എ​​​ക്കാ​​​ല​​​ത്തെ​​​യും ന​​​ല്ല ദി​​​വ​​​സം..! ബഹിരാകാശം തൊട്ട് ബെസോസ്; യാ​ത്രി​ക​ര്‍ നാ​​​ലു മി​​​നി​​​റ്റ് ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തു ഭാ​​​ര​​​മി​​​ല്ലാ​​​യ്മ അ​​​നു​​​ഭ​​​വി​​​ച്ചു….

വാ​​​ഷിം​​​ഗ്ട​​​ണ്‍: ആ​​​മ​​​സോ​​​ണ്‍ സ്ഥാ​​​പ​​​ക​​​നും ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ധ​​​നി​​​ക​​​നു​​​മാ​​​യ ജെ​​​ഫ് ബെ​​​സോ​​​സും സം​​​ഘ​​​വും ബ​​​ഹി​​​രാ​​​കാ​​​ശ​​യാ​​ത്ര ന​​ട​​ത്തി സു​​ര​​ക്ഷി​​ത​​മാ​​യി തി​​​രി​​​ച്ചെ​​​ത്തി.

ബെ​​​സോ​​​സി​​​ന്‍റെ ബ​​​ഹി​​​രാ​​​കാ​​​ശ ക​​​ന്പ​​​നി​​​യാ​​​യ ബ്ലൂ ​​​ഒ​​​റി​​​ജി​​​ന്‍റെ ന്യൂ ​​​ഷെ​​​പ്പേ​​​ഡ് എ​​​ന്ന ബ​​​ഹി​​​രാ​​​കാ​​​ശ വാ​​​ഹ​​​ന​​​ത്തി​​​ൽ യു​​​എ​​​സി​​​ൽ വെ​​​സ്റ്റ് ടെ​​​ക്സ​​​സി​​​ലെ സ്പേ​​​സ് പോ​​​ർ​​​ട്ടി​​​ൽ​​​നി​​​ന്ന് ഇ​​ന്ന​​ലെ ഇ​​ന്ത്യ​​ൻ സ​​മ​​യം വൈ​​കു​​ന്നേ​​രം 6.43ന് ​​ആ​​യി​​രു​​ന്നു പേ​​​ട​​​കം വി​​​ക്ഷേ​​​പി​​​ച്ച​​​ത്.

ര​​​ണ്ടാം മി​​​നി​​​റ്റി​​​ൽ ക്യാ​​​പ്സൂ​​​ൾ റോ​​​ക്ക​​​റ്റി​​​ൽ​​​നി​​​ന്നു വേ​​​ർ​​​പെ​​​ട്ട് ബ​ഹി​രാ​കാ​ശ അ​തി​ര്‍​ത്തി​യാ​യ കാ​​​ർ​​​മ​​​ൻ ലൈ​​​നി​​​ലേ​​​ക്കു കു​​​തി​​​ച്ചു.

സ​​​മു​​​ദ്ര​​​നി​​​ര​​​പ്പി​​​ൽ​​​നി​​​ന്ന് ഏ​​​ക​​​ദേ​​​ശം 100 കി​​​ലോ​​​മീ​​​റ്റ​​​ർ ഉ​​​യ​​​രെ​​​യു​​​ള്ള കാ​​​ർ​​​മ​​​ൻ രേ​​​ഖ ക​​​ട​​​ന്നു ന്യൂ ​​​ഷെ​​​പ്പേ​​​ഡ് 107 കി​​​ലോ​​​മീ​​​റ്റ​​​റി​ന് (3,51,210 അ​​​ടി) അടുത്ത് ഉയര ത്തിലെത്തി.

യാ​ത്രി​ക​ര്‍ നാ​​​ലു മി​​​നി​​​റ്റ് ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തു ഭാ​​​ര​​​മി​​​ല്ലാ​​​യ്മ അ​​​നു​​​ഭ​​​വി​​​ച്ചു. 10 മി​​​നി​​​റ്റ് 10 സെ​​​ക്ക​​​ൻ​​​ഡി​​​ൽ ബെ​​​സോ​​​സി​​​നെ​​​യും മ​​​റ്റു മൂ​​​ന്നു ബ​​​ഹി​​​രാ​​​കാ​​​ശ യാ​​​ത്രി​​​ക​​​രെ​​​യും വ​​​ഹി​​​ച്ചു​​​ള്ള ക്യാ​​​പ്സൂ​​​ൾ നി​​​ലം​​​തൊ​​​ട്ടു.

‘എ​​​ക്കാ​​​ല​​​ത്തെ​​​യും ന​​​ല്ല ദി​​​വ​​​സം’- ബ​​​ഹി​​​രാ​​​കാ​​​ശ യാ​​​ത്ര​​​യ്ക്കു​​​ശേ​​​ഷം തി​​​രി​​​ച്ചെ​​​ത്തി​​​യ ജെ​​​ഫ് ബെ​​​സോ​​​സി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം ഇ​​​ങ്ങ​​​നെ​​​യാ​​​യി​​​രു​​​ന്നു.

ജെ​​​ഫ് ബെ​​​സോ​​​സി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ മാ​​​ർ​​​ക് ബെ​​​സോ​​​സ് (53), ടെ​​​ക്സ​​​സി​​​ൽ​​​നി​​​ന്നു​​​ള്ള 82 വ​​​യ​​​സു​​​ള്ള വാ​​​ലി ഫ​​​ങ്ക് എ​​​ന്ന വ​​​നി​​​താ പൈ​​​ല​​​റ്റ്, നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സി​​​ൽ​​​നി​​​ന്നു​​​ള്ള പ​​​തി​​​നെ​​​ട്ടു​​​കാ​​​ര​​​നാ​​​യ വി​​​ദ്യാ​​​ർ​​​ഥി ഒ​​​ലി​​​വ​​​ർ ഡീ​​​മ​​​ൻ (18) എ​​​ന്നി​​​വ​​​രാ​​​ണു ബ​​​ഹി​​​രാ​​​കാ​​​ശ വി​​​നോ​​​ദ​​​സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തെ​​​ത്തു​​​ന്ന ഏ​​​റ്റ​​​വും പ്രാ​​​യം കൂ​​​ടി​​​യ​​​തും കു​​​റ​​​ഞ്ഞ​​​തു​​​മാ​​​യ വ്യ​​​ക്തി​​​ക​​​ളാ​​​യി വാ​​​ലി​​​യും ഒ​​​ലി​​​വ​​​റും.

ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ടെ ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തു​​​ പോ​​​യി തി​​​രി​​​ച്ചെ​​​ത്തു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ കോ​​​ടീ​​​ശ്വ​​​ര​​​നാ​​​ണ് ബെ​​​സോ​​​സ്. ഒ​​​ന്പ​​​തു ദി​​​വ​​​സം​​​മു​​​ന്പ് വെ​​​ർ​​​ജി​​​ൻ ഗ​​​ലാ​​​ക്റ്റി​​​ക്കി​​​ന്‍റെ റി​​​ച്ചാ​​​ർ​​​ഡ് ബ്രാ​​​ൻ​​​സ​​​ണ്‍ ബ​​​ഹി​​​രാ​​​കാ​​​ശ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

ബ്രാ​​​ൻ​​​സ​​​ന്‍റെ പൈ​​​ല​​​റ്റു​​​ള്ള പേ​​​ട​​​ക​​​ത്തി​​​ൽ​​​നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി പൂ​​​ർ​​​ണ​​​മാ​​​യും ഓ​ട്ടോ​മാ​റ്റി​ക്കാ​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക്യാ​​​പ്സൂ​​​ളി​​​ലാ​​​ണു ബെ​​​സോ​​​സ് യാ​​​ത്ര ന​​​ട​​​ത്തി​​​യ​​​ത്. യാ​​​ത്ര​​​ക്കാ​​​ർ​​​ക്കോ ന്യൂ ​​​ഷെ​​​പ്പേ​​​ഡി​​​നു​​​ള്ളി​​​ൽ​​​നി​​​ന്നോ ക്യാ​​​പ്സ്യൂ​​​ളി​​​നെ ഒ​​​രു ത​​​ര​​​ത്തി​​​ലും നി​​​യ​​​ന്ത്രി​​​ക്കാ​​​നാ​​​വി​​​ല്ല.

കു​​​ത്ത​​​നെ പ​​​റ​​​ന്നു​​​യ​​​രു​​​ക​​​യും കു​​​ത്ത​​​നെ വ​​​ന്നി​​​റ​​​ങ്ങു​​​ക​​​യും ചെ​​​യ്യു​​​ന്ന വെ​​​ർ​​​ട്ടി​​​ക്ക​​​ൽ ടേ​​​ക്ക് ഓ​​​ഫ്, വെ​​​ർ​​​ട്ടി​​​ക്ക​​​ൽ ലാ​​​ൻ​​​ഡിം​​​ഗ് സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യി​​​ലാ​​ണു ന്യൂ ​​​ഷെ​​​പ്പേ​​​ഡ് പ​​​റ​​​ന്ന​​​ത്.

അ​​​തി​​​നാ​​​ൽ​​​ത്ത​​​ന്നെ നീ​​​ള​​​ൻ റ​​​ണ്‍വേ​​​യും ആ​​​വ​​​ശ്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ മെ​​​ർ​​​ക്കു​​​റി പ്രോ​​​ഗ്രാ​​​മി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 1961ൽ ​​​ആ​​​ദ്യ​​​മാ​​​യി സ​​​ബ് ഓ​​​ർ​​​ബി​​​റ്റ​​​ൽ പ​​​റ​​​ക്ക​​​ൽ ന​​​ട​​​ത്തി​​​യ അ​​​ല​​​ൻ ഷെ​​​പ്പേ​​​ഡി​​​ന്‍റെ പേ​​​രാ​​​ണ് ബ​​​ഹി​​​രാ​​​കാ​​​ശ വാ​​​ഹ​​​ന​​​ത്തി​​​നു ന​​​ൽ​​​കി​​​യ​​​ത്.

ബ​​​ഹി​​​രാ​​​കാ​​​ശ ടൂ​​​റി​​​സം ല​​​ക്ഷ്യ​​​മി​​​ട്ട് 2000ത്തി​​​ലാ​​​ണ് ബെ​​​സോ​​​സ് ബ്ലൂ ​​​ഒ​​​റി​​​ജി​​​ൻ ക​​​ന്പ​​​നി ആ​​​രം​​​ഭി​​​ച്ച​​​ത്.

Related posts

Leave a Comment