രണ്ടു തലയുമായി ജനിച്ച പശുക്കിടാവ് കൗതുകമാകുന്നു; പ്രകൃതിയിൽ സംഭവിക്കുന്ന ഇത്തരം മാറ്റത്തെക്കുറിച്ച് ഡോക്ടർ പറയുന്നത്  ഇങ്ങനെ…

പ്രകതിയുടെ വികൃതിയിൽ സംഭവിക്കുന്ന പ്രതിഭാസങ്ങൾ അത്ഭുതവും അതി‍ശയവും ഉളവാക്കുന്നതാണ്. അങ്ങനെയൊരു വാര്‍ത്തയാണ് ഇപ്പോള്‍ ബ്രസീലില്‍ നിന്നും കേള്‍ക്കുന്നത്.

ബ്രസീലിലുള്ള മകാബസ് നഗരത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച രണ്ടു തലകളുമായി ഒരു പശുക്കിടാവ് ജനിച്ചു. ഇലിഡാന്‍ ഒലിവെറ സൗസാ എന്നയാളുടെ കന്നുകാലി ശാലയിലാണ് ഇത്തരത്തിലൊരു വേറിട്ട ജനനം ഉണ്ടായത്.

വാര്‍ത്തയറിഞ്ഞെത്തിയ ആളുകള്‍ക്കൊക്കെ ആകെ അമ്പരപ്പാണ് ഈ പശുക്കുട്ടി സമ്മാനിച്ചത്. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ പശുക്കിടാവ് നാലു ദിവസത്തിന് ശേഷം ചത്തു.

ജനിതകപരമായ വൈകല്യമാണ് ഇത്തരത്തിലൊരു ജനനത്തിന് കാരണമെന്നാണ് അവിടുത്തെ മൃഗ ഡോക്ടറായ ജെഫേഴ്സണ്‍ അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ ഞായറാഴ്ച തായ്‌ലന്‍ഡില്‍ സമാനമായ രീതിയില്‍ ഇരുതലയുമായി ഒരു പൂച്ചക്കുട്ടി ജനിച്ചത് വലിയ വാര്‍ത്തയായിരുന്നു.

ടംഗ് ഗേര്‍ണ്‍, ടംഗ് ടോണ്‍ എന്നിങ്ങനെ പേരിട്ടിരുന്ന ആ പൂച്ചക്കുഞ്ഞും നാലു ദിവസത്തിന് ശേഷം ചത്തു പോയിരുന്നു.

Related posts

Leave a Comment