ട്രം​പി​ന്‍റെ ഭീ​ഷ​ണി ഏ​ശി​യി​ല്ല: ക്യൂ​ബ​യെ സ​ഹാ​യി​ക്കു​മെ​ന്ന് മെ​ക്സി​ക്കോ

മെ​ക്സി​ക്കോ സി​റ്റി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഭീ​ഷ​ണി വ​ക​യ്ക്കാ​തെ ക്യൂ​ബ​യ്ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​ൻ മെ​ക്സി​ക്കോ. ക്യൂ​ബ​യ്ക്ക് ഭ​ക്ഷ​ണ​മു​ൾ​പ്പെ​ടെ മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​മെ​ന്നു മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ക്ലൗ​ഡി​യ ഷെ​യ്ൻ​ബോം അ​റി​യി​ച്ചു. ഈ ​ആ​ഴ്ച​യി​ൽ ക്യൂ​ബ​യി​ലേ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​മെ​ന്ന് മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഖ്യാ​പി​ച്ചു.

ക​രീ​ബി​യ​ൻ ദ്വീ​പി​ലേ​ക്കു​ള്ള എ​ണ്ണ ക​യ​റ്റു​മ​തി നി​ർ​ത്തി​വ​യ്ക്കാ​ൻ മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ട്രം​പ് പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ഷെ​യ്ൻ​ബോ​മി​ന്‍റെ പ്ര​സ്താ​വ​ന. എ​ന്നാ​ൽ, ട്രം​പു​മാ​യു​ള്ള ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ ക്യൂ​ബ​ൻ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഷെ​യ്ൻ​ബോം പ​റ​ഞ്ഞു.

ക്യൂ​ബ​യി​ലേ​ക്കു​ള്ള എ​ണ്ണ ക​യ​റ്റു​മ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ​കാ​ര്യ​ങ്ങ​ളും ന​യ​ത​ന്ത്ര​പ​ര​മാ​യി പ​രി​ഹ​രി​ക്കാ​ൻ ത​ന്‍റെ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു. അ​മേ​രി​ക്ക വെ​ന​സ്വേ​ല​യി​ൽ അ​ധി​നി​വേ​ശം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യം ക്യൂ​ബ​യി​ലേ​ക്കു​ള്ള എ​ണ്ണ ക​യ​റ്റു​മ​തി നി​ർ​ത്തി​യി​രു​ന്നു.

ഇ​തോ​ടെ ക്യൂ​ബ​യി​ലേ​ക്ക് എ​ണ്ണ ക​യ​റ്റു​മ​തി ന​ട​ത്തു​ന്ന പ്ര​ധാ​ന രാ​ജ്യ​മാ​യി മെ​ക്സി​ക്കോ. 2025 ജ​നു​വ​രി മു​ത​ൽ സെ​പ്റ്റം​ബ​ർ 30വ​രെ പ്ര​തി​ദി​നം 20,000 ബാ​ര​ൽ എ​ണ്ണ ക്യൂ​ബ​യി​ലേ​ക്കു മെ​ക്സി​ക്കോ ക​യ​റ്റി യ​യ​ച്ച​താ​യി പെ​മെ​ക്സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ​യു​ടെ മെ​ക്സി​ക്കോ സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം ഇ​ത് ഏ​ക​ദേ​ശം 7,000 ബാ​ര​ലാ​യി കു​റ​ഞ്ഞു.

Related posts

Leave a Comment