സ്ത്രീ​ക​ൾ​ക്ക് മെ​ട്രോ ന​ഗ​ര​ത്തി​ലും രാ​ത്രി ന​ട​ത്തം സു​ര​ക്ഷി​ത​മ​ല്ല; ക​ലൂ​രി​ലെ സംഭവത്തിൽ പ്രതികൾ പി​ടി​യി​ലാ​യെ​ന്ന് സൂ​ച​ന

കൊ​ച്ചി:വ​നി​താ​ദി​ന​ത്തി​ല്‍ പോ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ ന​ട​ക്കു​ന്ന സ്ത്രീ ​രാ​ത്രി ന​ട​ത്ത​ങ്ങ​ളി​ല്‍ ക​ല്‍​പ്പി​ച്ചു ത​രു​ന്ന സ്വാ​ത​ന്ത്ര്യ​മി​ല്ല രാ​ത്രി സ​മ​യ​ത്ത് സ്ത്രീ​ക​ള്‍​ക്ക് കൊ​ച്ചി​യു​ടെ പ്ര​ധാ​ന ഇ​ട​ങ്ങ​ളി​ല്‍ പോ​ലു​മെ​ന്ന് തെ​ളി​യി​ക്കു​ന്ന സം​ഭ​വ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ലൂ​രി​ല്‍ ര​ണ്ട് യു​വ​തി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം.

അ​ശ്ലീ​ല ആ​ഗ്യം കാ​ണി​ച്ച് ക​മ​ന്‍റ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ന് സ്ത്രീ​ക​ള്‍ അ​ട​ങ്ങി​യ സം​ഘ​മാ​ണ് ഈ ​യു​വ​തി​ക​ളെ ന​ടു​റോ​ഡി​ല്‍ ത​ല്ലി​ച്ച​ത​ച്ച​ത്. വി​ദ്യാ​ര്‍​ഥി​ക​ളാ​ണെ​ന്ന പ​രി​ഗ​ണ​ന പോ​ലും ഇ​വ​ര്‍ ന​ല്‍​കി​യി​ല്ല. കൈ​പി​ടി​ച്ച് തി​രി​ച്ചും നി​ല​ത്തി​ട്ട് ച​വി​ട്ടി​യും വ​ലി​ച്ചി​ഴ​ച്ചു​മൊ​ക്കെ അ​തി ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​മാ​ണ് പെ​ണ്‍​കു​ട്ടി​ക​ള്‍ നേ​രി​ടേ​ണ്ടി​വ​ന്ന​ത്. ര​ണ്ട് യു​വ​തി​ക​ള്‍ അ​ട​ങ്ങു​ന്ന എ​ട്ടം​ഗ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.

ഇ​തി​ല്‍ മൂ​ന്ന് പേ​രെ ഇ​ന്ന​ലെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. യു​വ​തി​ക​ള്‍ അ​ട​ക്ക​മു​ള്ള മ​റ്റ് പ്ര​തി​ക​ളെ ഇ​ന്ന് പു​ല​ര്‍​ച്ച​യോ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യാ​ണ് ല​ഭ്യ​മാ​യ സൂ​ച​ന. എ​ന്നാ​ല്‍ പോ​ലീ​സ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.എ​റ​ണാ​കു​ളം ക​ലൂ​രി​ല്‍ പാ​വ​ക്കു​ളം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ച​ക്കാ​ല​പ്പാ​ട​ത്ത് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 4.34ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. ആ​ര്‍​ആ​ര്‍​ബി മ​ത്സ​ര​പ​രീ​ക്ഷ​യ്ക്കാ​യി ക​ലൂ​രി​ല്‍ താ​മ​സി​ച്ച് പ​ഠി​ക്കു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​തു​കാ​രി, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ 21കാ​രി എ​ന്നി​വ​രാ​ണ് അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്.

ആ​ക്ര​മി​സം​ഘം പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യു​ടെ വ​സ്ത്രം കീ​റാ​ന്‍ ശ്ര​മി​ക്കു​ക​യും മു​ടി​യി​ല്‍​പി​ടി​ച്ച് വ​ലി​ച്ചി​ഴ​യ്ക്കു​ക​യും ഇ​വ​രെ ച​വി​ട്ടി​ക്കൂ​ട്ടു​ക​യും ചെ​യ്തു. 21കാ​രി​യു​ടെ കൈ​പി​ടി​ച്ച് തി​രി​ച്ചു. പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​ക്ക് ശേ​ഷം വി​ശ്ര​മ​ത്തി​ലാ​ണ്. സം​ഭ​വ​ത്തി​ല്‍ മ​ല​പ്പു​റം എ​ട​പ്പാ​ള്‍ സ്വ​ദേ​ശി ആ​ല്‍​ബി​ന്‍ സൈ​മ​ണ്‍, പാ​ല​ക്കാ​ട് മ​ണ്ണാ​ര്‍​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ സാ​ബി​ത്, അ​രു​ണ്‍ എ​ന്നി​വ​രൊ​ണ് നോ​ര്‍​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ന്‍റേ​യും ആ​ക്ര​മി​സം​ഘം ഓ​ടി​ര​ക്ഷ​പ്പെ​ടു​ന്ന​തി​ന്‍റേ​യും സി​സി ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ള്‍​ക്ക് ല​ഹ​രി പ​ശ്ചാ​ത്ത​ല​മ​ട​ക്കം ഉ​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്ന് ഡി​സി​പി പ​റ​ഞ്ഞു. ആ​ക്ര​മ​ണം ന​ട​ത്തി​യ അ​ക്ബ​ര്‍ ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. ഇ​യാ​ളു​ടെ ബി​സി​ന​സ് ഇ​ട​പാ​ടു​ക​ള്‍ സം​ശ​യാ​സ്പ​ദ​മാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment