ബ്രസീലിയ: ബ്രസീല്‍ പുരുഷ ഫുട്ബോള്‍ ടീമിന്റെ മാനേജര്‍ സ്ഥാനത്ത് കാര്‍ലോ ആന്‍സിലോട്ടി 2030വരെ തുടരും. ബ്രസീലിയന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (സിബിഎഫ്) അറിയിച്ചതാണിത്. ഇറ്റലിക്കാരനായ ആന്‍സിലോട്ടി കഴിഞ്ഞ വര്‍ഷമാണ് ബ്രസീല്‍ ദേശീയ ടീമിന്റെ മുഖ്യപരിശീലക വേഷത്തില്‍ എത്തിയത്.
നെയ്മര്‍ ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ ഉള്‍പ്പെടുമോ എന്നതാണ് കാല്‍പ്പന്ത് ലോകം ഉറ്റുനോക്കുന്നത്. 18ന് റിയോയില്‍ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ ആന്‍സിലോട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന.
