ബ്രസീലിയ: ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ലുല ഡ സിൽവയോട് പരാജയപ്പെട്ടതിന് പിന്നാലെ സെനറ്റർ ഫ്ലാവിയോ ബോൾസൊനാരോ രാജ്യം വിട്ട് അമേരിക്കയിലേക്ക് കടന്നു. ഫ്ലോറിഡയിലാണ് ബോള്‍സൊനാരോ ഇപ്പോഴുള്ളതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇപ്പോഴും ഫ്ലാവിയോ ബോൾസൊനാരോയും കുടുംബവും എവിടെ ആണെന്നത് സംബന്ധിച്ച് വ്യക്തതയില്ല.
24 മണിക്കൂറിനുള്ളില്‍ പാസ്പോര്ട്ടുകള് സമര്‍പ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കാതെയാണ് ബോള്‍സോനാരോ നാടുവിട്ടത്. ഫ്ലാവിയോയുടെ നടപടി അമേരിക്കയും ബ്രസീലും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാക്കാൻ ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
