അഗ്നിപരീക്ഷ ജയിച്ച് ഇന്ത്യയുടെ “കുഞ്ഞു’വാവ

ദി​​​വ​​​സ​​​ങ്ങ​​​ൾ നീ​​​ണ്ട തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കൊ​​​ടു​​​വി​​​ൽ അ​​​പ​​​ക​​​ട​​​നി​​​ല ത​​​ര​​​ണം ചെ​​​യ്ത് ഇ​​​ന്ത്യ​​​യു​​​ടെ കു​​​ഞ്ഞു​​​വാ​​​വ. ഛ​​​ത്തീ​​​സ്ഗ​​​ണ്ഡ് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ നി​​​കി​​​ത- സൗ​​​ര​​​ഭ് ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ ചെറി എന്ന പെ​​​ൺ​​​കു​​​ഞ്ഞാ​​​ണ് ഭാ​​​ര​​​ക്കു​​​റ​​​വി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ അ​​​തി​​​ജീ​​​വി​​​ച്ച് വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ​​​ത്.

ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ റെ​​​യി​​​ൻ​​​ബോ ചി​​​ൽ​​​ഡ്ര​​​ൻ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു ജ​​​ന​​​നം. 375 ഗ്രാം ​​​ഭാ​​​ര​​​വും 20 സെ​​​ന്‍റീ​​​മീ​​​റ്റ​​​ർ നീ​​​ള​​​വും മാത്രമാണ് ജ​​​നി​​​ച്ച​​​പ്പോ​​​ൾ കു​​​ഞ്ഞി​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

ദ​​​ക്ഷി​​​ണ​​​പൂ​​​ർ​​​വേ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും ചെ​​​റി​​​യ ന​​​വ​​​ജാ​​​ത ശി​​​ശു​​​വെ​​​ന്ന വി​​​ശേ​​​ഷ​​​ണം ഇ​​​തോ​​​ടെ ഈ കു​​​ഞ്ഞി​​​നെ​​​ത്തേ​​​ടി​​​യെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​തീ​​​ക്ഷി​​​ച്ച​​​തി​​​ലും നാ​​​ലു​​​മാ​​​സം മു​​ന്പേ പ്ര​​​സ​​​വം ന​​​ട​​​ന്ന​​​തു​​​കൊ​​​ണ്ടാ​​​ണ് കു​​​ഞ്ഞി​​​ന്‍റെ ഭാ​​​രം തീ​​​ർ​​​ത്തും കു​​​റ​​​ഞ്ഞു​​​പോ​​​യ​​​തെ​​​ന്നു റെ​​​യി​​​ൻ​​ബോ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​ർ പ​​​റ​​​ഞ്ഞു.

128 ദി​​​വ​​​സം ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ അ​​ത്യാ​​ഹി​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ കു​​​ട്ടി​​​ക്ക് ഇ​​​പ്പോ​​​ൾ 1.980 കി​​​ലോ​​​ഗ്രാം തൂ​​​ക്ക​​​മു​​​ണ്ടെ​​​ന്നും ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ന്നും അ​​​വ​​​ർ അ​​​റി​​​യി​​​ച്ചു.

Related posts