പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വീട്ടില്‍ പ്രസവിച്ചു; ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍ പോലീസില്‍ അറിയിച്ചു; സംഭവം ചെറുതോണിയില്‍

baby-sചെ​റു​തോ​ണി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. തോ​പ്രാം​കു​ടി സ്കൂ​ൾ​സി​റ്റി കൊ​ച്ചാ​നി​ക്ക​ൽ അ​യ്യ​പ്പ​നെ (30)യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടി​ൽ പെ​ണ്‍​കു​ട്ടി പ്ര​സ​വി​ച്ച​തി​നെ​തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പെ​ണ്‍​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​തി​രു​ന്ന​തി​നാ​ൽ ഡോ​ക്ട​ർ ഇ​ടു​ക്കി പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും ആ​ദി​വാ​സി മ​ന്നാ​ൻ സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട​വ​രാ​ണ്. മ​താ​ചാ​ര​പ്ര​കാ​രം വീ​ട്ടി​ൽ​വ​ച്ച് ക​ല്യാ​ണം ക​ഴി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചെ​ങ്കി​ലും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യാ​യ​തി​നാ​ൽ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ടു​ക്കി സി​ഐ സി​ബി​ച്ച​ൻ ജോ​സ​ഫ്, മു​രി​ക്കാ​ശേ​രി എ​എ​സ്ഐ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ​ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ്ചെ​യ്തു.

Related posts