ബ്ലാ​സ്റ്റേ​ഴ്സ് പ്ര​തി​രോ​ധ​ത്തി​ന് ബ്ര​സീ​ലി​യ​ൻ ക​രു​ത്ത്; ജൈ​റോ റോ​ഡ്രി​ഗ​സ് ടീ​മി​ൽ

കൊ​ച്ചി: ബ്ര​സീ​ൽ ഫു​ട്ബോ​ൾ താ​രം ജൈ​റോ റോ​ഡ്രി​ഗ​സ് പീ​ക്സോ​റ്റൊ ഫി​ൽ​ഹോ ഐ​എ​സ്എ​ലി​ന്‍റെ പു​തി​യ സീ​സ​ണി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നാ​യി ക​ളി​ക്കും. ഇ​രു​പ​ത്താ​റു​കാ​ര​നാ​യ ജൈ​റോ, ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സെ​ന്‍റ​ർ ബാ​ക്ക് പൊ​സി​ഷ​നി​ലേ​ക്കാ​ണ് എ​ത്തു​ക.

2009-ൽ ​ബ്ര​സീ​ലി​യ​ൻ ക്ല​ബ്ബാ​യ ഗോ​യ​സ് എ​സ്പോ​ർ​ടെ​യി​ൽ ഫു​ട്ബോ​ൾ ക​രി​യ​ർ ആ​രം​ഭി​ച്ച ജൈ​റോ പി​ന്നീ​ട് സാ​ന്‍റോ​സ് എ​ഫ്സി, അ​മേ​രി​ക്ക എ​ഫ്സി, ബോ​ട്ടേ​വ് വ്രാ​റ്റ്സാ, ട്രോ​ഫെ​ൻ​സ്, നെ​ഫ്റ്റ്ചി ബ​കു, സെ​പ​ഹാ​ൻ, പേ​ർ​സേ​ലാ തു​ട​ങ്ങി​യ നി​ര​വ​ധി ക്ല​ബ്ബു​ക​ളി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്. ജ​പ്പാ​ൻ ര​ണ്ടാം ഡി​വി​ഷ​നി​ലെ മൊ​ൻ​ടേ​ഡി​യോ​യി​ൽ​നി​ന്നാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ലേ​ക്കു​ള്ള വ​ര​വ്.

പു​തി​യ സീ​സ​ണി​ലേ​ക്കാ​യി ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​ലെ​ത്തി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പ്ര​തി​രോ​ധ​നി​ര​ക്കാ​ര​നാ​ണു റോ​ഡ്രി​ഗ​സ്. ഡ​ൽ​ഹി ഡൈ​ന​മോ​സ് താ​ര​മാ​യി​രു​ന്ന ഡ​ച്ച് താ​രം ജി​യാ​നി സ്യൂ​വ​ർ​ലൂ​ണി​നെ​യും ബ്ലാ​സ്റ്റേ​ഴ്സ് നേ​ര​ത്തെ ടീ​മി​ലെ​ത്തി​ച്ചി​രു​ന്നു. ഇ​വ​ർ​ക്കൊ​പ്പം സ​ന്ദേ​ശ് ജി​ങ്കാ​ൻ കൂ​ടി ചേ​രു​ന്ന​തോ​ടെ ബ്ലാ​സ്റ്റേ​ഴ്സ് പ്ര​തി​രോ​ധം ഭേ​ദി​ക്കാ​ൻ എ​തി​രാ​ളി​ക​ൾ ബു​ദ്ധി​മു​ട്ടും.

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യു​ടെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മി​ക​ച്ച ഫ​ലം നേ​ടു​ന്ന​തി​നാ​യി പ്രീ ​സീ​സ​ണി​ൽ ക​ഠി​ന പ​രി​ശീ​ല​നം ന​ട​ത്തു​ക എ​ന്ന​താ​ണു ല​ക്ഷ്യ​മെ​ന്നും ജൈ​റോ വ്യ​ക്ത​മാ​ക്കി.

Related posts