ധീ​​​​​ര​​​​​സൈ​​​​​നി​​​​​ക​​​​​രു​​​​​ടെ ര​​​​​ക്ത​​​​​സാ​​​​​ക്ഷി​​​​​ത്വം മ​​​​​റ​​​​​ക്കി​​​​​ല്ല​​​​​..! മണിപ്പൂരിൽ ഭീകരാക്രമണം; സൈനിക കമാൻഡിംഗ് ഓഫീസർ അടക്കം ഏഴു പേർ കൊല്ലപ്പെട്ടു

ഇം​​​​​​ഫാ​​​​​​​​ൽ: മ​ണി​പ്പൂ​രി​ൽ ചു​രാ​ചാ​ന്ദ്പു​ർ ജി​ല്ല​യി​ൽ ആ​സാം റൈ​ഫി​ൾ​സി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു​നേ​ർ​ക്ക് ഭീ​ക​ര​ർ ന​ട​ത്തി​യ സ്ഫോ​ട​ന​ത്തി​ലും വെ​ടി​വ​യ്പി​ലും ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ കൊ​ല്ലപ്പെ​ട്ടു.

കമാൻഡിംഗ് ഓഫീസർ കേണൽ വി​പ്ല​വ് ത്രി​പാ​ഠി, ഭാ​ര്യ അ​നു​ജ, മ​ക​ൻ അ​ബീ​ർ, റൈ​ഫി​ൾ​മാ​ൻ​മാ​രാ​യ എ​ൻ.​കെ. നാ​യ​ക്, സു​മ​ൻ സ്വ​ർ​ഗെ​റെ, ആ​ർ.​പി. മീ​ണ, ശ്യാം​ലാ​ൽ ദാ​സ് എ​ന്നി​വ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

അ​ഞ്ചു സൈ​നി​ക​ർ​ക്കു പ​രി​ക്കേ​റ്റു. ‌ഇ​​​​​​​​ന്ത്യ-​​​​​​​​മ്യാ​​​​​​​​ൻ​​​​​​​​മ​​​​​​​​ർ അ​​​​​​​​തി​​​​​​​​ർ​​​​​​​​ത്തി ഗ്രാ​​​​​​​​മ​​​​​​​​മാ​​​​​​​​യ സേ​​​​​ഖാ​​​​​നി​​​​​ൽ ഇ​​​​​​​​ന്ന​​​​​​​​ലെ രാ​​​​​​​​വി​​​​​​​​ലെ പ​​ത്തി​​നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണം.​​​​​

സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​നു​​​​​പി​​​​​ന്നാ​​​​​ലെ മ​​​​​ല​​​​​മ​​​​​ട​​​​​ക്കു​​​​​ക​​​​​ളി​​​​​ൽ പ​​​​​തി​​​​​യി​​​​​രു​​​​​ന്ന ഭീ​​​​​ക​​​​​ര​​​​​ർ സൈ​​​​​നി​​​​​ക വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​നു​​​​​നേ​​​​​ർ​​​​​ക്കു വെ​​​​​ടി​​​​​യു​​​​​തി​​​​​ർ​​​​​ത്തു. സൈ​​​​​​​​നി​​​​​​​​ക​​​​​​​​ർ പ്ര​​​​​​​​ത്യാ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്തി.​​

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​താ​​​യി പീ​​​പ്പി​​​ൾ​​​സ് ലി​​​ബ​​​റേ​​​ഷ​​​ൻ ആ​​​ർ​​​മി​​​യും (പി​​​എ​​​ൽ​​​എ) മ​​​ണി​​​പ്പുർ നാ​​​ഗാ പീ​​​പ്പി​​​ൾ​​​സ് ഫ്ര​​​ണ്ടും (എം​​​എ​​​ൻ​​​പി​​​എ​​​ഫ്) സം​​​യു​​​ക്തപ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അറിയി ച്ചു.

ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തെ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​​​ മോ​​​​​ദി​​​​​യും പ്ര​​തി​​രോ​​ധ​​​​​മ​​​​​ന്ത്രി രാ​​​​​ജ്നാ​​​​​ഥ് സിം​​​​​ഗും അ​​​​​പ​​​​​ല​​​​​പി​​​​​ച്ചു.

ധീ​​​​​ര​​​​​സൈ​​​​​നി​​​​​ക​​​​​രു​​​​​ടെ ര​​​​​ക്ത​​​​​സാ​​​​​ക്ഷി​​​​​ത്വം മ​​​​​റ​​​​​ക്കി​​​​​ല്ലെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു മോ​​​​​ദി​​​​​യു​​​​​ടെ പ്ര​​​​​തി​​​​​ക​​​​​ര​​​​​ണം. നീ​​​​​​തി ന​​​​​​ട​​​​​​പ്പാ​​​​​​കു​​​​​​മെ​​​​​​ന്നു പ​​​​​​റ​​​​​​ഞ്ഞ ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര​​​​​​മ​​​​​​ന്ത്രി അ​​മി​​ത് ഷാ, ​​ഭീ​​​​​​രു​​​​​​ക്ക​​​​​​ളു​​​​​​ടെ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​മാ​​​​​​ണ് സൈ​​​​​​നി​​​​​​ക​​​​​​ർ​​​​​​ക്കു​​​​​​നേ​​​​​​ർ​​​​​​ക്കു​​​​​​ണ്ടാ​​​​​​യ​​​​​​തെ​​​​​​ന്നു പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ച്ചു.

ആ​​​​​​സാം റൈ​​​​​​ഫി​​​​​​ൾ​​​​​​സ് ഖു​​​​​​ഗ ബ​​​​​​റ്റാ​​​​​​ലി​​​​​​യ​​​​​​ൻ ക​​​​​​മാ​​​​​​ൻ​​​​​​ഡിം​​​​​​ഗ് ഓ​​​​​​ഫീ​​​​​​സ​​​​​​റായ വി​​​​​​പ്ല​​​​​​വ് ത്രി​​​​​​പാ​​​​​​ഠി, 2021ൽ ​​​​​​മി​​​​​​സോ​​​​​​റാ​​​​​​മി​​​​​​ൽ ല​​​​​​ഹ​​​​​​രി​​​​​​വി​​​​​​രു​​​​​​ദ്ധ പ്ര​​​​​​ചാ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നു ചു​​​​​​ക്കാ​​​​​​ൻ പി​​​​​​ടി​​​​​​ച്ച ധീ​​​​​​ര​​​​​​സൈ​​​​​​നി​​​​​​ക​​​​​​നാ​​​​​​ണെന്നു രാ​​​​​​ജ്നാ​​​​​​ഥ് സിം​​​​​​ഗ് പ​​​​​​റ​​​​​​ഞ്ഞു.ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​ത്തെ മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി എ​​​​​​​​ൻ. ബി​​​​​​​​രേ​​​​​​​​ൻ സിംഗ് ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യി അ​​​​​​​​പ​​​​​​​​ല​​​​​​​​പി​​​​​​​​ച്ചു.​​​​​

എ​​​​​​ല്ലാ വ​​​​​​ർ​​​​​​ഷ​​​​​​വും ന​​​​​​വ​​​ംബ​​​​​​ർ 12,13 തീ​​​​​​യ​​​​​​തി​​​​​​ക​​​​​​ളി​​​​​​ൽ ഭീ​​​​​​ക​​​​​​ര​​​​​​സം​​​​​​ഘ​​​​​​ട​​​​​​ന ര​​​​​​ക്ത​​​​​​സാ​​​​​​ക്ഷി​​​​​​ദി​​​​​​നം ആ​​​​​​ച​​​​​​രി​​​​​ക്കു​​​​​​ന്നു​​​​​​ണ്ടെ​​​​​​ന്നു സൈ​​​​​​നി​​​​​​ക ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ർ പ​​​​​​റ​​​​​​ഞ്ഞു.

സം​​​​​​​​സ്ഥാ​​​​​​​​ന പോ​​​​​​​​ലീ​​​​​​​​സ് സേ​​​​​​​​ന​​​​​​​​യും സൈ​​​​​​​​നി​​​​​​​​ക​​​​​​​​രും ഭീ​​​​​​​​ക​​​​​​​​ര​​​​​​​​ർ​​​​​​​​ക്കാ​​​​​​​​യി തെ​​​​​​​​ര​​​​​​​​ച്ചി​​​​​​​​ൽ തു​​​​​​​​ട​​​​​​​​ങ്ങി. 2018 ജൂ​​​​​ൺ നാ​​​​​ലി​​​​​ന് ച​​​​​ന്ദേ​​​​​ൽ ജി​​​​​ല്ല​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ 18 ജ​​​​​വാ​​​​​ന്മാ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു.

Related posts

Leave a Comment