ബ്രൂ​വ​റി വിവാദത്തിൽ സ​ർ​ക്കാ​ർ വീ​ണ്ടും വെ​ട്ടി​ൽ; കുരുക്ക് വീണ്ടും മുറുകുന്നതിന്‍റെ കാരണം ഇങ്ങനെയൊക്കെ…

തി​രു​വ​ന​ന്ത​പു​രം: ബ്രൂ​വ​റി വി​വാ​ദ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ർ വീ​ണ്ടും വെ​ട്ടി​ൽ. അ​ബ്കാ​രി ന​യം എ​തി​രെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി 2016-ല്‍ അനുമതി ​നി​ഷേ​ധി​ച്ച ബ്രൂ​വ​റി ക​മ്പ​നി​ക്ക് 2018-ല്‍ ​വീണ്ടും അനുമതി നൽകി.

അ​പ്പോ​ളോ ക​മ്പ​നി​യു​ടെ ബ്രൂ​വ​റി​ക്ക് 2016 ൽ ​നി​കു​തി വ​കു​പ്പി​ന്‍റെ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. നി​ല​വി​ലെ ച​ട്ട​പ്ര​കാ​രം ക​മ്പ​നി​ക്ക് ബ്രൂ​വ​റി തു​ട​ങ്ങാ​ന്‍ ആ​വി​ല്ലെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. അ​തേ ബ്രൂ​വ​റി​ക്കാ​ണ് ര​ണ്ടു വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം വീ​ണ്ടും അ​നു​മ​തി ന​ൽ​കി​യ​ത്.

അ​ബ്കാ​രി ന​യ​ത്തി​ല്‍ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളൊ​ന്നും ഈ ​ര​ണ്ടു വ​ര്‍​ഷ​ത്തി​നി​ടെ വ​ന്നി​ട്ടി​ല്ല. ഇ​താ​ണ് സ​ർ​ക്കാ​രി​നെ വീ​ണ്ടും വെ​ട്ടി​ലാ​ക്കി​യ​ത്.

Related posts