യുഎസ് നാവികസേനാ സെക്രട്ടറിയെ പുറത്താക്കി

ആ​ർ​ലിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​നാ സെ​ക്ര​ട്ട​റി ജോ​ൺ ഫീ​ല​നെ പു​റ​ത്താ​ക്കി. ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ലെ പ​ദ​വി ഉ​പേ​ക്ഷി​ക്കാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​രു​മാ​നം ഉ​ട​ന​ടി പ്രാ​ബ​ല്യ​ത്തി​ലാ​കു​മെ​ന്ന് പെ​ന്‍റ​ഗ​ൺ അ​റി​യി​ച്ചു. പ​ദ​വി ഉ​പേ​ക്ഷി​ക്കാ​നു​ള്ള കാ​ര​ണം പെ​ന്‍റ​ഗ​ൺ വ്യ​ക്ത​മാ​ക്കി​യി​ല്ല. പെ​ന്‍റ​ഗ​ൺ മേ​ധാ​വി പീ​റ്റ് ഹെ​ഗ്സെ​ത്തി​ന്‍റെ അ​നി​ഷ്ട​മാ​ണു കാ​ര​ണ​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

അ​മേ​രി​ക്ക ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഇ​റാ​നെ​തി​രേ നാ​വി​ക ഉ​പ​രോ​ധം തു​ട​രു​ന്ന സ​മ​യ​ത്താ​ണ് ജോ​ൺ ഫീ​ല​നെ പു​റ​ത്താ​ക്കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഭ​ര​ണ​പ​ര​മാ​യ ചു​മ​ത​ല​ക​ൾ മാ​ത്രം വ​ഹി​ക്കു​ന്ന നാ​വി​ക സെ​ക്ര​ട്ട​റി​യെ പു​റ​ത്താ​ക്കി​യ​തി​ന് ഇ​റാ​ൻ യു​ദ്ധ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നാ​ണ് സൂ​ച​ന.

ബി​സി​ന​സു​കാ​ര​നാ​യി​രു​ന്ന ഫീ​ല​ൻ ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന് ന​ല്ല രീ​തി​യി​ൽ സം​ഭാ​വ​ന ന​ല്കി​യി​രു​ന്നു. ട്രം​പി​ന്‍റെ ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ അ​ദ്ദേ​ഹം നാ​വി​ക​സേ​നാ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ക്ക​പ്പെ​ട്ട​ത്.

‘ട്രം​പ് ക്ലാ​സ് ’ എ​ന്ന പേ​രി​ൽ വ​ലി​യ തു​ക ചെ​ല​വ​ഴി​ച്ച് പു​തി​യ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ നി​ർ​മി​ക്കാ​ൻ ട്രം​പ് ആ​ഗ്ര​ഹി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ഫീ​ല​നു ക​ഴി​ഞ്ഞി​ല്ല. ഇ​തി​ൽ ട്രം​പി​നും ഹെ​ഗ്സെ​ത്തി​നും അ​നി​ഷ്ട​മു​ണ്ടാ​യി​രു​ന്നു.

ജോ​ൺ ഫീ​ല​നു പ​ക​രം നാ​വി​ക​സേ​നാ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഹം​ഗ് ചാ​വോ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നാ​ണ് അ​റി​യി​പ്പ്.

Related posts

Leave a Comment