ഏതായാലും വന്നതല്ലേ വീട്ടിലേക്ക് ആവശ്യമായതുകൂടി എടുത്തേക്കാം, ബാലിയിൽ ടൂർ പോയ ഇന്ത്യൻ സഞ്ചാരികളുടെ മോഷണം; ഹോട്ടൽ ജീവനക്കാർ കൈയോടെ പോക്കിയത് വൈറൽ

ബാ​ലി​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര യാ​ത്ര​യ്ക്ക് പോ​യ 4 ഇ​ന്ത്യ​ൻ സ​ഞ്ചാ​രി​ക​ൾ ആ​ഡം​ബ​ര ഹോ​ട്ട​ൽ മു​റി​യി​ലെ വ​സ്തു​ക്ക​ളു​മാ​യി മു​ങ്ങി​യ​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ച​ർ​ച്ച​യ്ക്ക് വ​ഴി​വ​ച്ചു. നാ​ലു​പേ​രെ​യും ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ കൈ​യോ​ടെ പോ​ക്കി​യ സം​ഭ​വം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത് വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ​ക്കാ​ണ് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

ര​ണ്ടു ദി​വ​സ​ത്തെ രാ​ത്രി താ​മ​സ​ത്തി​നു​ശേ​ഷം സ​ഞ്ചാ​രി​ക​ൾ പോ​കാ​ൻ ഇ​റ​ങ്ങ​വെ​യാ​യി​രു​ന്നു സം​ഭ​വം. ഹോ​ട്ട​ലി​ൽ നി​ന്ന് ചെ​ക്ക് ഔ​ട്ട് ചെ​യ്യു​ന്പോ​ൾ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ​ക്ക് സം​ശ​യം തോ​ന്നി​യ​താ​ണ് യാ​ത്ര​ക്കാ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം വ​ഴി​വ​ച്ച​ത്. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രു​ടെ ബാ​ഗു​ക​ൾ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

ബാ​ഗു​ക​ൾ ഓ​രോ​ന്നാ​യി തു​റ​ന്ന​പ്പോ​ൾ അ​തി​ൽ നി​ന്നും ഹോ​ട്ട​ൽ മു​റി​യി​ലെ പ​ല​സാ​ധ​ന​ങ്ങ​ളും ക​ണ്ടു​കെ​ട്ടി. ബാ​ത്ത് ടൗ​വ്വ​ലു​ക​ൾ, ഹെ​യ​ർ ഡ്രൈ​യ​ർ, ഡോ​ർ മാ​റ്റ്, അ​ടു​ക്ക​ൾ സാ​മ​ഗ്രി​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം സ​ഞ്ചാ​രി​ക​ൾ മോ​ഷ്ടി​ച്ചി​രു​ന്നു. മോ​ഷ്ടാ​ക്ക​ളാ​യ സ​ഞ്ചാ​രി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ ഒ​ന്നും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും സാ​ധ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ അ​വി​ടെ നി​ന്നും പ​റ​ഞ്ഞു​വി​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ പി​ന്നീ​ട് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​രു​ന്നു. പ​ല​രും വി​മ​ർ​ശ​ന​ങ്ങ​ളും എ​തി​ർ​പ്പു​ക​ളും ഉ​ന്ന​യി​ച്ചു​കൊ​ണ്ട് രം​ഗ​ത്തെ​ത്തി. വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി പോ​കു​ന്ന ഇ​ന്ത്യ​ൻ സ​ഞ്ചാ​രി​ക​ളു​ടെ സം​സ്കാ​ര​ത്തെ​യും മാ​ന്യ​ത​യെ​യും ചോ​ദ്യം ചെ​യ്യു​ന്ന ത​ര​ത്തി​ലാ​ണ് ക​മ​ന്‍റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

 

 

Related posts

Leave a Comment