ജാഗ്രതൈ! അ​മ്മ​യും മ​ക്കളും ബ്ലാ​ക്ക് ബെ​ൽറ്റാണ്! എല്ലാ പിന്തുണയുമായി ഭർത്താവ് അജിത്തും

black-lസ്വന്തം ലേഖകൻ
കൊ​ട​ക​ര: നി​ര​ന്ത​ര​മാ​യ പ​രി​ശീ​ല​ന​ത്തി​നൊ​ടു​വി​ൽ ക​രാ​ട്ടെ​യി​ൽ ബ്ലാ​ക്ക് ബെ​ൽ​റ്റ് നേ​ടി​യ​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് കൊ​ട​ക​ര മ​ര​ത്തോ​ന്പി​ള്ളി​യി​ലെ ഒ​ര​മ്മ​യും രണ്ടു പെ​ണ്‍​മ​ക്ക​ളും. മ​ര​ത്തോ​ന്പി​ള്ളി ആ​ന്ത​പ്പി​ള്ളി വീ​ട്ടി​ൽ സു​മി എ​ന്ന 34 കാ​രി​യും മ​ക്ക​ളാ​യ കൃ​ഷ്ണേ​ന്ദു​വും കൃ​ഷ്ണ​പ്രി​യ​യു​മാ​ണ് ഒ​രു​മി​ച്ച് ക​രാ​ട്ടെ ബ്ലാ​ക്ക്ബെ​ൽ​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്.

ജീ​വി​ത​ത്തെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ നേ​രി​ടു​ന്ന​തി​നു​ള്ള ക​രു​ത്താ​ർ​ജി​ക്കാ​നാ​ണ് സു​മി നാ​ലു​വ​ർ​ഷം മു​ന്പ് മ​ക്ക​ളെ ക​രാ​ട്ടെ പ​രി​ശീ​ല​ന​ത്തി​ന​യ​ച്ച​ത്. മ​ക്ക​ളോ​ടൊ​പ്പം ക​രാ​ട്ടെ സ്കൂ​ളി​ലെ​ത്തി​യ സു​മി​യോ​ട് ക​രാ​ട്ടെ​ പ​ഠി​ക്കു​ന്നോ എ​ന്ന് പ​രി​ശീ​ല​ക ഷി​മ ചോ​ദി​ച്ചു.​എ​ങ്കി​ൽ ഒ​രു കൈ ​നോ​ക്കു​ക ത​ന്നെ എ​ന്നാ​യി സു​മി.
ഭ​ര​ത​നാ​ട്യ​വും സം​ഗീ​ത​വും അ​ഭ്യ​സി​ച്ചി​ട്ടു​ള്ള സു​മി​ക്കു ക​രാ​ട്ടെ വ​ഴ​ങ്ങു​മോ എ​ന്നു സം​ശ​യ​മു​ണ്ടായി​രു​ന്നു.

എ​ന്നാ​ൽ, ഭ​ർ​ത്താ​വ് അ​ജി​ത്ത് കൂ​ടി പ്രോ​ത്സാ​ഹി​പ്പി​ച്ച​തോ​ടെ ആ ​വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്തു. സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ലെ അ​ക്കൗ​ണ്ടന്‍റ് ജോ​ലി​ക്കൊ​പ്പം ക​രാ​ട്ടെ പ​രി​ശീ​ല​ന​വും മു​ട​ക്ക​മി​ല്ലാ​തെ ന​ട​ത്തി.​നാ​ലു​വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന​ത്തി​നൊ​ടു​വി​ലാ​ണ് ക​ഴി​ഞ്ഞദി​വ​സം ഇ​വ​ർ ബ്ലാ​ക്ക് ബെ​ൽ​റ്റി​ന് അ​ർ​ഹ​ത നേ​ടി​യ​ത്. ഒ​പ്പം എ​ട്ടാംക്ലാ​സു​കാ​രി​യാ​യ കൃ​ഷ്ണേ​ന്ദു​വും ആ​റാം ക്ലാ​സു​കാ​രി​യാ​യ കൃ​ഷ്ണപ്രി​യ​യും ബ്ലാ​ക്ക് ബെ​ൽ​റ്റ് ക​ര​സ്ഥ​മാ​ക്കി അ​മ്മ​യു​ടെ നേ​ട്ട​ത്തി​നു തി​ള​ക്കം കൂ​ട്ടി.

ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​നും ചി​ട്ട​യാ​യ ജീ​വി​ത​ക്ര​മം രൂ​പ​പ്പെ​ടു​ത്താ​നും ക​രാ​ട്ടെ സ​ഹാ​യി​ച്ച​താ​യി സു​മി പ​റ​യു​ന്നു.​ഭ​ര​ത​നാ​ട്യം അ​ഭ്യ​സി​ച്ചി​ട്ടു​ള്ള സു​മി നി​ര​വ​ധി വേ​ദി​ക​ളി​ൽ സെ​മി ക്ലാ​സി​ക്കൽ നൃ​ത്തം അ​വ​ത​രി​പ്പി​ച്ചി​ട്ടുണ്ട്.
ചെ​ന്പൈ സം​ഗീ​തോ​ത്സ​വ​ത്തി​ൽ ഗാ​നാ​ർ​ച്ച​ന ന​ട​ത്തി​യി​ട്ടു​ള്ള ഗാ​യി​ക കൂ​ടി​യാ​ണി​വ​ർ. ഒ​ന്ന​ര​വ​ർ​ഷ​മാ​യി യോ​ഗ​യും ഹി​പ്നോ​ട്ടി​സ​വും അ​ഭ്യ​സി​ച്ചു​വ​രു​ന്നു​ണ്ട്. ഡ്രൈ​വിം​ഗി​ൽ ഹെ​വി ലൈ​സ​ൻ​സും ക​ര​സ്ഥ​മാ​ക്കി​.

ഹെ​വി ലൈ​സ​ൻ​സി​നാ​യി ന​ട​ത്തി​യ പ​രീ​ക്ഷ​യി​ൽ 40 പേ​രി​ൽ വി​ജ​യി​ച്ച​തു സു​മി മാ​ത്ര​മാ​യി​രു​ന്നെ​ന്ന​റി​യു​ന്പോ​ഴാ​ണ് വി​ജ​യ​ത്തി​ന്‍റെ തി​ള​ക്ക​മേ​റു​ന്ന​ത്. ഡ്രൈ​വ​റാ​യ ഭ​ർ​ത്താ​വ് അ​ജി​ത്തി​ന്‍റെ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വു​മാ​ണ് ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​നു​ള്ള യോ​ഗ്യ​ത നേ​ടാ​ൻ സ​ഹാ​യി​ച്ച​തെ​ന്നും സു​മി പ​റ​ഞ്ഞു.​ വ​യ​ലി​ൻ, ഗി​ത്താ​ർ, ഡ്രം​സ് എ​ന്നീ സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളി​ലും മ​ക്ക​ളോ​ടൊ​പ്പം ഇ​വ​ർ പ​രി​ശീ​ല​നം നേ​ടു​ന്നു.

Related posts