രാവിലെ ഉറക്കമെഴുന്നേറ്റ നാട്ടുകാര്‍ ഞെട്ടിപ്പോയി; 33 വര്‍ഷം മുമ്പ് അപ്രത്യക്ഷമായ ബീച്ച് ഇതാ കണ്‍മുമ്പില്‍; ഈ അദ്ഭുത സംഭവത്തെക്കുറിച്ചറിയാം…

beach-1ഒറ്റ രാത്രി കൊണ്ട് ലോകം മാറുകയെന്ന് പറയാറുണ്ട്. അയര്‍ലന്‍ഡിലുണ്ടായ ഒരു സംഭവത്തെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ല വാചകമില്ല.1984ലാണ് പടിഞ്ഞാറന്‍ അയര്‍ലന്റിലുള്ള ആഷില്‍ ദ്വീപിലെ മണലെല്ലാം കൂറ്റന്‍ തിരമാലകള്‍ കവര്‍ന്നെടുത്തത്. മണല്‍ മാറി പാറക്കൂട്ടങ്ങള്‍ തീരം കൈയടിക്കിയതോടെ ആരും ഈ സുന്ദരമായ ബീച്ചിലേക്കെത്താതായി. ഇതോടെ വിനോദ സഞ്ചാരികളുടെ വരവും നിലച്ചു. ബീച്ചിനു സമീപത്തുണ്ടായിരുന്ന നൂറുകണക്കിനു ഹോട്ടലുകളും മറ്റും അടച്ചു പൂട്ടേണ്ടി വന്നു.

beach2എന്നാല്‍ 33 വര്‍ഷത്തിനു ശേഷം പ്രകൃതി ആ തെറ്റിനു പ്രായശ്ചിത്തം ചെയ്തു. കനത്ത വേലിയേറ്റത്തെത്തുടര്‍ന്ന് ടണ്‍ കണക്കിനു മണല്‍ വിരിച്ചു ബീച്ച് തിരികെയെത്തിച്ചു. ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോഴാണ് ഈ അദ്ഭുതം സംഭവിച്ചത്. പത്തു ദിവസം ആവര്‍ത്തിച്ച ഈ പ്രതിഭാസത്തെത്തുടര്‍ന്ന് 300 മീറ്ററോളം വരുന്ന പ്രദേശമാണ് മണല്‍ വിരിച്ച് മനോഹരമായമായി തീര്‍ന്നത്.

കനത്ത കൊടുങ്കാറ്റിനെയും പേമാരിയെയും തുടര്‍ന്നാണ് 1984ല്‍ ബീച്ച് കടലെടുത്തത്. അപ്രതീക്ഷമായി സംഭവിച്ച ഈ അദ്ഭുതത്തില്‍ ഗ്രാമവാസികള്‍ തികഞ്ഞ സന്തോഷത്തിലാണ്. ഇനി ഇവിടം വീണ്ടും വിനോദ സഞ്ചാരികളുടെ പറുദീസയാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.

Related posts