നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല; അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തി കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വൈ​ക്കോ​ൽ ക​ത്തി​ക്ക​ൽ

ച​മ്പ​ക്കു​ളം: അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തു​ക​യാ​ണ് കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ കൊ​യ്ത്തി​നു ശേ​ഷ​മു​ള്ള വൈ​ക്കോ​ൽ ക​ത്തി​ക്ക​ൽ. ക​ഴി​ഞ്ഞ ദി​വ​സം ച​ങ്ങ​നാ​ശേ​രി​ക്ക് സ​മീ​പം എ​സി റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള പൂ​വം പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് വൈ​ക്കോ​ലി​നു തീ​യി​ട്ട​ത്. വേ​ന​ൽ​ച്ചൂ​ടി​ൽ ആ​ളി​പ്പ​ട​ർ​ന്ന തീ​യ​ണ​യ്ക്കാ​ൻ മൂ​ന്നു യൂ​ണി​റ്റ് ഫ​യ​ർ എ​ൻ​ജി​നു​ക​ൾ മ​ണി​ക്കൂ​റു​ക​ൾ പ​രി​ശ്ര​മി​ക്കേ​ണ്ടി​വ​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ കു​ട്ട​നാ​ട്ടി​ൽ ന​ട​ന്നി​ട്ടു​ണ്ട്. വൈ​ക്കോ​ലി​നു തീ​യി​ട്ട​തി​നെ തു​ട​ർ​ന്ന് തീ ​പ​ട​ർ​ന്നും ശ്വാ​സം മു​ട്ടി​യും മ​ര​ണ​ങ്ങ​ൾ വ​രെ സം​ഭ​വി​ച്ചി​രു​ന്നു.

എ​ന്തി​നീ ക​ച്ചി ക​ത്തി​ക്ക​ൽ

ഏ​ക​ദേ​ശം നാ​ലു ദ​ശാ​ബ്ദ​ങ്ങ​ൾ​ക്ക് മു​ൻ​പ് രാ​സ​വ​ള​ങ്ങ​ളും കീ​ട​നാ​ശി​നി​ക​ളും പ്ര​ചാ​ര​ത്തി​ലാ​വു​ന്ന​തി​നു​മ​പ്പു​റം ആ​ണ്ടു​വ​ട്ട​ത്തി​ൽ ഒ​രു കൃ​ഷി മാ​ത്ര​മാ​യി​രു​ന്ന കാ​ല​ത്താ​ണ് പ്ര​ധാ​ന​മാ​യും കൊ​യ്തു മാ​റ്റി​യ നെ​ല്ലി​ന്‍റെ ബാ​ക്കി​യാ​കു​ന്ന വൈ​ക്കോ​ൽ ക​ത്തി​ച്ച് ചാ​ര​മാ​ക്കി​യി​രു​ന്ന​ത്. അ​ന്ന് ജൈ​വ​വ​ള​ങ്ങ​ളും ചാ​ര​വും ചാ​ണ​ക​വും മാ​ത്ര​മാ​യി​രു​ന്നു നെ​ൽ കൃ​ഷി​ക്ക് വ​ള​മാ​യി ന​ല്കി​യി​രു​ന്ന​ത്. അ​ന്ന് വൈ​ക്കോ​ൽ ക​ത്തി​യു​ണ്ടാ​കു​ന്ന ചാ​ര​വും വ​ള​ത്തി​ന്‍റെ ഫ​ലം ന​ല്കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് സ്ഥി​തി മാ​റി, ജൈ​വ​വ​ള​വും ചാ​ര​വും മാ​റി രാ​സ​വ​ള​ങ്ങ​ളു​ടെ കാ​ല​മാ​യി​ട്ടും വൈ​ക്കോ​ൽ ക​ത്തി​ക്കു​ന്ന രീ​തി​ക്ക് മാ​റ്റം വ​ന്നി​ല്ല.

പ​ണ്ടു കാ​ല​ത്ത് ആ​ളു​ക​ൾ അ​രി​വാ​ൾ ഉ​പ​യോ​ഗി​ച്ച് കൊ​യ്ത്ത് ന​ട​ത്തു​മ്പോ​ൾ ക​ണ്ട​ത്തി​ൽ ബാ​ക്കി​യാ​വു​ന്ന ക​ച്ചിക്കുറ്റി​ക്ക് നീ​ളം കൂ​ടി​യ​തും നേ​രേ നി​ല്ക്കു​ന്ന​തു​മാ​യി​രു​ന്നു. അ​ത് അ​ഴു​കി ന​ശി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ത്തി​രു​ന്ന​തി​നാ​ലാ​ണ് ക​ർ​ഷ​ക​ർ കൊ​യ്ത്ത് ക​ഴി​ഞ്ഞ് ഏ​ക​ദേ​ശം ഒ​രാ​ഴ്ച ക​ഴി​യു​മ്പോ​ൾ അ​തി​ന് തീ​വ​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്ന് വെ​ള്ളം ക​യ​റ്റി ക​ണ്ടം ന​ന​ച്ച് ക​ന്നി​ന് ഉ​ഴ​വ് ന​ട​ത്തു​മ്പോ​ൾ ചാ​രം മ​ണ്ണി​ൽ ല​യി​ക്കും.

ഇ​പ്പോ​ൾ യ​ന്ത്ര​ങ്ങ​ൾ കൊ​ണ്ട് കൊ​യ്ത്തു ന​ട​ത്തു​മ്പോ​ൾ ക​ച്ചി ഭൂ​രി​പ​ക്ഷ​വും ചെ​ത്തി മാ​റ്റ​പ്പെ​ടും. വ​ള​രെ കു​റ​ച്ച് നീ​ളം മാ​ത്ര​മേ വൈ​ക്കോ​ൽ അ​വ​ശേ​ഷി​ക്കു. കൊ​യ്ത്ത് യ​ന്ത്ര​ത്തി​ൽ ക​യ​റി ഇ​റ​ങ്ങി വ​രു​ന്ന വൈ​ക്കോ​ൽ വെ​ള്ളം ക​യ​റി​യാ​ൽ വ​ള​രെ വേ​ഗം ന​ശി​ക്കു​ക​യും ചെ​യ്യും. എ​ന്നാ​ൽ ക​ർ​ഷ​ക​രി​ൽ പ​ല​രും പ​ണ്ടു​കാ​ല​ത്തേ​തു പോ​ലെ ഇ​പ്പോ​ഴും കാ​ര​ണ​മി​ല്ലാ​തെ വൈ​ക്കോ​ലി​ന് തീ​യി​ടു​ന്ന പ്ര​ക്രി​യ തു​ട​രു​ന്നു. ഇ​താ​ണ് അ​പ​ക​ടം വി​ളി​ച്ചു വ​രു​ത്തു​ന്ന​ത്.

വൈ​ക്കോ​ൽ ക​ത്തി​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടോ?

വൈ​ക്കോ​ൽ ക​ത്തി​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടോ​യെ​ന്ന് ചോ​ദി​ച്ചാ​ൽ ഇ​ല്ല എ​ന്നു ത​ന്നെ​യാ​ണ് ഉ​ത്ത​രം. ഇ​പ്പോ​ൾ പാ​ട​ങ്ങ​ളി​ലെ ക​ള ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പ​ല​ത​രം ക​ള​നാ​ശി​നി​ക​ൾ ക​ള​ക​ളോ​ടൊ​പ്പം വൈ​ക്കോ​ലി​നെ​യും ജീ​ർ​ണി​പ്പി​ക്കും. വൈ​ക്കോ​ൽ ക​ത്തി​ക്ക​ൽ ഒ​രു അ​നാ​വ​ശ്യം ത​ന്നൊ​ണ്. ഇ​ത് പ​ല ക​ർ​ഷ​ക​ർ​ക്കും ബോ​ധ്യ​മി​ല്ല എ​ന്ന​തു​കൊ​ണ്ടാ​ണ് വൈ​ക്കോ​ൽ ക​ത്തി​ക്ക​ൽ തു​ട​രു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്കഥ​യാ​കു​ന്ന​തും.

അ​പ​ക​ട​ക​ര​മാ​യ വി​ഷം ‌പു​റ​ന്ത​ള്ളു​ന്നു

വൈ​ക്കോ​ൽ ക​ത്തി​ക്കു​മ്പോ​ൾ പു​റ​ന്ത​ള്ളു​ന്ന കാ​ർ​ബ​ണോ​ടൊ​പ്പം പ​ല അ​പ​ക​ട​ക​ര​മാ​യ വാ​ത​ക​ങ്ങ​ളും അ​ന്ത​രീ​ക്ഷ​ത്തി​ൽ ല​യി​ക്കു​ന്നു. വി​വി​ധ ത​രം ക​ള​നാ​ശി​നി​ക​ളും കീ​ട​നാ​ശി​നി​ക​ളു​മാ​ണ് നെ​ൽ​കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്, ഇ​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ പു​ക​യോ​ടൊ​പ്പം അ​ന്ത​രീ​ക്ഷ​ത്തി​ൽ ക​ല​രാ​ൻ കാ​ര​ണ​മാ​കു​ ന്ന​ത് അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തോ​ത് വ​ർ​ദ്ധി​പ്പി​ക്കാ​നും കാ​ര​ണ​മാ​കും.

താ​പ​നി​ല സാ​ധാ​ര​ണ​യി​ലും ക​വി​ഞ്ഞ് നി​ല്ക്കു​ന്ന ഇ​പ്പോ​ഴ​ത്തെ അ​വ​സ​ര​ത്തി​ൽ വൈ​ക്കോ​ൽ ക​ത്തി​ക്കു​ന്ന​ത് അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തോ​ടൊ​പ്പം താ​പ​നി​ല വ​ർ​ദ്ധി​ക്കാ​നും കാ​ര​ണ​മാ​കു​ന്നു.അ​പ​ക​ടം വി​ളി​ച്ചുവ​രു​ത്തു​ന്ന​തും, താ​പ​നി​ല​യി​ൽ അ​പ​ക​ട​ക​ര​മാ​യ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​തു​മാ​യ വൈ​ക്കോ​ൽ ക​ത്തി​ക്ക​ലി​നെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ ത​ന്നെ സ്വീ​ക​രി​ക്ക​ണം. അ​തി​ന് മു​ന്നോ​ടി​യാ​യി ബോ​ധ​വ​ത്ക​ര​ണ​വും, നി​ര​ന്ത​ര​മാ​യ പ്ര​ചാ​ര​ണ​വും ന​ട​ത്ത​ണം. ഇ​ക്കാ​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട്കു​പ്പു​ക​ളും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സ​ജീ​വ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

Related posts

Leave a Comment