഉ​ട​ന്‍ ത​ന്നെ ബൈ​ക്ക് എ​ടു​ത്ത് പോ​വു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി അ​പ​ക​ടം ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ എ​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു.

പ​രി​ക്കേ​റ്റ ടെ​ല്‍​സ​നെ ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment