ജോ​ലി​ക്ക് പോ​യ മ​ക​ൻ  രാ​വി​ലെ ഓ​ഫീ​സി​ലെ​ത്തി​യി​ല്ല; ഉ​ട​ൻ​ത​ന്നെ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു;  അ​ന്വേ​ഷ​ണ​ത്തി​നി​ടെ ക​ട​പ്പു​റ​ത്ത് മ​രി​ച്ച നി​ല​യി​ൽ; കാ​ൻ​സ​ർ​രോ​ഗ ബാ​ധി​ത​നാ​യി​രു​ന്നു

അ​മ്പ​ല​പ്പു​ഴ: സ്കൂ​ട്ട​റി​ലെ​ത്തി​യ യു​വാ​വി​നെ ക​ട​ൽ​ത്തീ​ര​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ൺ​മ​ണി പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡ് മാ​വ​നാ​ടി​യി​ൽ ഉ​ദ​യ​കു​മാ​ർ ശി​വ​ക​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഉ​ജ്വ​ൽകു​മാ​ർ (26) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.45 ഓ​ടെ പു​റ​ക്കാ​ട് ക​ട​ൽ​ത്തീ​ര​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. മാ​വേ​ലി​ക്ക​ര മാ​ങ്കാം​കു​ഴി​യി​ലെ സ്റ്റു​ഡി​യോ​യി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്.

ബ്ര​യി​ൻ ട്യൂ​മ​ർ രോ​ഗ​ബാ​ധ​യെത്തുട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഉ​ജ്വ​ൽ രാ​വി​ലെ 8.30 ഓ​ടെ​യാ​ണ് പു​റ​ക്കാ​ട് സ്കൂ​ട്ട​റി​ൽ ക​ട​ൽ​ത്തീ​ര​ത്തെ​ത്തി​യ​ത്. ഈ ​സ​മ​യം ഉ​ജ്വ​ൽ ജോ​ലി​ക്കെ​ത്തി​യി​ല്ലെ​ന്ന് കാ​ട്ടി സ്റ്റു​ഡി​യോ​യി​ൽനി​ന്ന് ജീ​വ​ന​ക്കാ​ർ വീ​ട്ടി​ലേ​ക്ക് ഫോ​ൺ ചെ​യ്തു. സം​ശ​യം തോ​ന്നി​യ വീ​ട്ടു​കാ​ർ ഉ​ട​ൻ വെ​ൺ​മ​ണി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പു​റ​ക്കാ​ട് തീ​ര​ത്ത് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്കൂ​ട്ട​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ സ്വി​ച്ച് ഓ​ഫാ​ക്കി​യ നി​ല​യി​ൽ ഉ​ജ്വ​ലി​ന്‍റെ ഫോ​ൺ ക​ണ്ടെ​ത്തി. മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. സ​ഹോ​ദ​ര​ൻ: ഉ​ധീ​ഷ്.

Related posts

Leave a Comment