സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ണും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും വി​ല​ക്കി ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ണും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും വി​ല​ക്കി ഉ​ത്ത​ര​വ്. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. പ്ര​വൃ​ത്തി സ​മ​യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

വി​ദ്യാ​ർ​ഥി​ക​ൾ മൊ​ബൈ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്കി പൊ​തു വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് നേ​ര​ത്തെ​യും സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​പ്പെ​ടാ​ത്ത​തി​നാ​ലാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ പേ​രി​ൽ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.

പ്ര​വൃ​ത്തി​സ​മ​യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു കാ​ര്യ​ക്ഷ​മ​ത​യെ ബാ​ധി​ക്കു​ന്ന​താ​യും ഉ​ത്ത​ര​വ് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ പ്ര​ഥ​മാ​ധ്യാ​പ​ക​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ക്കു​ന്നു.

Related posts