ലോ​​​​​ക ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണി​​​​​ൽ ച​​​​​രി​​​​​ത്രം കു​​​​​റി​​​​​ച്ച് 64കാ​​​​​രി​​​​​യാ​​​​​യ സ്വ​​​​​റ്റ്‌​​​​ലെ​​​​​ന സി​​​​​ൽ​​​​​ബെ​​​​​ർ​​​​​മാ​​​​​ൻ

ടോ​​​​​ക്കി​​​​​യോ: ലോ​​​​​ക​​​​​ത്തി​​​​​ലെ മോ​​​​​ട്ടി​​​​​വേ​​​​​ഷ​​​​​ൻ ക​​​​​ഥ​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ഒ​​​​​രു ഏ​​​​​ടു​​​​​കൂ​​​​​ടി ചേ​​​​​ർ​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്നു. സോ​​​​വ്യ​​​​റ്റ് യൂ​​​​ണി​​​​യ​​​​നി​​​​ൽ ജ​​​​​നി​​​​​ച്ച് ഇ​​​​​സ്രയേ​​​​​ലി​​​​​നാ​​​​​യി ക​​​​​ളി​​​​​ക്കു​​​​​ന്ന 65കാ​​​​​രി​​​​​യാ​​​​​യ സ്വ​​​​​റ്റ്‌​​​​ലെ​​​​​ന സി​​​​​ൽ​​​​​ബെ​​​​​ർ​​​​​മാ​​​​​ൻ ലോ​​​​​ക ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് മി​​​​​ക്സ​​​​​ഡ് ഡ​​​​​ബി​​​​​ൾ​​​​​സ് ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ.

ലോ​​​​​ക ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഒ​​​​​രു ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ന്ന ഏ​​​​​റ്റ​​​​​വും പ്രാ​​​​​യ​​​​​മു​​​​​ള്ള താ​​​​​രം എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് കു​​​​​റി​​​​​ച്ചാ​​​​​ണ് സ്വ​​​​​റ്റ്‌​​​​ലെ​​​​​ന എ​​​​​ന്ന അ​​​​​മ്മ ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ലേ​​​​​ക്ക് മാ​​​​​ർ​​​​​ച്ച് ചെ​​​​​യ്ത​​​​​ത്. അ​​​​​തും സ്വ​​​​​ന്തം മ​​​​​ക​​​​​ന് ഒ​​​​​പ്പം ആ​​​​​ണെ​​​​​ന്ന​​​​​താ​​​​​ണ് ഈ ​​​​​ക​​​​​ഥ​​​​​യി​​​​​ലെ മ​​​​​റ്റൊ​​​​​രു ഹൈ​​​​​ലൈ​​​​​റ്റ്.

സ്വ​​​​​റ്റ്‌​​​​ലെ​​​​​ന സി​​​​​ൽ​​​​​ബെ​​​​​ർ​​​​​മാ​​​​​നും 33കാ​​​​​ര​​​​​നാ​​​​​യ മ​​​​​ക​​​​​ൻ മി​​​​​ഷ സി​​​​​ൽ​​​​​ബെ​​​​​ർ​​​​​മാ​​​​​നും ചേ​​​​​ർ​​​​​ന്നു​​​​​ള്ള സ​​​​​ഖ്യം മി​​​​​ക്സ​​​​​ഡ് ഡ​​​​​ബി​​​​​ൾ​​​​​സി​​​​​ൽ ലോ​​​​​ക ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. ആ​​​​​ദ്യ റൗ​​​​​ണ്ടി​​​​​ൽ ഈ​​​​​ജി​​​​​പ്തി​​​​​ന്‍റെ ആ​​​​​ദം എ​​​​​ൽ​​​​​ഗാ​​​​​മ​​​​​ൽ – ദോ​​​​​ഹ ഹാ​​​​​നി കൂ​​​​​ട്ടു​​​​​കെ​​​​​ട്ടി​​​​​നെ മൂ​​​​​ന്ന് ഗെ​​​​​യിം നീ​​​​​ണ്ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് അ​​​​​മ്മ​​​​​യും മ​​​​​ക​​​​​നും ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ലേ​​​​​ക്ക് മു​​​​​ന്നേ​​​​​റി​​​​​യ​​​​​ത്.

സ്കോ​​​​​ർ: 16-21, 21-18, 21-11. എ​​​​​ന്നാ​​​​​ൽ, ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ മ​​​​​ലേ​​​​​ഷ്യ​​​​​യു​​​​​ടെ എ​​​​​ട്ടാം സീ​​​​​ഡാ​​​​​യ താ​​​​​ൻ കി​​​​​യാ​​​​​ൻ മെ​​​​​ങ് – ലാ​​​​​യി പീ ​​​​​ജി​​​​​ൻ കൂ​​​​​ട്ടു​​​​​കെ​​​​​ട്ടി​​​​​നോ​​​​​ട് നേ​​​​​രി​​​​​ട്ടു​​​​​ള്ള ഗെ​​​​​യി​​​​​മി​​​​​നു പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട് അ​​​​​മ്മ​​​​​യും മ​​​​​ക​​​​​നും പു​​​​​റ​​​​​ത്താ​​​​​യി. സ്കോ​​​​​ർ: 6-21, 5-21.

ലോ​​​​​ക ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​നു​​​​​ള്ള സോ​​​​​വ്യ​​​​​റ്റ് യൂ​​​​​ണി​​​​​യ​​​​​ൻ ടീ​​​​​മി​​​​​ലേ​​​​​ക്ക് പ്രാ​​​​​യ​​​​​ക്കൂ​​​​​ടു​​​​​ത​​​​​ലാ​​​​​യ​​​​​തി​​​​​നാ​​​​​ൽ പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്ക​​​​​പ്പെ​​​​​ടാ​​​​​ത്ത ച​​​​​രി​​​​​ത്ര​​​​​വും സ്വ​​​​​റ്റ്‌​​​​ലെ​​​​​ന​​​​​യ്ക്കു​​​​​ണ്ട്. അ​​​​​ന്ന് സ്വ​​​​​റ്റ്‌​​​​ലെ​​​​​ന​​​​​യ്ക്ക് 25 വ​​​​​യ​​​​​സ് ആ​​​​​യി​​​​​രു​​​​​ന്നു.

ടോ​​​​​ക്കി​​​​​യോ ലോ​​​​​ക ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ നി​​​​​ന്ന് മ​​​​​ട​​​​​ങ്ങു​​​​​ന്പോ​​​​​ൾ സ്വ​​​​​റ്റ്‌​​​​ലെ​​​​​ന പ​​​​​റ​​​​​ഞ്ഞ​​​​​ത് ഇ​​​​​ത്ര​​​​​മാ​​​​​ത്രം: 25 വ​​​​​യ​​​​​സു​​​​​ള്ള​​​​​പ്പോ​​​​​ൾ എ​​​​​നി​​​​​ക്ക് പ്രാ​​​​​യ​​​​​ക്കൂ​​​​​ടു​​​​​ത​​​​​ലാ​​​​​ണെ​​​​​ന്ന് അ​​​​​വ​​​​​ർ പ​​​​​റ​​​​​ഞ്ഞു, ഇ​​​​​പ്പോ​​​​​ൾ ഞാ​​​​​നൊ​​​​​രു യു​​​​​വ​​​​​തി​​​​​യാ​​​​​ണ്. ഇ​​​​​പ്പോ​​​​​ഴും എ​​​​​നി​​​​​ക്ക് ത​​​​​ള​​​​​ർ​​​​​ച്ച​​​​​യി​​​​​ല്ല, അ​​​​​ടു​​​​​ത്ത വ​​​​​ർ​​​​​ഷ​​​​​വും ലോ​​​​​ക ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് എ​​​​​ത്തു​​​​​മോ എ​​​​​ന്ന് ആ​​​​​ര​​​​​റി​​​​​ഞ്ഞു…

1986 വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സ് യൂ​​​​​റോ​​​​​പ്യ​​​​​ൻ ചാ​​​​​ന്പ്യ​​​​​നാ​​​​​ണ് സ്വ​​​​​റ്റ്‌​​​​ലെ​​​​​ന. സ്വ​​​​​റ്റ്‌​​​​ലെ​​​​​ന – മി​​​​​ഷ സ​​​​​ഖ്യം മൂ​​​​​ന്ന് സ്വ​​​​​ർ​​​​​ണ​​​​​വും ഒ​​​​​രു വെ​​​​​ള്ളി​​​​​യും വി​​​​​വി​​​​​ധ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പു​​​​​ക​​​​​ളി​​​​​ലാ​​​​​യി നേ​​​​​ടി​​​​​യി​​​​​ട്ടു​​​​​ണ്ട്.

Related posts

Leave a Comment