റെയിൽവേയിൽ ജോലി  ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സമ്പന്ന കുടുംബത്തിൽ നിന്നും  വിവാഹം;  റെയിൽവേയിൽ ജോലി നല്കാമെന്ന്  പറഞ്ഞ് പണം തട്ടിപ്പും; ബിൻഷയ്ക്ക് പിന്നിൽ ഇ​രി​ട്ടി സ്വ​ദേ​ശി​നി​യാ​യ “മാ​ഡ’വും

ക​ണ്ണൂ​ർ: റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ല​രി​ൽ നി​ന്നും പ​ണം വാ​ങ്ങി​യ സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ യു​വ​തി​ക്ക് പി​ന്നി​ൽ ഇ​രി​ട്ടി സ്വ​ദേ​ശി​നി​യാ​യ ‌‌‌മാ​ഡ​വും.

നി​ര​വ​ധി പേ​രു​ടെ ക​യ്യി​ൽ നി​ന്നാ​യി ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ് ഇ​ന്ന​ലെ പി​ടി​യി​ലാ​യ ഇ​രി​ട്ടി ച​ര​ൾ സ്വ​ദേ​ശി ബി​ൻ​ഷ ഐ​സ​ക്ക് (28) കൈ​ക്ക​ലാ​ക്കി​യ​ത്.

ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഇ​രി​ട്ടി സ്വ​ദേ​ശി​നി​യാ​യ മാ​ഡ​ത്തെ​ക്കു​റി​ച്ചും സൂ​ച​ന ല​ഭി​ച്ച​ത്. ഇ​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ബി​ൻ​ഷ ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നും സൂ​ച​ന​യു​ണ്ട്.

ബാ​സ്ക്ക​റ്റ്ബോ​ൾ താ​ര​മാ​യ ബി​ൻ​ഷ​യ്ക്ക് റെ​യി​ൽ​വേ​യി​ൽ താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, കു​റ​ച്ചു​നാ​ൾ മു​ന്പ് ഈ ​ജോ​ലി ന​ഷ്ട​പെ​ട്ടി​രു​ന്നു.

റെ​യി​ൽ​വേ​യി​ൽ ജോ​ലി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് സ​മ്പ​ന്ന കു​ടും​ബ​ത്തി​ൽ നി​ന്നും വി​വാ​ഹം ക​ഴി​ച്ച ബി​ൻ​ഷ ജോ​ലി ന​ഷ്ട​പെ​ട്ട വി​വ​രം ഭ​ർ​ത്താ​വി​നോ​ട് പോ​ലും അ​റി​യി​ച്ചി​രു​ന്നി​ല്ല.

ജോ​ലി​ക്ക് പോ​കാ​നാ​യി ക​ണ്ണൂ​രി​ലെ വാ​ട​ക വീ​ട്ടി​ലാ​ണ് ഭ​ർ​ത്താ​വും കു​ട്ടി​യു​മൊ​ത്ത് താ​മ​സി​ച്ചി​രു​ന്ന​ത്. എ​ന്നും രാ​വി​ലെ ഭ​ർ​ത്താ​വ് ജോ​ലി​ക്കാ​യി ബി​ൻ​ഷ​യെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​ചെ​ന്നാ​ക്കും.

ഭ​ർ​ത്താ​വി​ന്‍റെ​യും വീ​ട്ടു​കാ​രു​ടെ​യും മു​ന്നി​ൽ ജോ​ലി​യു​ണ്ടെ​ന്ന് അ​ഭി​ന​യി​ച്ച് ഇ​രി​ട്ടി സ്വ​ദേ​ശി​നി​യു​മാ​യി ചേ​ർ​ന്ന് ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു.

കൂ​ടു​ത​ൽ പ​രാ​തി​ക​ൾ
ടി​ടി​ഇ, ബി​ല്ലിം​ഗ് ക്ല​ർ​ക്ക്‌ ജോ​ലി വാ​ഗ്‌​ദാ​നം​ചെ​യ്‌​താ​ണ്‌ ബി​ൻ​ഷ പ​ണം ത​ട്ടി​യി​രു​ന്ന​ത്. ആ​റ്റ​ട​പ്പ സ്വ​ദേ​ശി​നി ഹെ​ന​ക്ക് പി​ന്നാ​ലെ നി​ര​വ​ധി പേ​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

നി​ല​വി​ൽ, അ​ഞ്ച് പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ​ജോ​ലി​ക്കാ​യി അ​മ്പ​തി​നാ​യി​രം മു​ത​ൽ ഒ​രു​ല​ക്ഷം വ​രെ​യാ​ണ്‌ വാ​ങ്ങി​യ​ത്‌.

എ​ത്ര​പേ​ർ പ​റ്റി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​ന്‌ 15,000, പ​രീ​ക്ഷാ ഫീ​സാ​യി പ​തി​നാ​യി​രം, യൂ​ണി​ഫോ​മി​ന് 5000, ജോ​ലി​യി​ൽ ചേ​ർ​ന്നാ​ൽ ഭ​ക്ഷ​ണ​ത്തി​നും താ​മ​സ​സൗ​ക​ര്യ​ത്തി​നു​മാ​യി 15,000 എ​ന്നി​ങ്ങ​നെ ഇ​നം പ​റ​ഞ്ഞ്‌ പ​ണം വാ​ങ്ങി.

ബി​ൻ​ഷ പി​ടി​യി​ലാ​യ വി​വ​ര​മ​റി​ഞ്ഞ്‌ ത​ട്ടി​പ്പി​നി​ര​യാ​യ കൂ​ടു​ത​ൽ പേ​ർ പോ​ലീ​സി​നെ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്‌. ബി​ൻ​ഷ​യ്‌​ക്ക്‌ റെ​യി​ൽ​വേ​യി​ൽ ജോ​ലി​യാ​ണെ​ന്നും റെ​യി​ൽ​വേ​യു​ടെ ഫ്ലാ​റ്റി​ലാ​ണ് താ​മ​സ​മെ​ന്നും നാ​ട്ടു​കാ​രെ വി​ശ്വ​സി​പ്പി​ച്ചി​രു​ന്ന​ത്.

ബി​ൻ​ഷ മു​ങ്ങി
കൂ​ടു​ത​ൽ പേ​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ പി​ടി​ക്ക​പ്പെടു​മെ​ന്ന് തോ​ന്നി​യ ബി​ൻ​ഷ മു​ങ്ങു​ക​യാ​യി​രു​ന്നു. പ​തി​വു​പോ​ലെ ഒ​രു ദി​വ​സം റെ​യി​ൽ​വേ​യി​ൽ ജോ​ലി​ക്കാ​യി ഭ​ർ​ത്താ​വ് ബി​ൻ​ഷ​യെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​വി​ട്ടു.

എ​ന്നാ​ൽ, വൈ​കു​ന്നേ​രം കൂ​ട്ടാ​നെ​ത്തി​യ​പോ​ൾ ബി​ൻ​ഷ​യെ കാ​ണാ​നി​ല്ല. വൈ​കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് ക​രു​തി ഭ​ർ​ത്താ​വ് തി​രി​ച്ച് താ​മ​സ സ്ഥ​ല​ത്തേ​ക്ക് പോ​യി.

എ​ന്നാ​ൽ, രാ​ത്രി​യാ​യി​ട്ടും ബി​ൻ​ഷ വ​ന്നി​ല്ല. ഫോ​ൺ വി​ളി​ച്ചി​ട്ട് സ്വി​ച്ച് ഓ​ഫ്. തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വെ​യാ​ണ് ആ​റ്റ​ട​പ്പ സ്വ​ദേ​ശി ഹെ​ന​യും സു​ഹൃ​ത്തു​ക്ക​ളും ബി​ൻ​ഷ​യെ പി​ടി​കൂ​ടി റെ​യി​ൽ​വേ പോ​ലീ​സി​ലേ​ൽ​പ്പി​ക്കു​ന്ന​ത്.

ക​ണ്ണൂ​ർ ടൗ​ൺ സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ബി​ൻ​ഷ​യെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Related posts

Leave a Comment