ഇരുട്ടത്ത് ചെയ്തത് വെളിച്ചത്ത് വരിക തന്നെ ചെയ്യും…!! ഫേസ്ബുക്കില്‍ തിരിച്ചെത്തി എലിസബത്ത്

ബാലയുമായി വേര്‍പിരിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ തിരിച്ചെത്തി എലിസബത്ത്. ഫേസ്ബുക്ക് കുറിപ്പാണ് എലിസബത്ത് പങ്കുവച്ചിരിക്കുന്നത്.

വീണ്ടും സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ചെത്തുകയാണ് എന്നാണ് കുറിപ്പില്‍ പറയുന്നത്. പോസ്റ്റിന് താഴെ ബാലയുമായുള്ള പ്രശ്‌നത്തെ കുറിച്ച് ചോദിച്ചു കൊണ്ടുള്ള കമന്റുകളും വരുന്നുണ്ട്.

”എന്റെ ഫെയ്‌സ്ബുക്ക് പണ്ടത്തെ പോലെ ആക്ടീവ് അല്ല അല്ലേ, പെട്ടെന്ന് തന്നെ എന്റെ പണ്ടത്തെ പോലെയുള്ള വെറുപ്പീരുള്‍ തുടങ്ങുന്നത് ആയിരിക്കും.

എന്തെങ്കിലും വിഷയത്തെപ്പറ്റി ഞാന്‍ ക്ലാസ് എടുക്കണമെന്ന് ഉണ്ടെങ്കില്‍ കമന്റ് ബോക്സില്‍ പറയുക. യൂട്യൂബില്‍ ഇടുന്നതായിരിക്കും” എന്നാണ് എലിസബത്ത് കുറിച്ചിരിക്കുന്നത്.

പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. ഈ വരവ് സ്വാഗതം ചെയ്യുന്നു,

ഇനി എപ്പോഴും ആക്ടീവായിരിക്കണം എന്നാണ് ചിലര്‍ പറയുന്നത്. ട്രോള്‍ കിട്ടാനാണോയെന്ന് ചോദിച്ചപ്പോള്‍ അതിനായി അല്ല എന്നായിരുന്നു എലിസബത്തിന്റെ മറുപടി.

ബാലയുമായി പിരിഞ്ഞോ, നിങ്ങള്‍ക്കിടയിലെന്താണ് സംഭവിച്ചതെന്നുള്ള ചോദ്യങ്ങളും പോസ്റ്റിന് താഴെയുണ്ട്.

രണ്ടാം വിവാഹവും പരാജയമാണെന്ന് ബാല ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു. എന്നാല്‍ എലിസബത്ത് ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

എലിസബത്തിന്റെ മറ്റൊരു പോസ്റ്റും ശ്രദ്ധ നേടുന്നുണ്ട്. കാര്‍ല ഗ്രിംസിന്റെ വാക്കുകളാണ് താരം പങ്കവുച്ചിരിക്കുന്നത്.

”ഏതുവിധേനയും തങ്ങളെ നിഷ്‌കളങ്കരും ഇരയുമായി ചിത്രീകരിക്കുന്നതാണ് നാര്‍സിസ്റ്റുകളുടെ ശീലം. അവര്‍ക്ക് സത്യത്തെ നേരിടാനാകില്ല.”

Related posts

Leave a Comment