ഗു​സ്തി താ​രം ബ​ബി​ത ഫോ​ഗാ​ട്ട് ബി​ജെ​പി​യി​ൽ; ഇ​നി ഗോ​ദ ഹ​രി​യാ​ന രാ​ഷ്ട്രീ​യം

ന്യൂ​ഡ​ൽ​ഹി: ഗു​സ്തി താ​രം ബ​ബി​ത ഫോ​ഗാ​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. മൂ​ന്നു ത​വ​ണ കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ മെ​ഡ​ൽ നേ​ടി​യി​ട്ടു​ള്ള ബ​ബി​ത, കേ​ന്ദ്ര കാ​യി​ക മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വി​ൽ നി​ന്നാ​ണ് ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യി​ൽ ആ​കൃ​ഷ്ട​നാ​യാ​ണ് ബി​ജെ​പി​യി​ൽ എ​ത്തി​യ​തെ​ന്ന് ബ​ബി​ത ഫൊ​ഗാ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ജ​മ്മു കാ​ഷ്മീ​രി​നു പ്ര​ത്യേ​ക അ​ധി​കാ​രം ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ 370-ാം അ​നു​ച്ഛേ​ദം റ​ദ്ദാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യെ അ​നു​കൂ​ലി​ച്ച് അ​ടു​ത്തി​ടെ ബ​ബി​ത ട്വീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

വ​ൻ​ഹി​റ്റാ​യ ബോ​ളി​വു​ഡ് സി​നി​മ ദം​ഗ​ലി​നു പ്ര​ചോ​ദ​ന​മാ​യ ജീ​വി​ത ക​ഥ​യി​ലെ നാ​യി​ക​യാ​ണ് ബ​ബി​ത ഫൊ​ഗാ​ട്ട്. ഈ ​വ​ർ​ഷം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഹ​രി​യാ​ന​യി​ൽ ബ​ബി​ത ഫൊ​ഗാ​ട്ടി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ നീ​ക്ക​മെ​ന്നാ​ണ് നേ​താ​ക്ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Related posts