കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല; സം​സ്ഥാ​ന​ത്തെ ബൈപ്പാസുകൾ കൈയടക്കി റേ​സിം​ഗ് മാ​ഫി​യ; ചങ്ങനാശേരിയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ


ച​ങ്ങ​നാ​ശേ​രി: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല. ന്യൂ​ജെ​ൻ ബൈ​ക്കു​ക​ൾ മി​ന്ന​ൽ വേ​ഗ​ത്തി​ൽ പാ​യു​ന്നു.യു​വാ​ക്ക​ളു​ടെ റേ​സിം​ഗ് വി​നോ​ദ​ത്തി​ൽ ഇ​ന്ന​ലെ ച​ങ്ങാ​നാ​ശേ​രി​യി​ൽ പൊ​ലി​ഞ്ഞ​തു മൂ​ന്നു ജീ​വ​നു​ക​ളാ​ണ്.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ത​ല​ശേ​രി​യി​ൽ പെ​രു​ന്നാ​ളി​ന്‍റെ ആ​ഘോ​ഷ തി​മി​ർ​പ്പി​ൽ ആ​ഡം​ബ​ര കാ​റി​ൽ യു​വാ​ക്ക​ൾ ന​ടു​റോ​ഡി​ൽ ന​ട​ത്തി​യ ആ​ഭ്യാ​സ പ്ര​ക​ട​നത്തി​ൽ ബി​ടെ​ക് വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഓ​ൾ​ട്ട​റേ​ഷ​ൻ ചെ​യ്യു​ന്ന ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളി​ൽ ഡ്രി​ഫ്റ്റും ബേ​ണ്‍ ഒൗ​ട്ടും ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ ഹ​ര​മാ​ക്കി മാ​റ്റി​യ സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​ണ്.

തി​ര​ക്ക് കു​റ​ഞ്ഞ ബൈ​പ്പാ​സ് റോ​ഡു​ക​ളാ​ണ് മാ​ഫി​യ സം​ഘ​ങ്ങ​ൾ റേ​സിം​ഗ് വി​നോ​ദ​ങ്ങ​ൾ​ക്കു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും വ​ൻ​തു​ക പ​ന്ത​യം പി​ടി​ച്ചു റേ​സിം​ഗ് വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന സം​ഘ​ങ്ങ​ളു​ണ്ട്. റേ​സിം​ഗ് ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ ൽ ​മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്യാ​റു​മു​ണ്ട്.

പ​ല യു​വാ​ക്ക​ളും ഇ​ത്ത​രം വീ​ഡി​യോ​ക​ൾ ക​ണ്ടും റേ​സിം​ഗ് സം​ഘ​ത്തി​നൊ​പ്പം ചേ​രു​ന്നു​ണ്ട്.റേ​സിം​ഗ് സം​ഘ​ങ്ങ​ളെ പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു​ക​ൾ ഗൗ​നി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​മി​ത വേ​ഗ​ത്തി​ലോ​ടു​ന്ന ഫ്രീ​ക്കന്മാ​ർ ര​ക്ഷ​പ്പെ​ടു​ക​യാ​ണ് പ​തി​വ്.

സാ​ധാ​ര​ണ വാ​ഹ​ന സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​യി​രം മു​ത​ൽ അ​യ്യാ​യി​രം രൂ​പ​വ​രെ പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും പി​ഴ ഈ​ടാ​ക്കാ​റു​ണ്ടെ​ങ്കി​ലും ന്യൂ​ജെ​ൻ ബൈ​ക്കു​ക​ൾ ക​ണ്ണി​ൽ പൊ​ടി​യി​ട്ടു ര​ക്ഷ​പ്പെ​ടു​ക​യാ​ണ് പ​തി​വ്.

എം​സി റോ​ഡി​ലും ച​ങ്ങ​നാ​ശേ​രി ബൈ​പാ​സ് റോ​ഡി​ലും ഈ​ര​യി​ൽ​ക്ക​ട​വി​ലും ന്യൂ​ജെ​ൻ ബൈ​ക്കി​ൽ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ പ​തി​വാ​ണെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​ണെ​ങ്കി​ലും അ​ധി​കൃ​ത​ർ കാ​ര്യ​മാ​യ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​രു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

Related posts

Leave a Comment