നൂറ് രൂപയ്ക്ക് മദ്യം വേണം; മദ്യം വിലകുറച്ച് നൽകിയില്ലെന്നാരോപിച്ച് ബാർ അടിച്ച് തകർത്തു; ബാറിലെത്തി ബഹളം ഉണ്ടാക്കിയ യുവാക്കളെ അകത്താക്കി പോലീസ്

തൃ​ശൂ​ര്‍:  തൃ​ശൂ​രി​ല്‍ ബാ​ര്‍ അ​ടി​ച്ച് ത​ക​ര്‍​ത്ത് യുവാക്കൾ. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ദ്യം വി​ല​കു​റ​ച്ച് ന​ല്‍​കി​യി​ല്ലെ​ന്നാ​രോ​പി​ച്ചാണ്  ആക്രമണം നടത്തിയത്. ഇ​രി​ങ്ങ​പു​റം സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ഷേ​ക്, ശ്രീ​ഹ​രി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കോ​ട്ട​പ്പ​ടി ഫോ​ര്‍​ട്ട് ഗേ​റ്റ് ബാ​റി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. 140 രൂ​പ വി​ല​യു​ള്ള മ​ദ്യം 100 രൂ​പ​യ്ക്ക് ന​ല്‍​ക​ണ​മെ​ന്ന് യു​വാ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് ന​ല്‍​കാ​തെ വ​ന്ന​തോ​ടെ ജീ​വ​ന​ക്കാ​രു​മാ​യി ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.

ഇ​വ​രെ ഇ​വി​ടെ​നി​ന്ന് പു​റ​ത്താ​ക്കി​യ​തി​ന് പി​ന്നാ​ലെ ഇ​രു​മ്പ് വ​ടി​യു​മാ​യി എ​ത്തി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ മൂ​ന്ന് ജീ​വ​ന​ക്കാ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment