രാജ്യത്ത് 8848 പേർക്ക് ബ്ലാക്ക് ഫംഗസ്! ചി​കി​ത്സ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ധാ​ന മ​രു​ന്നി​ന്‍റെ 23,000 അ​ധി​ക ഡോ​സു​ക​ൾ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​യ​ച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്താ​ക​മാ​നം 8848 പേ​ർ​ക്ക് ബ്ലാ​ക്ക് ഫം​ഗ​സ് (മ്യൂ​ക്കോ​മൈ​ക്കോ​സി​സ്) ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നു കേ​ന്ദ്ര​മ​ന്ത്രി സ​ദാ​ന​ന്ദ ഗൗ​ഡ.

രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചി​കി​ത്സ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ധാ​ന മ​രു​ന്നി​ന്‍റെ 23,000 അ​ധി​ക ഡോ​സു​ക​ൾ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​യ​ച്ചു കൊ​ടു​ത്തി​ട്ടു​ണ്ട്.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗ​ബാ​ധ കൂ​ടി​യ​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തി​യ അ​വ​ലോ​ക​ന​ത്തി​നു ശേ​ഷ​മാ​ണ് ആം​ഫോ​ട്ടെ​റി​സി​ൻ-​ബി എ​ന്ന മ​രു​ന്നി​ന്‍റെ 23,680 അ​ധി​ക ഡോ​സു​ക​ൾ അ​നു​വ​ദി​ച്ച​തെ​ന്നു കെ​മി​ക്ക​ൽ​സ് ആ​ൻ​ഡ് ഫെ​ർ​ട്ടി​ലൈ​സ​ർ മ​ന്ത്രാ​ല​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള മന്ത്രി വ്യ​ക്ത​മാക്കി.

രാ​ജ്യ​ത്ത് ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യ 8848 രോ​ഗി​ക​ളു​ടെ എ​ണ്ണം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് വി​ഹി​തം അ​നു​വ​ദി​ച്ച​തെ​ന്നും സ​ദാ​ന​ന്ദ ഗൗ​ഡ ട്വീ​റ്റ് ചെ​യ്തു.

Related posts

Leave a Comment