സ്ത്രീകൾക്ക് ഫൈറ്റോ ഈസ്ട്രജൻ വിഭവങ്ങൾ എന്തിന്?

ന​മു​ക്ക് ചി​ല സ​സ്യ ഹോ​ർ​മോ​ണു​ക​ൾ ഉ​പ​കാ​രി​ക​ളാ​കാ​റു​ണ്ട്. സ​സ്യ ഹോ​ർ​മോ​ണു​ക​ളെ ഫൈ​റ്റോ ഹോ​ർ​മോ​ണ്‍​സ് എ​ന്നാ​ണു പ​റ​യാ​റു​ള്ള​ത്. അ​വ​യി​ൽ ഏ​റ്റ​വും ഉ​പ​കാ​രി​ക​ളാ​ണു ഫൈ​റ്റോ ഈ​സ്ട്ര​ജ​ൻ എ​ന്ന വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ഹോ​ർ​മോ​ണു​ക​ൾ.

ഈ​സ്ട്ര​ജ​ൻ എ​ന്തി​ന് ?

ഇ​വ സ്ത്രീ​ക​ൾ​ക്ക് വ​ള​രെ സ​ഹാ​യ​ക​മാ​ണ്. സ്ത്രീ​ശ​രീ​ര​ത്തി​ന്‍റെ സ്വാ​ഭാ​വി​ക വ​ള​ർ​ച്ച​യ്ക്കും ഗ​ർ​ഭ​പാ​ത്ര​ത്തി​ന്‍റെ ശ​രി​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വ​ള​രെ ആ​വ​ശ്യ​മാ​ണ് ഈ​സ്ട്ര​ജ​ൻ. ഈ​സ്ട്ര​ജ​ൻ ഹോ​ർ​മോ​ണി​ന്‍റെ കു​റ​വു​കൊ​ണ്ട് ധാ​രാ​ളം ത​ക​രാ​റു​ക​ൾ സ്ത്രീ​ക​ൾ​ക്കു​ണ്ടാ​കാ​റു​ണ്ട്, അ​തി​ൻ ഫ​ല​മാ​യി വ​ന്ധ്യ​ത​യും വ​രാ​റു​ണ്ട്.
ഇ​ത്ത​രം രോ​ഗ​മു​ള്ള​വ​ർ​ക്ക് ഹോ​ർ​മോ​ണ്‍ ചി​കി​ൽ​സ​യാ​ണു സാ​ധാ​ര​ണ ല​ഭി​ക്കാ​റു​ള്ള​ത്. ആ ​ചി​കി​ൽ​സ​യ്ക്ക് പാ​ർ​ശ്വ​ഫ​ല​ങ്ങ​ളും കൂ​ടെ​യു​ണ്ടാ​കും. ശ​രീ​ര​ത്തി​ൽ നീ​രു​കെ​ട്ടു​ക, മാ​റി​ട​ത്തി​നു ത​ടി​പ്പും വേ​ദ​ന​യും, ഓ​ക്കാ​നം, കാ​ൽ പേ​ശി​ക​ളി​ൽ പി​ടു​ത്തം, ത​ല​വേ​ദ​ന , ദ​ഹ​ന​ക്കേ​ട്, മാ​സ​മു​റ കൂ​ടാ​തെ ര​ക്ത​സ്രാ​വം എ​ന്നി​വ​യാ​ണു സാ​ധാ​ര​ണ പ്ര​ശ്ന​ങ്ങ​ൾ. ഫൈ​റ്റോ ഈ​സ്ട്ര​ജ​ൻ അ​ട​ങ്ങി​യ സ​സ്യ​ങ്ങ​ൾ ആ​ഹാ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്കു സ​ഹാ​യ​കം.

ഇ​വ​യി​ലു​ണ്ട് ഈ​സ്ട്ര​ജ​ൻ..

ഉ​ണ​ങ്ങി​യ പ​ഴ​ങ്ങ​ൾ ഈ​സ്ട്ര​ജ​ൻ അ​ള​വ് കു​റ​യാ​തെ സ​ഹാ​യി​ക്കും. ഫ്ളാ​ക്സ് സീ​ഡ്( ച​ണ​ത്തി​ന്‍റെ വി​ത്ത്), എ​ള്ള്, പ​യ​റു​ക​ൾ, സോ​യാ​ബീ​ൻ, ആ​ൽ​ഫാ​ൽ​ഫ എ​ന്നി​വയി​ൽ സ​സ്യ ഈ​സ്ട്ര​ജ​ൻ ധാ​രാ​ള​മു​ണ്ട്. ഫ്ളാ​ക്സ് സീ​ഡി​ൽ കൂ​ടു​ത​ലാ​യ​ട​ങ്ങി​യി​രി​ക്കു​ന്ന ലി​ഗ്നാ​ൻ​സ്, സൊ​യ​ബീ​നി​ൽ കൂ​ടു​ത​ലാ​യ​ട​ങ്ങി​യി​രി​ക്കു​ന്ന ഐ​സോ​ഫ്ല​വ​ണ്‍​സ്, നി​ല​ക്ക​ട​ല​യി​ലും ചു​വ​ന്ന വൈ​നി​ലു​മൊ​ക്കെ അ​ട​ങ്ങി​യി​രി​ക്കു​ന്ന റെ​സ്വ​റ​ട്രോ​ൾ. മ​റ്റൊ​രു സ​സ്യ ഹോ​ർ​മോ​ണ്‍ ആ​ണു ക്വ​ർ​സെ​റ്റി​ൻ, ഇ​തു വ​ള​രെ സാ​ധാ​ര​ണ​മാ​യി പ​ഴ​ങ്ങ​ളി​ലും ധാ​ന്യ​ങ്ങ​ളി​ലും പ​ച്ച​ക്ക​റി​ക​ളി​ലു​മൊ​ക്കെ കാ​ണു​ന്നു.

സോ​യാ​ബീ​ൻ

കേ​ര​ള​ത്തി​ൽ ല​ഭ്യ​മാ​യ ഭ​ക്ഷ​ണ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഫൈ​റ്റോ ഈ​സ്ട്ര​ജ​ൻ അ​ട​ങ്ങി​യി​ട്ടു​ള്ള​ത് സോ​യാ​ബീ​നി​ലാ​ണ്. സോ​യാ​ബീ​നി​ലെ എ​ണ്ണ നീ​ക്കു​ന്പോ​ൾ കി​ട്ടു​ന്ന ച​ണ്ടി​യാ​ണു ക​ട​ക​ളി​ൽ കി​ട്ടു​ന്ന സോ​യ​ച​ങ്ക്സ്. അ​തി​ലും കു​റ​ച്ചൊ​ക്കെ സ​സ്യ ഹോ​ർ​മോ​ണ്‍ ഉ​ണ്ടാ​കും.

എ​ള്ളെ​ണ

മ​റ്റൊ​ന്ന് എ​ള്ളെ​ണ്ണ​യാ​ണ്. ഏ​ള്ളെ​ണ്ണ പ​ഴ​യ​കാ​ല​ത്ത് കേ​ര​ള​ത്തി​ൽ ഭ​ക്ഷ​ണാ​വ​ശ്യ​ത്തി​നു​പ​യോ​ഗി​ച്ചി​രു​ന്നു. സ്ത്രീ​ക​ൾ മു​ടി​യ​ഴ​കി​നാ​യി ത​ല​യി​ൽ തേ​ച്ചി​രു​ന്നു.
“ന​ല്ലെ​ണ്ണ’’ എ​ന്നാ​യി​രു​ന്ന​ല്ലോ വി​ളി​പ്പേ​രു​ത​ന്നെ. ഇ​ട​ക്കാ​ല​ത്ത് ന​മ്മ​ൾ എ​ള്ളി​ൽ നി​ന്നും എ​ള്ളെ​ണ്ണ​യി​ൽ നി​ന്നും അ​ക​ന്നു പോ​യി. അ​തും ന​മ്മു​ടെ സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ച്ചി​രി​ക്കാം. ഈ​സ്ട്ര​ജ​ൻ കു​റ​വു​ള്ള സ്ത്രീ​ക​ളോ​ട് ദി​വ​സ​വും മൂ​ന്ന് എ​ള്ളു​ണ്ട​യെ​ങ്കി​ലും ക​ഴി​ക്കാ​നാ​ണി​പ്പോ​ൾ നി​ർ​ദേ​ശി​ക്കു​ന്ന​ത്.

ഇ​തു​കൂ​ടാ​തെ ഫൈ​റ്റോ ഈ​സ്ട്ര​ജ​നു വേ​റെ​യു​മു​ണ്ട് ഗു​ണ​ങ്ങ​ൾ. റെ​സ്വെ​റ​ട്രോ​ളും ക്യൂ​സെ​റ്റി​നും ര​ക്ത​സ​മ്മ​ർ​ദ്ദം നി​യ​ന്ത്രി​ക്കും. സോ​യ​യി​ലും ഫ്ളാ​ക്സ് സീ​ഡി​ലു​മ​ട​ങ്ങി​യി​രി​ക്കു​ന്ന സ​സ്യ ഹോ​ർ​മോ​ണു​ക​ൾ പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്കു ന​ല്ല​താ​ണ്. ഇ​വ അ​പ​ക​ട​ക​ര​മാ​യ കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​ന്ന​താ​യും , C-reactive protein (CRP) ലെ​വ​ൽ കു​റ​യ്ക്കു​ന്ന​താ​യും അ​തി​നാ​ൽ പ​ഴു​പ്പും നീ​ർ​ക്കെ​ട്ടും ശ​മി​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​യും ക​രു​ത​പ്പെ​ടു​ന്നു. സ്വാ​ഭാ​വി​ക​മാ​യി സ​സ്യ​ഭ​ക്ഷ​ണം വ​ഴി ഇ​വ ഉ​ള്ളിലെ​ത്തു​ന്നു.​പാ​ർ​ശ്വ​ഫ​ല​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

പു​രു​ഷ​ന്മാ​ർ​ക്ക് വേ​ണോ?


സ്ത്രീ ​ഹോ​ർ​മോ​ണ്‍ ആ​ക​യാ​ൽ പു​രു​ഷ​ന്മാ​ർ​ക്ക് എ​ന്തെ​ങ്കി​ലും ത​ക​രാ​ർ പ​റ്റു​മോ​യെ​ന്ന് സ്വാ​ഭാ​വി​ക​മാ​യും നി​ങ്ങ​ൾ ചി​ന്തി​ച്ചേ​ക്കാം. സോ​യാ​ബീ​നി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഐ​സോ ഫ്ലേ​വ​നോ​യി​ഡു​ക​ളെ മു​ൻ​നി​ർ​ത്തി ന​ട​ത്തി​യ പ​തി​ന​ഞ്ചോ​ളം പ​ഠ​ന​ങ്ങ​ൾ, ഇ​വ പു​രു​ഷ ഹോ​ർ​മോ​ണാ​യ ടെ​സ്റ്റി​സ്റ്റെ​റോ​ണ്‍ ലെ​വ​ലി​ൽ
ഒ​രു​മാ​റ്റ​വും വ​രു​ത്തു​ന്നി​ല്ല​യെ​ന്നാ​ണു തെ​ളി​യി​ച്ച​ത്. എ​ന്നാ​ൽ, ചീ​റ്റ​പ്പു​ലി​ക​ളി​ൽ ന​ട​ത്തി​യ ഒ​രു പ​ഠ​നം, ഈ ​സ​സ്യ ഹോ​ർ​മോ​ണു​ക​ൾ അ​വ​യു​ടെ പ്ര​ത്യു​ത്പാ​ദ​ന ശേ​ഷി​കു​റ​യ്ക്കു​ന്നു​വെ​ന്നാ​ണ്. അ​തു​കേ​ട്ടു പേ​ടി​ക്ക​ണ്ട. ചീ​റ്റ​പ്പു​ലി മാം​സ​ഭു​ക്കാ​ണ്. അ​വ​യി​ലെ പ്ര​വ​ർ​ത്ത​ന​മ​ല്ല മി​ശ്ര​ഭു​ക്കാ​യ മ​നു​ഷ്യ​നി​ൽ ന​ട​ക്കു​ന്ന​ത്.

ആ​ന്‍റി​ഓ​ക്സി​ഡ​ന്‍റു​ക​ൾ

ഇ​ത്ത​രം സ​സ്യ​ഭ​ക്ഷ​ണ​ങ്ങ​ളി​ലെ​ല്ലാം കൂ​ടി​യ അ​ള​വി​ൽ ആ​ന്‍റി​ഓ​ക്സി​ഡ​ന്‍റു​ക​ൾ അ​ട​ങ്ങി​യി​രി​ക്കു​ന്ന​തി​നാ​ൽ പ്രാ​യാ​ധി​ക്യം മൂ​ലം ശ​രീ​ര​ത്തി​നു​ണ്ടാ​കു​ന്ന നാ​ശ​ത്തി​ന്‍റെ വേ​ഗം കു​റ​യ്ക്കാ​നും ഇ​ത്ത​രം സ​സ്യ​ഭ​ക്ഷ​ണ​ത്തി​ന്‍റെ ഉ​പ​യോ​ഗം സ​ഹാ​യി​ക്കും. സോ​യ എ​ണ്ണ​യും ഫ്ലാ​ക്സ് സീ​ഡ് ഓ​യി​ലും,എ​ള്ളെ​ണ്ണ​യു​മെ​ല്ലാം ഇ​പ്പോ​ൾ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണ്. വി​ശ്വ​സ്ത​മാ​യ ബ്രാ​ൻ​ഡു​ക​ൾ , ഓ​ർ​ഗാ​നി​ക് ബ്രാ​ന്‍​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക.

ഡോ: ​റ്റി.​ജി. മ​നോ​ജ് കു​മാ​ർ,
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഹോ​മി​യോ​പ്പ​തി വ​കു​പ്പ്, ആ​റ​ളം, ക​ണ്ണൂ​ർ
ഫോ​ൺ – 9447689239 [email protected]

Related posts

Leave a Comment