ബാലഭാസ്‌കറിന്റെ മൊബൈല്‍ ഫോണ്‍ അപകടത്തിനു ശേഷം കാണാനില്ല ! അപകടം നടന്ന് എട്ടുമാസത്തിനു ശേഷവും ദുരൂഹത നീങ്ങുന്നില്ല; ഫോണ്‍ പ്രകാശന്‍ തമ്പിയുടെ കൈയ്യിലോ ?

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം നടന്നിട്ട് എട്ടു മാസം പിന്നിടുമ്പോഴും സംഭവത്തിലെ ദുരൂഹതകള്‍ കൂടുകയാണ്. അപകടത്തില്‍ ബാലഭാസ്‌കര്‍ മരണപ്പെട്ട ശേഷം അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫോണ്‍ കണ്ടെത്താനുള്ള ക്രൈംബ്രാഞ്ചിന്റെ ശ്രമങ്ങള്‍ തുടരുകയാണ്. എന്നാല്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ റിമാന്‍ഡിലുള്ള പ്രകാശന്‍ തമ്പിയുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. പ്രകാശന്‍ തമ്പിയെ ചോദ്യം ചെയ്യാന്‍ എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയില്‍ ക്രൈം ബ്രാഞ്ച് അപേക്ഷ നല്‍കി.

അപകടം സംഭവിച്ച് കഴിഞ്ഞ് ഫോണിലേക്ക് എത്തിയ ഒരു കോളിനെ സംബന്ധിച്ചും ദുരൂഹതകളുണ്ട്. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ബാലഭാസ്‌കറിന്റെ പല രേഖകളും ബന്ധുക്കള്‍ക്ക് ലഭിക്കുന്നത് പ്രകാശന്‍ തമ്പിയും വിഷ്ണുവും തടയാന്‍ ശ്രമിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. ബാലഭാസ്‌കറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലും ലഭിച്ചില്ലെന്ന് ബന്ധു ആരോപിച്ചിരുന്നു. അതേസമയം ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.

Related posts