ബാ​​​ല​​​ൻ ഡി ​​​ഓ​​​ർ: മു​​​ന്നി​​​ൽ മെ​​​സി

പാരീസ്: ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ ബാ​​​​ല​​​​ൻ ഡി ​​​​ഓ​​​​ർ പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള ചു​​​​രു​​​​ക്ക​​പ്പ​​​​ട്ടി​​​​ക നാ​​​​ളെ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും. പ​​​​തി​​​​വു​​​​പോ​​​​ലെ ല​​​​യ​​​​ണ​​​​ൽ മെ​​​​സി, ക്രി​​​​സ്റ്റ്യാ​​​​നോ റൊ​​​​ണാ​​​​ൾ​​​​ഡോ എ​​​​ന്നി​​​​വ​​​​ർ​​​​ക്കൊ​​​​പ്പം റോ​​​​ബ​​​​ർ​​​​ട്ട് ലെ​​​​വ​​​​ൻ​​​​ഡോ​​​​വ്സ്കി​​​​യും ജോ​​​​ർ​​​​ജീ​​ഞ്ഞോ​​​​യു​​​​മു​​​​ണ്ട്. ന​​​​വം​​​​ബ​​​​ർ 29നാ​​ണു പു​​​​ര​​​​സ്കാ​​​​രം സ​​​​മ്മാ​​​​നി​​​​ക്കു​​​​ക.

കോ​​​​പ്പ അ​​​​മേ​​​​രി​​​​ക്ക ഫു​​​​ട്ബോ​​​​ളി​​​​ലെ മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ലൂ​​​​ടെ മെ​​​​സി​​​​യാ​​​​ണു പ​​​​ട്ടി​​​​ക​​​​യി​​​​ൽ മു​​​​ന്നി​​​​ൽ. ബ​​​​യേ​​​​ണ്‍ മ്യൂ​​​​ണി​​​​ക്കി​​​​നാ​​​​യി ഗോ​​​​ള​​​​ടി​​​​ച്ചു​​​​കൂ​​​​ട്ടു​​​​ന്ന പോ​​​​ള​​​​ണ്ട് താ​​​​രം ലെ​​​​വ​​​​ൻ​​​​ഡോ​​​​വ്സ്കി ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തു​​​​മു​​​​ണ്ട്.

യൂ​​​​റോ ക​​​​പ്പി​​​​ലെ മി​​​​ന്നു​​​​ന്ന പ്ര​​​​ക​​​​ട​​​​ന​​​​ത്തോ​​​​ടൊ​​​​പ്പം ചെ​​​​ൽ​​​​സി​​​​ക്കാ​​​​യും മി​​​​ക​​​​വു തു​​​​ട​​​​രു​​​​ന്ന ജോ​​​​ർ​​​​ജീ​​​​ഞ്ഞോ​​​​യാ​​​​ണ് ഇ​​​​വ​​​​ർ​​​​ക്കു പി​​​​ന്നി​​​​ൽ. നാ​​​​ലാ​​​​മ​​​​താ​​​​യി റൊ​​​​ണാ​​​​ൾ​​​​ഡോ. യൂ​​​​റോ ക​​​​പ്പി​​​​ലെ ഗോ​​​​ൾ​​​​ഡ​​​​ൻ ബൂ​​​​ട്ട് പോ​​​​ർ​​​​ച്ചു​​​​ഗ​​​​ൽ സൂ​​പ്പ​​ർ​​താ​​​​ര​​​​ത്തി​​​​നാ​​​​യി​​​​രു​​​​ന്നു.

അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര ഫു​​​​ട്ബോ​​​​ളി​​​​ലെ റി​​​​ക്കാ​​​​ർ​​​​ഡ് ഗോ​​​​ൾ നേ​​​​ട്ട​​​​വും റൊ​​​​ണാ​​​​ൾ​​​​ഡോ​​​​യു​​​​ടെ പ്രീ​​​​തി ഉ​​​​യ​​​​ർ​​​​ത്തി. ചെ​​​​ൽ​​​​സി​​​​ക്കാ​​​​യും ഫ്രാ​​​​ൻ​​​​സി​​​​നാ​​​​യും മി​​​​ന്നു​​​​ന്ന പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തു​​​​ന്ന എ​​​​ൻ​​​​ഗോ​​​​ളോ കാ​​​​ന്‍റെ​​​​യാ​​​​ണ് അ​​​​ഞ്ചാ​​​​മ​​​​ത്.

Related posts

Leave a Comment