ഹൂസ്റ്റണ്‍: ഇന്ത്യന്‍ വംശജനായ കാലാവസ്ഥാ ശാസ്ത്രജ്ഞന് വീരഭദ്രന് രാമനാഥന് റോയല്‍ സ്വീഡിഷ് അക്കാഡമി ഓഫ് സയന്‍സസിന്റെ 2026ലെ ക്രാഫോര്‍ഡ് പുരസ്കാരം. ആഗോളതാപനവുമായി ബന്ധപ്പെട്ട പഠനങ്ങളാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
‘ഭൗമശാസ്ത്രത്തിന്റെ നൊബേല്‍’ എന്നാണ് ക്രാഫോര്‍ഡ് പുരസ്കാരം അറിയപ്പെടുന്നത്. എട്ടു കോടിയിലധികം രൂപയും സ്വര്ണമെഡലുമടങ്ങുന്ന പുരസ്കാരം മേയില്‍ സ്റ്റോക്ക്ഹോമിലും ലണ്ടിലും നടക്കുന്ന ക്രാഫോര്‍ഡ് ദിനങ്ങളില്‍ സമ്മാനിക്കും.
മധുരയില്‍ ജനിച്ച് ചെന്നൈയില്‍ വളര്‍ന്ന രാമനാഥന് സെക്കന്ദരാബാദിലെ റെഫ്രിജറേറ്റര്‍ ഫാക്ടറിയില്‍ എൻജിയറായാണ് തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് അണ്ണാമലൈ സര്‍വകലാശാലയില്‍നിന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍നിന്നും ബിരുദങ്ങള്‍ നേടി.
ഇപ്പോള്‍, സാന്‍ ഡീഗോയിലെ കലിഫോര്‍ണിയ സര്‍വകലാശാലയിലെ സ്ക്രിപ്സ് ഇന്സ്റ്റിട്യൂഷന് ഓഫ് ഓഷ്യാനോഗ്രഫിയില് പ്രഫസര്‍ എമെറിറ്റസായ അദ്ദേഹം കാലാവസ്ഥാ വിഷയത്തെക്കുറിച്ച് ആഗോള നേതാക്കള്‍ക്കും വത്തിക്കാനും ഉപദേശം നല്‍കിയിട്ടുണ്ട്.
