മറക്കില്ല ഈ മുഖങ്ങൾ! ലോകകപ്പിലെ അവിസ്മരണീയ നിമിഷങ്ങൾ

ന്യൂ​ജ​ഴ്സി: ഫി​ഫ 2026 ഫു​ട്ബോ​ൾ ലോ​ക​ക​പ്പ്; ആ​വേ​ശം, അ​ഭി​മാ​നം, ന​റു​ങ്ങി​യ ഹൃ​ദ​യ​വേ​ദ​ന, ച​രി​ത്ര​നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ച്ച് തിരശീല വീണു. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം കി​രീ​ട​മെ​ന്ന സ്വ​പ്നം സ​ഫ​ല​മാ​ക്കാ​തെ ല​യ​ണ​ൽ മെ​സി മ​ട​ങ്ങി.

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ, കി​ലി​യ​ൻ എം​ബ​പ്പെ എ​ന്നി​വ​രു​ടെ നി​റ​ക​ണ്ണു​ക​ളോ​ടെ​യു​ള്ള മ​ട​ക്കം ക​ണ്ടു. എ​ർ​ലി​ൻ ഹാ​ള​ണ്ടി​ന്‍റെ മി​ന്നും മി​ക​വ്, 19കാ​ര​ൻ ലാ​മി​ൻ യ​മാ​ൽ വ​ര​വ​റി​യി​ച്ച ലോ​ക​ക​പ്പ്. കോ​ബോ വെ​ർ​ദെ എ​ന്ന അ​ര​ങ്ങേ​റ്റ ടീ​മി​ന്‍റെ അ​ഭി​മാ​ന പോ​രാ​ട്ടം. സ്പെ​യി​ൻ കി​രീ​ടം ചൂ​ടി. സീ​സ​ണി​ലെ പോ​രാ​ട്ടം സ​മ്മാ​നി​ച്ച കാ​ഴ്ച​ക​ൾ ഏ​റെ​യാ​ണ്…

നോ​വാ​യി റോ​ണാ​ൾ​ഡോ, എം​ബാപ്പെ

ആ​റാം ലോ​ക​ക​പ്പി​നി​റ​ങ്ങി മി​ക​വ് പു​ല​ർ​ത്തി ഒ​ടു​വി​ൽ റൗ​ണ്ട് ഓ​ഫ് 16ൽ ​സ്പെ​യി​നിനോ​ട് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​വി ഏ​റ്റു​വാ​ങ്ങി പോ​ർ​ച്ചു​ഗ​ൽ മ​ട​ങ്ങി. കാ​ൽ​പ്പന്താ​വേ​ശം ആ​വാ​ഹി​ച്ച ആ​രാ​ധ​ക​ർ ക​ണ്ട​ത് നി​റ​ക​ണ്ണു​ക​ളു​മാ​യി ക​ളം വി​ടു​ന്ന നാ​യ​ക​ൻ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡേ​യെ മാ​ത്ര​മാ​യി​രു​ന്നു എ​ന്ന​താ​ണ് വാസ്ത​വം. കി​രീ​ട​മി​ല്ലാ​ത്ത പോ​രാ​ളി​യു​ടെ ക​ണ്ണീ​ർ ഒ​രി​ക്ക​ൽ​കൂ​ടി ഗ്രൗ​ണ്ടി​ൽ വീ​ണു.

എം​ബാപ്പെ കു​തി​പ്പ് സ്പെ​യിനിന് മു​ന്നി​ൽ അ​വ​സാ​നി​ച്ചു. സെ​മി​ഫൈ​ന​ലി​ൽ ഒ​രു ഗോ​ൾ പോ​ലും ക​ണ്ടെ​ത്താ​ൻ എം​ബാ​പ്പെ​യു​ടെ ഫ്രാ​ൻ​സി​നാ​യി​ല്ല. സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങാ​ത്ത ടീം ​ക​ളി മ​റ​ന്നു. 10 ഗോ​ളും നാ​ല് അ​സി​സ്റ്റു​മാ​യി ഗോ​ൾ​ഡ​ൻ ബൂ​ട്ട് സ്വ​ന്ത​മാ​ക്കി മ​ട​ക്കം.

ഹാ​ള​ണ്ട് ഹാ​ർ​ട്ട് ട​ച്ച്

ഹാ​ള​ണ്ടാ​യി​രു​ന്നു ഈ ​ലോ​ക​ക​പ്പ് തു​ട​ക്ക​ത്തി​ലെ താ​രം. തു​ട​ർ​ച്ച​യാ​യ ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യി ആ​വേ​ശം വി​ത​റി. നോ​ർ​വെ​യു​ടെ മു​ന്നേ​റ്റ​ത്തി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പോ​രാ​ളി.

യം​ഗ് യ​മാ​ൽ

സ്പെ​യി​നി​ന്‍റെ 19കാ​ര​ൻ ലാ​മി​ൻ യ​മാ​ൽ തു​ട​ക്ക​ത്തി​ൽ ആ​വേ​ശം വി​ത​റി​യി​ല്ലെ​ങ്കി​ലും അ​വ​സാ​ന ലാ​പ്പി​ൽ പ്ര​തീ​ക്ഷ​യു​ടെ പ്ര​തീ​ക​മാ​യി മാ​റി. സെ​മി​ഫൈ​ന​ലി​ലും ഫൈ​ന​ലി​ലും സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങാ​തെ യു​വ​താ​രം മി​ക​വ് പു​ല​ർ​ത്തി. വ​രും ത​ല​മു​റ​യു​ടെ പോ​രാ​ളി…

കേപ്പ് വെ​ർ​ദെ, വെ​റു​തേ വ​ന്ന​ത​ല്ല!

ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ വെ​റും നാ​ല് മ​ത്സ​രം. കോ​ബേ വെ​ർ​ദെ മ​ട​ങ്ങി​യ​ത് ഒ​രു​പ​റ്റം ആ​രാ​ധ​ക മ​നം ക​വ​ർ​ന്ന്. വെ​റു​തേ ആ​യി​രു​ന്നി​ല്ല ആ ​കു​ഞ്ഞ​ൻ രാ​ജ്യം മൈ​താ​ന​ത്ത് പ​ന്ത് ത​ട്ടാ​ൻ എ​ത്തി​യ​ത്. ടൂ​ർ​ണ​മെ​ന്‍റി​ലെ ര​ണ്ട് ഫൈ​ന​ലി​സ്റ്റു​ക​ളെ​യും വി​റ​പ്പി​ച്ച് തു​ട​ക്കം.

അ​ര​ങ്ങേ​റ്റ സീ​സ​ണി​ലെ അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ൽ സ്പെ​യിനി​നെ (0-0) സ്കോ​റി​ന് ത​ള​ച്ചു. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഉ​റു​ഗ്വെ​യു​മാ​യി 2-2 തു​ല്യ​ത. മൂ​ന്നാം അ​ങ്കം സൗ​ദി അ​റേ​ബ്യ​യു​മാ​യി. (0-0) സ​മ​നി​ല. ആ​ദ്യ സീ​സ​ണി​ൽ ത​ന്നെ റൗ​ണ്ട് ഓ​ഫ് 32ൽ ​ക​ട​ന്നു. അ​ർ​ജ​ന്‍റീ​ന​യെ വി​റ​പ്പി​ച്ച് എ​സ്ട്രാ​ടൈ​മി​ലെ ഗോ​ളി​ൽ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി മ​ട​ക്കം. സ്കോ​ർ (2-3).

ഇ​വ​ർ ക​രു​ത്ത​ർ

40കാ​ര​ൻ ഗോ​ൾ കീ​പ്പ​ർ വോ​സി​ൻ​ഹ ടീ​മി​ലെ മി​ക​ച്ച കാ​വ​ൽ​ക്കാ​ര​ൻ. ആ​രാ​ധ​ക ഹൃ​ദ​യം ക​വ​ർ​ന്നാ​ണ് പ്രാ​യ​ത്തി​ലെ വ​ലി​യ​വ​ൻ സീ​സ​ണ്‍ അ​വ​സാ​നി​പ്പി​ച്ച​ത്. റ​യാ​ൻ മെ​ൻ​ഡെ​സ്, നാ​യ​ക​നും ടീ​മി​ലെ ടോ​പ് സ്കോ​റ​റും അ​റ്റാ​ക്കിം​ഗ് പ്ലെ​യ​റും.

ഡെ​യ്‌ല​ൻ ലി​വ്രാ​മെ​ന്‍റോ സ്ട്രൈ​ക്ക​ർ. ലോ​ഗ​ൻ കോ​സ്റ്റ് പ്ര​തി​രോ​ധ പോ​രാ​ളി. മ​ധ്യ​നി​ര​യി​ൽ ജാ​മി​റോ മോ​ന്‍റെ​യ്റോ. സീ​സ​ണി​ലെ പോ​രാ​ളി​ക​ൾ അ​ടു​ത്ത സീ​സ​ണി​ൽ എ​തി​രാ​ളി​ക​ളെ വീ​ഴ്ത്തു​മെ​ന്നു​റ​പ്പ്.

മ​ട​ങ്ങി വ​രും

അ​ഞ്ച​ര ല​ക്ഷം മാ​ത്രം ജ​ന​സം​ഖ്യ. ദ്വീ​പ് സ​മൂ​ഹം. ലോ​ക​ക​പ്പ് വേ​ദി​യി​ൽ പ​ന്ത് ത​ട്ടാ​ൻ സാ​ഹ​ച​ര്യ​വും അ​വ​സ​ര​വും വി​ര​ളം. എ​ന്നാ​ൽ ഒ​ന്നും അ​പ്രാ​പ്യ​മ​ല്ലെ​ന്ന് തെ​ളി​യി​ച്ചാ​ണ് അ​വ​ർ മ​ട​ങ്ങി​യ​ത്. അ​ർ​ജ​ന്‍റീ​ന, ഫ്രാ​ൻ​സ്, ബ്ര​സീ​ൽ, ജ​ർ​മ​നി തു​ട​ങ്ങി വ​ൻ ആ​രാ​ധ​ക​വൃ​ന്ദ​മു​ള്ള ടീ​മു​ക​ൾ​ക്കി​ട​യി​ൽ വ​ന്പ​ൻ ആ​രാ​ധ​ക ശ്ര​ദ്ധ നേ​ടി കു​ഞ്ഞ​ൻ ടീ​മി​ന്‍റെ മ​ട​ക്കം. അ​ടു​ത്ത ലോ​ക​ക​പ്പ് വേ​ദി​യി​ൽ കൊ​ടു​ങ്കാ​റ്റാ​യി വീ​ശു​മെ​ന്ന് ഉ​റ​പ്പ്. സ​പ്പോ​ർ​ട്ടി​നാ​യി ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കും.

Related posts

Leave a Comment