ഓപ്പറേഷന്‍ ‘ഫ്രീക്കന്‍’! രൂപമാറ്റം വരുത്തിയും വലിയ ശബ്ദമുണ്ടാക്കിയും അമിതവേഗത്തില്‍ ചീറിപ്പാഞ്ഞ 65 വാഹനങ്ങള്‍ പിടികൂടി

കൊ​ച്ചി: രൂ​പ​മാ​റ്റം വ​രു​ത്തി​​യും വ​ലി​യ ശ​ബ്ദ​മു​ണ്ടാ​ക്കി​യും അ​മി​ത​വേ​ഗ​ത്തിൽ ചീ​റി​പ്പാ​ഞ്ഞ് യാ​ത്ര​ക്കാ​ർ​ക്കു ശ​ല്യ​മു​ണ്ടാ​ക്കി​യി​രു​ന്ന ബൈക്ക് ഉൾപ്പെടെയുള്ള വാ​ഹ​ന​ങ്ങ​ളെ ഓ​പ്പ​റേ​ഷ​ൻ ഫ്രീ​ക്ക​നി​ലൂ​ടെ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് പി​ടി​കൂ​ടി. പ​ന​മ്പി​ള​ളി​ന​ഗ​റി​ലെ വി​വി​ധ റോ​ഡു​ക​ളി​ൽ ന​ട​ത്തി​യ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള 65 വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

10 ല​ക്ഷം രൂ​പ വ​രെ മു​ട​ക്കി മോ​ടി​പി​ടി​പ്പി​ച്ച ജീ​പ്പും ഇ​ക്കൂ​ട്ട​ത്തി​ൽ​പ്പെ​ടു​ന്നു. പി​ടി​കൂ​ടി​യ എ​ല്ലാ വാ​ഹ​ന​ങ്ങ​ൾ​ക്കും പി​ഴ അ​ട​യ്ക്കാ​ൻ നോ​ട്ടീ​സും ന​ൽ​കി​യ​ശേ​ഷം വി​ട്ട​യ​ച്ചു. ര​ണ്ടു ഷാ​ഡോ സ്ക്വാ​ഡ് ഉ​ൾ​പ്പെ​ടെ ഏ​ഴു ടീ​മു​ക​ൾ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. പ​രി​ശോ​ധ​ന​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ഉ​ൾ​വ​ഴി​ക​ളി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളി​ൽ സ്ക്വാ​ഡ് നോ​ട്ടീ​സ് പ​തി​ച്ചു. ഈ ​വാ​ഹ​ന​ങ്ങ​ൾ രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ അ​ടു​ത്ത ദി​വ​സം കാ​ക്ക​നാ​ട് ആ​ർ​ടി ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്കി​യി​ല്ലെ​ങ്കി​ൽ തു​ട​ർ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ കെ. ​മ​നോ​ജ് കു​മാ​ർ അ​റി​യി​ച്ചു.

കൈ​കാ​ണി​ച്ചി​ട്ടും മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​തെ പോ​യ​തി​നെ തു​ട​ർ​ന്നു ഉ​ട​മ​ക​ളു​ടെ വീ​ട്ടി​ൽ ചെ​ന്ന് കേ​സെ​ടു​ത്തു. പ​രി​ശോ​ധ​ന ക​ണ്ട് കാ​ര്യം തി​ര​ക്കി എ​ത്തി​യ നാ​ട്ടു​കാ​ർ റോ​ഡി​ൽ അ​ഭ്യാ​സം കാ​ണി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​വ​രെ വ​രും ദി​വ​സ​ങ്ങ​ളി​ൽ പി​ടി​കൂ​ടു​മെ​ന്നും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​യ്ക്ക് എം​വി​ഐ​മാ​രാ​യ എ​ൻ.​കെ. ദീ​പു, വി.​കെ. വ​ൽ​സ​ൻ, സി.​ഡി. അ​രു​ൺ, കെ.​ജി. ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts