Set us Home Page

അച്ഛനെ അറിയാന്‍… ഡിഎന്‍എ ടെസ്റ്റിന് തയാറാണെന്ന് യുവതി; മാസംതോറും കൊടുക്കുന്നത് 80,000 മുതല്‍ ലക്ഷം വരെ; കുട്ടിയുടെ പാസ്പോര്‍ട്ടില്‍ അച്ഛന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍

മും​ബൈ: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വ​തി​യു​ടെ കു​ട്ടി​യു​ടെ പാ​സ്പോ​ർ​ട്ടി​ൽ അ​ച്ഛ​ന്‍റെ പേ​രി​ന്‍റെ സ്ഥാ​ന​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ബി​നോ​യ് വി​നോ​ദി​നി ബാ​ല​കൃ​ഷ്ണെ​നെ​ന്ന് റി​പ്പോ​ർ​ട്ട്. യു​വ​തി പ​റ​ഞ്ഞ​താ​യു​ള്ള റി​പ്പോ​ർ​ട്ട് ദ ​ടൈം​സ് ഒാ​ഫ് ഇ​ന്ത്യ​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.

കു​ട്ടി​യു​ടെ ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ്, പാ​സ്പോ​ർ​ട്ട്, യു​വ​തി​യും ബി​നോ​യി​യും ത​മ്മി​ലു​ള്ള 2010 മു​ത​ൽ 2015 വ​രെ​യു​ള്ള ബാ​ങ്ക് ഇ​ട​പാ​ടി​ക​ളു​ടെ സ്റ്റേ​റ്റ്മെ​ന്‍റു​ക​ൾ തു​ട​ങ്ങി​യ​വ ഓ​ഷി​വാ​ര പോേ​ലീ​സി​ന് യു​വ​തി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. 2010 മു​ത​ൽ 2015വ​രെ മാ​സം 80000 രൂ​പ മു​ത​ൽ ഒ​രു ല​ക്ഷം രൂ​പ​വ​രെ യു​വ​തി​ക്ക് ന​ൽ​കി​യി​രു​ന്നു. ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളാ​യി​രു​ന്നു ഇ​ത്.

ഇ​തി​ന്‍റെ സ്റ്റേ​റ്റ്മെ​ന്‍റാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഫ്ളാ​റ്റ് വാ​ട​ക, ഇ​രു​പ​ത്തൊ​ന്നു വ​യ​സു​വ​രെ കു​ഞ്ഞി​ന്‍റെ വി​ദ്യാ​ഭ്യാ​സ ചെ​ല​വ് എ​ന്നി​വ​യ്ക്ക് ജീ​വ​നാം​ശ​ത്തി​ന്‍റെ ത​ര​ത്തി​ലാ​ണ് അ​ഞ്ചു കോ​ടി രൂ​പ യു​വ​തി ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് മും​ബൈ പോ​ലീ​സ് പ​റ​യു​ന്നു. യു​വ​തി​യു​ടെ അ​ഭി​ഭാ​ഷ​ക​നാ​ണ് ഇ​ത്ത​ര​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്.

2015വ​രെ ബി​നോയി​യും യു​വ​തി​യും ത​മ്മി​ൽ യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ലാ​യി​രു​ന്നു. 2015 വ​രെ യു​വ​തി​യും ബി​നോ​യി​യും ത​മ്മി​ൽ ന​ല്ല ബ​ന്ധ​മാ​യി​രു​ന്നു. എ​ന്നാ​ൽ 2015 ൽ ​ബി​നോ​യി പ​ണം ന​ൽ​കു​ന്ന​ത് നി​ർ​ത്തി​യ​തോ​ടെ​യാ​ണ് പ്ര​ശ്നം ആ​രം​ഭി​ച്ച​ത്.

2015 ൽ ​ബി​നോ​യി യു​വ​തി​യെ​യും കു​ട്ടി​യെ​യും കാ​ണാ​ൻ എ​ത്തു​ന്ന​ത് നി​ർ​ത്തി​യ​താ​യും പോ​ലീ​സ് പ​റ​യു​ന്നു. യു​വ​തി അ​ഞ്ചു​കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തെ ബി​നോ​യി​ക്ക് ക​ത്ത് അ​യ​ച്ച​ത്, കു​ട്ടി​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​ണെ​ന്ന് വ്യ​ക്ത​മാ​യി പ​റ​യു​ന്നു​ണ്ടെ​ന്നും ഓ​ഷി​വാ​ര പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ച് ടൈം​സ് ഓ​ഫ് ഇ​ന്ത്യ വ്യ​ക്ത​മാ​ക്കു​ന്നു.

യു​വ​തി​ക്കൊ​പ്പം ബി​നോ​യ് നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ളും ബാ​ങ്ക് സ്റ്റേ​റ്റ്മെ​ന്‍റു​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കും.​വാ​ട്സ് ആ​പ് സ​ന്ദേ​ശ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് യു​വ​തി അ​റി​യി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളും പോ​ലീ​സ് ശേ​ഖ​രി​ക്കും. എ​ന്നാ​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ബി​നോ​യി​യെ വി​ളി​ച്ചു വ​രു​ത്തു​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ തീ​രു​മാ​നം പോ​ലീ​സ് അ​റി​യി​ച്ചി​ട്ടി​ല്ല. തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ട​ൻ നോ​ട്ടീ​സ് ന​ൽ​കി​യേ​ക്കും.

ബി​നോ​യ് കോ​ടി​യേ​രി ക്കെ​തി​രെ മും​ബൈ​യി​ൽ സ്ഥി​ര താ​മ​സ​മാ​ക്കി​യ ബീ​ഹാ​ർ സ്വ​ദേ​ശി​നി​യാ​യ 35 കാ​രി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. ഐ​പി​സി 376, 376 (2), 420, 504, 506 വ​കു​പ്പു​ക​ൾ പ്ര​കാ​രം ബ​ലാ​ത്സം​ഗം, വ​ഞ്ച​ന, മ​നഃ​പൂ​ർ​വം അ​പ​മാ​നി​ക്ക​ൽ, ഭീ​ഷ​ണി എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്കാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഈ ​മാ​സം 13നാ​ണ് മും​ബൈ ഓ​ഷ്വാ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ത​ന്‍റെ കു​ഞ്ഞി​ന്‍റെ അ​ച്ഛ​ൻ ബി​നോ​യ് ആ​ണെ​ന്ന് പ​റ​യു​ന്ന യു​വ​തി ഇ​ത് തെ​ളി​യി​ക്കാ​ൻ ഡി​എ​ൻ​എ ടെ​സ്റ്റ് അ​ട​ക്ക​മു​ള്ള ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് ത​യാ​റാ​ണെ​ന്നും അ​റി​യി​ച്ചു.

യു​വ​തി​യെ പ​രി​ച​യ​മു​ണ്ടെ​ന്നും എ​ന്നാ​ൽ, ഈ ​പ​രാ​തി ബ്ലാ​ക്മെ​യി​ലി​ങ് ശ്ര​മ​മാ​ണെ​ന്നും ബി​നോ​യ് പ്ര​തി​ക​ര​ണം ഡി​എ​ൻ​എ ടെ​സ്റ്റി​ന് ത​യാ​റാ​ണെ​ന്ന് തു​ട​ക്ക​ത്തി​ൽ പ​റ​ഞ്ഞ ബി​നോ​യ് പി​ന്നീ​ട് ഇ​ക്കാ​ര്യം ചോ​ദി​ച്ച​പ്പോ​ൾ അ​ഭി​ഭാ​ഷ​ക​രു​മാ​യി ആ​ലോ​ചി​ക്ക​ട്ടെ എ​ന്നാ​ണ് പ​റ​ഞ്ഞ​ത്.

ബി​നോ​യ്‌യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ക്കു​ന്ന​ത് വൈ​കും

ക​ണ്ണൂ​ർ: വി​വാ​ഹം ക​ഴി​ച്ചു​വെ​ന്നു കാ​ണി​ച്ച് വ്യാ​ജ​വും അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മാ​യ പ​രാ​തി ന​ല്കി​യ ബിഹാ​ർ സ്വ​ദേ​ശി​നി​ക്കെ​തി​രേ ബി​നോ​യ് കോ​ടി​യേ​രി ന​ല്കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ക്കു​ന്ന​ത് വൈ​കും. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ക​ണ്ണൂ​ർ റേ​ഞ്ച് ഐ​ജി​ക്കാ​ണ് ബി​നോ​യ് പ​രാ​തി ന​ല്കി​യ​ത്. തു​ട​ർ​ന്ന് ഐ​ജി ക​ണ്ണൂ​ർ എ​സ്പി​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് യു​വ​തി​യു​ടെ പ​രാ​തി​യി​ൽ മും​ബൈ ഓ​ഷി​വാ​ര പോ​ലീ​സ് ബി​നോ​യ് കോ​ടി​യേ​രി​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. തു​ട​ർ​ന്നാ​ണ് ബി​നോ​യ് ന​ല്കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് വീ​ണ്ടും ഇ​ട​പെ​ടു​ന്ന​ത്.

ബി​നോ​യ് കോ​ടി​യേ​രി ന​ല്കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ക്കു​മെ​ന്നും പ്ര​സ്തു​ത പ​രാ​തി പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​തീ​ഷ് കു​മാ​ർ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

കേ​സ് എ​വി​ടെ എ​ങ്ങ​നെ ര​ജി​സ്റ്റ​ർ ചെ​യ്യ​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​ണ് ഇ​നി കൈ​കൊ​ള്ളേ​ണ്ട​ത്. ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​കു​ന്ന ത​ല​ത്തി​ൽ കേ​സെ​ടു​ക്കാ​നാ​ണ് സാ​ധ്യ​ത.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS