അവന് സംശയം ഇവരെന്റെ മക്കളാണോ എന്ന്! ഇവനെ എന്ത് ചെയ്യണം നിങ്ങള്‍ തന്നെ പറയൂ; എന്റെ സംസ്‌കാരത്തിന് ഇവനുളള ഭാഷയില്ല; ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചയാളോട് പൊട്ടിത്തെറിച്ച് ഭാഗ്യലക്ഷ്മി

imageഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച ആള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്മി. ഫേസ്ബുക്കിലൂടെ തന്നെയാണ് ഭാഗ്യലക്ഷ്മി ഷിബു പുരയിടം എന്നയാള്‍ക്ക് ചുട്ട മറുപടി നല്‍കിയത്. മക്കള്‍ക്കൊപ്പം ഇരിക്കുന്ന തന്റെ ഔദ്യോഗിക എഫ്.ബി. പേജിന്റെ കവര്‍ ഫോട്ടോയ്ക്ക് റീപ്പോസ്റ്റ് ചെയ്താണ് ഷിബു മാന്യതയ്ക്ക് നിരക്കാത്ത കമന്റുകള്‍ പോസ്റ്റ് ചെയ്തത്. ‘ഇത് ഭാഗ്യലക്ഷ്മിയാണ്. അതെനിക്ക് മനസ്സിലായി. അവര്‍ ഒരാണിന്റെ എവിടെയോ കൈ വച്ചിരിക്കുകയാണ്. എനിക്ക് അത് മനസ്സിലാവുന്നില്ല. ഇത് അവരുടെ മകന്‍ തന്നെയാണോ…. ഈ പ്രായത്തില്‍… ഹഹഹ’ -ഷിബു കുറിച്ചു. ഈ വൃത്തികെട്ട കമന്റിനാണ് നല്ല ചുട്ടഭാഷയില്‍ ഭാഗ്യലക്ഷ്മി മറുപടി പറഞ്ഞിരിക്കുന്നത്. ‘സുഹൃത്തുക്കളേ…അമ്മയ്ക്കും മക്കള്‍ക്കും വിത്യാസമറിയാത്ത ടവശയൗ ജൗൃമ്യശറമാ എന്ന ഈ വൃത്തികെട്ടവന് ഒരു സംശയം ഇത് എന്റെ മക്കളാണോ എന്ന്.. ഇവരെന്റെ മക്കളാണെന്ന് ഇവന് പ്രൂഫ് വേണമെന്ന്. ഈ പ്രായത്തില്‍ ഞാനേതോ ആണുങ്ങളുടെ കൂടെ…എന്റെ മക്കളെ അറിയാത്ത ആരുണ്ട് ഈ നാട്ടില്‍…ഇവനെ എന്ത് ചെയ്യണം പറയൂ..എന്റെ സംസ്‌കാരത്തിന് ഇവനുളള ഭാഷയില്ല..’. ഭാഗ്യലക്ഷ്മി കുറിച്ചു.

Related posts