ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ര​ണ്ടു കു​ട്ടി​ക​ള്‍! നാ​ടി​നു വേ​ദ​ന​യാ​യി കു​ട്ടി​ക​ളു​ടെ മു​ങ്ങി​മ​ര​ണം

ക​ല്‍​പ്പ​റ്റ: ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ര​ണ്ടു കു​ട്ടി​ക​ള്‍ ഇ​ന്ന​ലെ മു​ങ്ങി​മ​രി​ച്ച​തു വ​യ​നാ​ടി​നു വേ​ദ​ന​യാ​യി. കോ​റോ​ത്തും പ​ന​മ​ര​ത്തു​മാ​യി​രു​ന്നു കു​ഞ്ഞു​ങ്ങ​ളു​ടെ അ​പ​ക​ട​മ​ര​ണം.

വ​ട​ക​ര പു​തു​പ്പ​ണം പാ​ല​യാ​ടു​ന​ട ഗു​രു​മ​ഹ​സി​ല്‍ ശ​ര​ണ്‍​ദാ​സ്-​ലി​ബി​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സി​ദ്ധ​വ് ശ​ര​ണ്‍(​മൂ​ന്ന്) ആ​ണ് കോ​റോ​ത്ത് വ​യ​നാ​ട് വി​ല്ലേ​ജ് റി​സോ​ര്‍​ട്ടി​ലെ നീ​ന്ത​ല്‍​ക്കു​ള​ത്തി​ല്‍ മ​രി​ച്ച​ത്.

ശ​ര​ര​ണ്‍​ദാ​സും കു​ടും​ബ​വും അ​ട​ങ്ങു​ന്ന സം​ഘം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് റി​സോ​ര്‍​ട്ടി​ല്‍ എ​ത്തി​യ​ത്.

കു​റ​ച്ചു​നേ​രം ക​ഴി​ഞ്ഞ​പ്പോ​ള്‍ കു​ട്ടി​യെ കാ​ണാ​താ​യി. കു​ടും​ബാം​ഗ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി​യെ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ സ്വി​മ്മിം​ഗ്പൂ​ളി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ന്‍ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.​കോ​റോം മ​ര​ച്ചു​വ​ട് പ​ഴ​ഞ്ചേ​രി ഹാ​ഷിം-​ഷ​ഹ​ന ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ള്‍ ഷ​ഹ​ദ ഫാ​ത്തി​മ​യാ​ണ്(​ര​ണ്ട​ര) പ​ന​മ​ര​ത്ത് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച അ​ന്ത​രി​ച്ച പ​ന​മ​രം പു​തി​യ​പു​ര​യി​ല്‍ ഖാ​ലി​ദി​ന്റെ വീ​ടി​ന​ടു​ത്തു​ള്ള താ​മ​ര​ക്കു​ള​ത്തി​ലാ​ണ് കു​ട്ടി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

ഖാ​ലി​ദി​ന്റെ മ​ര​ണാ​ന​ന്ത​ര​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഹാ​ഷി​മും കു​ടും​ബ​വും. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്.

തെ​ര​ച്ച​ലി​ലാ​ണ് താ​മ​ര​ക്കു​ള​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related posts

Leave a Comment