താക്കോലില്ലാതെ   എങ്ങനെ മോഷ്ടിക്കാം; വ​ർ​ക്ക്ഷോ​പ്പി​ലെ​ത്തി മെ​ക്കാ​നി​ക്ക് പ​ണി പ​ഠി​ച്ചു;  പിന്നീട് മോഷണം; ഒടുവിൽ പോലീസ് വലയിലും

കാ​ക്ക​നാ​ട്: കാ​ക്ക​നാ​ടു​നി​ന്നു ബൈ​ക്ക് മോ​ഷ്ടി​ച്ച മൂ​വ​ര്‍ സം​ഘ​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത് വ​ർ​ക്ക്ഷോ​പ്പി​ലെ​ത്തി മെ​ക്കാ​നി​ക്ക് പ​ണി പ​ഠി​ച്ച ശേ​ഷം.

ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ല്‍ ടൂ​വീ​ല​ർ വ​ര്‍​ക്ക്‌​ഷോ​പ്പി​ൽ ഇ​രി​ക്കാ​റു​ള്ള സം​ഘം ബൈ​ക്കി​ന്‍റെ മെ​ക്കാ​നി​ക് ചെ​യ്യു​ന്ന​തു ക​ണ്ട് പ​ടി​ച്ചാ​ണ് താ​ക്കോ​ലി​ല്ലാ​തെ വാ​ഹ​നം മോ​ഷ്ടി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ബൈ​ക്കി​ന്‍റെ ഇ​ഗ്‌​നീ​ഷ്യ​ന്‍ വേ​ര്‍​പ്പെ​ടു​ത്തി സ്റ്റാ​ര്‍​ട്ടാ​ക്കി​യ​ശേ​ഷം വ​ണ്ടി സം​ഘം ക​ട​ത്തി​കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. കേ​സി​ൽ ക​ങ്ങ​ര​പ്പ​ടി പു​ളി​ക്ക​യ​ത്ത് റം​ഷാ​ദ് (20), തേ​വ​ക്ക​ല്‍ ഓ​ലി​പ്പ​റ​മ്പ് എ​ബി​ന്‍ ഹാ​ഷ്‌​ലി(20), ഇ​വ​രു​ടെ സു​ഹൃ​ത്താ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ​ത​ത്. ക​ഴി​ഞ്ഞ ജൂ​ണ്‍ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം.

കു​ന്നും​പു​റം റോ​ഡി​ലെ ഹെ​യ​ർ സ​ലൂ​ണി​ലെ ജോ​ലി​ക്കാ​ര​ൻ ന​ന്ദ​കു​മാ​റി​ന്‍റെ പ​ള്‍​സ​ര്‍ ബൈ​ക്കാ​ണ് ക​ട​യു​ടെ മു​ന്നി​ൽ​നി​ന്നു മോ​ഷ​ണം പോ​യ​ത്.

ഡ്രൈ​വ​റാ​യ എ​ബി​ന്‍റെ ബൈ​ക്ക് മീ​ഡി​യ​നി​ല്‍ ഇ​ടി​ച്ച് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടി​രു​ന്നു. ഇ​തു ന​ന്നാ​ക്കാ​നാ​യി വ​ർ​ക്ക്ഷോ​പ്പു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ട വ​ൻ തു​ക ക​ണ്ടെ​ത്താ​നാ​ണ് സം​ഘം മോ​ഷ​ണം ആ​സൂ​ത്ര​ണം ചെ​യ്ത​ത്.

Related posts

Leave a Comment