17കാരി സൗഹൃദാഭ്യര്‍ഥ നിരസിച്ചു ! ക്ലാസിന്റെ ഇടവേള സമയത്ത് ബ്ലേഡ് കൊണ്ടു കോറി പ്ലസ്ടു വിദ്യാര്‍ഥി; പെണ്‍കുട്ടിയെ രക്ഷിച്ചത് അധ്യാപകര്‍…

സൗഹൃദാഭ്യര്‍ഥന നിരസിച്ചതിന്റെ പ്രതികാരമായി 17കാരിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് പ്ലസ്ടു വിദ്യാര്‍ഥി.

ഇടവേള സമയത്ത് പെണ്‍കുട്ടി ക്ലാസ്മുറിയില്‍ ഇരിക്കുമ്പോഴായിരുന്നു ആക്രമണം. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം.

കരച്ചില്‍ കേട്ട് ഓടിക്കൂടിയ സ്‌കൂളിലെ ജീവനക്കാരും അധ്യാപകരുമാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്.

പ്ലസ്ടു വിദ്യാര്‍ഥി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ദിവസങ്ങളോളം ശല്യം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. സൗഹൃദാഭ്യര്‍ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ആളുകള്‍ ഓടിക്കൂടുന്നതിന് മുന്‍പ് വിദ്യാര്‍ഥി ഓടി രക്ഷപ്പെട്ടു.

പെണ്‍കുട്ടിയെ ആക്രമിക്കാന്‍ വിദ്യാര്‍ഥി കാത്തുനില്‍ക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Related posts

Leave a Comment