കോളനികൾക്ക് ചുറ്റുമതിലില്ല സാർ..! കോ​ള​നി​ക​ള്‍​ക്കു സ​മീ​പം ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെറ്റുകൾ സ്ഥാ​പി​ക്കു​മ്പോ​ള്‍ കോളനിക്ക് മതിലില്ലെങ്കിൽ ആദ്യത്തെ വീടിന്‍റെ ദൂരം കണക്കാക്കണമെന്ന് ഹൈക്കോടതി

beveragesകൊ​ച്ചി: എ​സ്‌സി, എ​സ്ടി  വി​ഭാ​ഗ​ങ്ങ​ളു​ടെ കോ​ള​നി​ക​ള്‍​ക്കു സ​മീ​പം ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെറ്റുകൾ  സ്ഥാ​പി​ക്കു​മ്പോ​ള്‍ കോ​ള​നി​ക​ളു​ടെ പ്ര​വേ​ശ​ന ക​വാ​ടം മു​ത​ല്‍ ഔ​ട്ട്‌ലെറ്റ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ടം വ​രെ​യു​ള്ള ദൂ​രം ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി അ​ഴീ​ക്ക​ല്‍ ത​റ​യി​ല്‍ മു​ക്കി​ല്‍ ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെ​റ്റി​ന് എ​ക്സൈ​സ് വ​കു​പ്പ് അ​നു​മ​തി ന​ല്‍​കി​യ​തി​നെ​തി​രാ​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ദൂ​ര​പ​രി​ധി പാ​ലി​ച്ചി​ല്ലെ​ന്ന് ക​ണ്ടെ​ത്തി അ​നു​മ​തി റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. പ​ട്ടി​ക ജാ​തി,  പ​ട്ടി​ക വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ കോ​ള​നി​ക്ക് തൊ​ട്ട​ടു​ത്ത് ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെറ്റ് സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ ക​രു​നാ​ഗ​പ്പ​ള്ളി മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ എം.​കെ. വി​ജ​യ​ഭാ​നു​വും ജ​ന​കീ​യ സ​മ​രസ​മി​തി​യു​മാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

കോ​ള​നി​ക്ക് ചു​റ്റു​മ​തി​ലും പ്ര​വേ​ശ​ന ക​വാ​ട​വും ഇ​ല്ലാ​ത്ത​തി​നാ​ല്‍ കോ​ള​നി​യി​ലെ ആ​ദ്യ​ത്തെ വീ​ട്ടി​ല്‍ നി​ന്നു​ള്ള ദൂ​രം പ​രി​ഗ​ണി​ച്ചാ​ണ് ഔ​ട്ട്‌ലെ​റ്റി​ന് അ​നു​മ​തി ന​ല്കി​യ​തെ​ന്നും 285 മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ഔ​ട്ട്‌ലെറ്റ് സ്ഥാ​പി​ക്കു​ന്ന​തെ​ന്നും എ​ക്സൈ​സ് വ​കു​പ്പ് വി​ശ​ദീ​ക​രി​ച്ചു.

ഈ ​വാ​ദം ത​ള്ളി​യ ഹൈ​ക്കോ​ട​തി, കോ​ള​നി​യു​ടെ പ്ര​വേ​ശ​ന ക​വാ​ടം മു​ത​ല്‍ ഔ​ട്ട്‌ലെറ്റ് വ​രെ​യു​ള്ള ദൂ​രം ക​ണ​ക്കാ​ക്കാ​ന്‍ അ​ഭി​ഭാ​ഷ​ക ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചു. 170 മീ​റ്റ​ര്‍ മാ​ത്ര​മാ​ണ് ദൂ​ര​മെ​ന്ന് ക​മ്മീഷ​ന്‍ റി​പ്പോ​ര്‍​ട്ട് ന​ല്കി. ഇ​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഔ​ട്ട്‌ലെ​റ്റി​ന്‍റെ അ​നു​മ​തി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.

Related posts