വെ​ള്ള​ക്കെ​ട്ടി​ൽ വ​ണ്ടി ഇറക്കുംമുമ്പ് ഇത് ശ്രദ്ധിക്കുക..!

വെ​​ള്ള​​ക്കെ​​ട്ടി​​ലും കു​​ത്തൊ​​ഴു​​ക്കി​​ലും ഏ​​തു​​വാ​​ഹ​​ന​​മാ​​യാ​​ലും ഓ​​ടി​​ക്കാ​​തി​​രി​​ക്കു​​ന്ന​​താ​​ണു വ​​ണ്ടി​​ക്കും യാ​​ത്ര​​ക്കാ​​ർ​​ക്കും സു​​ര​​ക്ഷി​​തം. പ്ര​​ത്യേ​​കി​​ച്ചും ട​​യ​​ർ​​മൂ​​ടു​​ന്ന ഉ​​യ​​ര​​ത്തി​​ലാ​​ണു വെ​​ള്ള​​മെ​​ങ്കി​​ൽ വാ​​ഹ​​ന​​ത്തി​​നു പ​​ല​​വി​​ധം കേ​​ടു​​ക​​ൾ വ​​രാ​​ൻ സാ​​ധ്യ​​ത. വെ​​ള്ള​​ക്കെ​​ട്ടി​​ൽ ഓ​​ടി​​ച്ചാ​​ൽ കാ​​റു​​ക​​ളു​​ടെ സൈ​​ല​​ൻ​​സ​​റി​​ലും എ​​ൻ​​ജി​​നി​​ലും വെ​​ള്ളം ക​​യ​​റും. സെ​​ൻ​​സ​​ർ താ​​റു​​മാ​​റാ​​കും.

ബ​​സ് ലോ​​റി തു​​ട​​ങ്ങി​​യ വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ എ​​ൻ​​ജി​​നും മ​​റ്റും ബോ​​ഡി​​യു​​ടെ ഉ​​യ​​ര​​ത്തി​​ലാ​​ണെ​​ങ്കി​​ലും ട​​യ​​റി​​നു​​ള്ളി​​ലെ ഗ്രീ​​സ് ന​​ഷ്ട​​മാ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്. പി​​ന്നീ​​ട് ഓ​​ട്ട​​ത്തി​​നി​​ടെ ട​​യ​​ർ ഊ​​രി​​പ്പോ​​യേ​​ക്കാം. ന​​ട്ട്, ബോ​​ട്ട്, ബ​​യ​​റിം​​ഗി​​നും കേ​​ടു​​പാ​​ടു​​ണ്ടാ​​കാം. ഒ​​ഴി​​വാ​​ക്കാ​​നാ​​വാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കാ​​റു​​ക​​ളോ വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ളോ ഓ​​ടി​​ക്കേ​​ണ്ടി​​വ​​ന്നാ​​ൽ ഫ​​സ്റ്റ് ഗി​​യ​​റി​​ൽ വേ​​ഗം കു​​റ​​ച്ചു മാ​​ത്രം ഓ​​ടി​​ക്കു​​ക. റി​​വേ​​ഴ്സ് ഗി​​യ​​ർ ഒ​​ഴി​​വാ​​ക്കു​​ക.

ട​​യ​​റി​​നു താ​​ഴെ​​യാ​​ണു വെ​​ള്ള​​മെ​​ങ്കി​​ൽ മു​​റ്റ​​ത്തോ പോ​​ർ​​ച്ചി​​ലോ വ​​ണ്ടി വെ​​ള്ള​​ത്തി​​ൽ കി​​ട​​ക്കേ​​ണ്ടി വ​​ന്നാ​​ൽ വ​​ലി​​യ ആ​​ശ​​ങ്ക വേ​​ണ്ട. വ​​ണ്ടി ഓ​​ടി​​ക്ക​​രു​​ത്. സ്റ്റാ​​ർ​​ട്ട് ചെ​​യ്യാ​​നും പാ​​ടി​​ല്ല. ര​​ണ്ടോ മൂ​​ന്നോ ദി​​വ​​സം സ്റ്റാ​​ർ​​ട്ട് ചെ​​യ്തി​​ല്ലെ​​ങ്കി​​ലും ബാ​​റ്റ​​റി കേ​​ടാ​​വി​​ല്ല. ഏ​​റി​​വ​​ന്നാ​​ൽ പി​​ന്നീ​​ട് സ​​ർ​​വീ​​സ് ചെ​​യ്യേ​​ണ്ട​​തേ വ​​രൂ. സൈ​​ല​​ൻ​​സ​​റി​​നു കേ​​ടു​​പാ​​ടു വ​​രി​​ല്ല.

ടൂ​​വീ​​ല​​റു​​ക​​ളും വെ​​ള്ള​​ത്തി​​ൽ ഓ​​ടി​​ക്കാ​​തി​​രി​​ക്കു​​ന്ന​​താ​​ണ് ന​​ന്ന്. എ​​ൻ​​ജി​​നി​​ലും സൈ​​ല​​ൻ​​സ​​റി​​ലും ഫി​​ൽ​​റ്റ​​റി​​ലും വെ​​ള്ളം ക​​യ​​റാം.

ചെ​​റു​​വാ​​ഹ​​ന​​ങ്ങ​​ൾ വെ​​ള്ള​​ത്തി​​ൽ ഓ​​ടി​​ച്ചാ​​ൽ ത​​ന്നെ ഒ​​ന്നി​​ലേ​​റെ പേ​​രെ വാ​​ഹ​​ന​​ത്തി​​ൽ ക​​യ​​റ്റാ​​തി​​രി​​ക്കു​​ക. വാ​​ഹ​​നം നി​​ന്നു​​പോ​​യാ​​ൽ സ്റ്റാ​​ർ​​ട്ടാ​​ക്കി സ​​മ​​യം പാ​​ഴാ​​ക്കാ​​തെ ത​​ള്ളി​​മാ​​റ്റു​​ക. സ​​ഹാ​​യി​​ക​​ളി​​ല്ലെ​​ങ്കി​​ൽ അ​​തും പാ​​ടി​​ല്ല. വ​​ണ്ടി ഒ​​ഴു​​ക്കി​​ൽ​​പ്പെ​​ടു​​ന്ന​​താ​​യി തോ​​ന്നി​​യാ​​ൽ നി​​മി​​ഷം പാ​​ഴാ​​ക്കാ​​തെ പു​​റ​​ത്തു ചാ​​ടി നീ​​ന്തി​​യോ മ​​റ്റോ ര​​ക്ഷ​​പ്പെ​​ടു​​ക. വ​​ണ്ടി​​ക്കു​​ള്ളി​​ൽ വെ​​ള്ളം ക​​യ​​റു​​ന്ന​​താ​​യി ക​​ണ്ടാ​​ൽ ആ ​​നി​​മി​​ഷം പു​​റ​​ത്തു​​ചാ​​ടു​​ക.

വെ​​ള്ള​​ക്കെ​​ട്ടി​​ൽ ചെ​​റു​​വാ​​ഹ​​ന​​ങ്ങ​​ളു​​ടെ നി​​യ​​ന്ത്ര​​ണം വി​​ടാ​​നും പാ​​ളി​​പ്പോ​​കാ​​നും സാ​​ധ്യ​​ത​​യു​​ണ്ട്. തേ​​ഞ്ഞ ട​​യ​​റു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്ക​​രു​​ത്. റോ​​ഡ് പു​​റം​​ലൈ​​നു​​ക​​ൾ​​ക്ക് പു​​റ​​ത്തു​​കൂ​​ടി ഡ്രൈ​​വിം​​ഗ് പാ​​ടി​​ല്ല. സ​​ഡ​​ൻ ബ്രേ​​ക്ക് ഒ​​ഴി​​വാ​​ക്കു​​ക. വെ​​ള്ള​​ക്കെ​​ട്ടി​​ൽ വാ​​ഹ​​നം വ​​ട്ടം ഒ​​ടി​​ച്ചു തി​​രി​​ക്കാ​​തി​​രി​​ക്കു​​ക.

വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ക​​ട​​പ്പാ​​ട്:
കെ.​​എ​​സ്. സു​​ബാ​​ഷ്
ഡി​​പ്പോ എ​​ൻ​​ജി​​നിയ​​ർ
കെ​​എ​​സ്ആ​​ർ​​ടി​​സി കോ​​ട്ട​​യം

Related posts