കാർപൽ ടണൽ സിൻഡ്രോം… അറിയേണ്ടതെല്ലാം

കൈ​പ്പ​ത്തി​യി​ലും വി​ര​ലു​ക​ളി​ലും ത​രി​പ്പ് ഉ​ണ്ടാ​കു​ന്ന ഒ​രു രോ​ഗ​മാ​ണ് കാ​ർ​പ​ൽ ട​ണ​ൽ സി​ൻ ഡ്രോം(Carpal Tunnel Syndrome). ​കൂ​ലി​പ്പ​ണി​ക്കാ​ർ മു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും, വീ​ട്ട​മ്മ​മാ​ർ​ക്കും വ​രെ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ഒ​രു രോ​ഗം.

കാ​ർ​പ​ൽ ട​ണ​ൽ സി​ൻ​ഡ്രോം
കൈ​പ്പ​ത്തി​യ്ക്കും, വി​ര​ലു​ക​ൾ​ക്കും സ്പ​ർ​ശ​ന​ശേ​ഷി ന​ൽ​കു​ന്ന പ്ര​ധാ​ന ഞ​ര​മ്പി​നെ മീ​ഡി​യ​ൻ നെ​ർ​വ് എ​ന്ന് പ​റ​യു​ന്നു. ഈ ​ഞ​ര​മ്പ് കൈ​ത്ത​ണ്ട​യി​ലൂ​ടെ കൈ​പ്പ​ത്തി​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യാ​ണ് കാ​ർ​പ​ൽ ട​ണ​ൽ. ഈ ​ട​ണ​ലി​നു​ള്ളി​ൽ വ​ച്ച് ഞ​ര​മ്പ് അ​മ​ർ​ന്നു പോ​കു​മ്പോ​ൾ ആ ​വ്യ​ക്തി​ക്ക് കാ​ർ​പ​ൽ ട​ണ​ൽ സി​ൻ​ഡ്രോം എ​ന്ന അ​സു​ഖം ഉ​ണ്ടാ​കു​ന്നു.

എ​ങ്ങ​നെ തി​രി​ച്ച​റി​യാം ?
കൈ​പ​ത്തി​യി​ൽ ത​രി​പ്പ് വ​രി​ക എ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ശ്നം. സ്പ​ർ​ശ​ന​ശേ​ഷി കു​റ​വ്, വേ​ദ​ന, പെ​രു​പ്പ്, ക​ഴ​പ്പ്, ബ​ല​ക്ഷ​യം എ​ന്നി​ങ്ങ​നെ​യും കാ​ണാം. ഇ​ത് രാ​ത്രി സ​മ​യ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ കാ​ണു​ക. ഈ ​അ​സു​ഖം പു​രോ​ഗ​മി​ക്കു​ന്തോ​റും ക​യ്യി​ലെ ചെ​റി​യ പേ​ശി​ക​ൾ ക്ഷ​യി​ച്ചു പോ​വു​ക​യും, കൈ​പ്പ​ത്തി​യി​ൽ പൊ​ങ്ങി​നി​ൽ​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ പ​ര​ന്ന് പോ​വു​ക​യും ചെ​യ്യും. ചി​ല​പ്പോ​ൾ ഈ ​വേ​ദ​ന കൈ​പ്പ​ത്തി​യി​ൽ നി​ന്ന് മു​ക​ളി​ലോ​ട്ട് പോ​കു​ന്ന​തും കാ​ണാ​റു​ണ്ട്. ഒ​രേ സ​മ​യം ര​ണ്ടു കൈ​ക​ളി​ലും വ​ന്നെ​ന്നും വ​രാം. ഈ ​ത​രി​പ്പ് മൂ​ലം രോ​ഗി​ക​ൾ തി​രു​മ്മു​ന്ന​തും കൈ ​കു​ട​യു​ന്ന​തും കാ​ണാം.

കാ​ര​ണ​ങ്ങ​ൾ എ​ന്തൊ​ക്കെ ?
ഈ ​രോ​ഗം സ്ത്രീ​ക​ളി​ൽ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു. കൂ​ടു​ത​ൽ രോ​ഗി​ക​ളി​ലും ഇ​തി​ന് പ്ര​ത്യേ​കി​ച്ച് ഒ​രു കാ​ര​ണ​വും ക​ണ്ടെ​ത്താ​നാ​വി​ല്ല. ഡ​യ​ബ​റ്റി​സ് കി​ഡ്നി രോ​ഗം, തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യി​ലെ രോ​ഗ​ങ്ങ​ൾ, റു​മാ​റ്റി​ക് ആ​ർ​ത്രൈ​റ്റി​സ്, ഗ​ർ​ഭി​ണി​ക​ൾ, വൈ​ബ്രേ​റ്റ​ർ മി​ഷ്യ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ചി​ല പ്ര​ത്യേ​ക ജോ​ലി​ക​ൾ തു​ട​ർ​ച്ച​യാ​യി ചെ​യ്യു​ന്ന​വ​ർ ടൈ​പ്പിം​ഗ് എ​ന്നി​ങ്ങ​നെ ഉ​ള്ള​വ​ർ​ക്ക് ഈ ​രോ​ഗം കാ​ണാ​റു​ണ്ട് .

എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു ?
വീ​ട്ട​മ്മ​മാ​ർ​ക്കും, ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഒ​രു​പോ​ലെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളും ജോ​ലി​ക​ളും മ​റ്റും ചെ​യ്യാ​ൻ ഈ ​ത​രി​പ്പ് ഒ​രു ത​ട​സ​മാ​കു​ന്നു. ഡ്രൈ​വി​ങ്ങി​നെ​യും, എ​ഴു​ത്തി​നെ​യും, രാ​ത്രി​യി​ലെ ഉ​റ​ക്ക​ത്തെ​യും ബാ​ധി​ക്കു​ന്നു.

നി​ങ്ങ​ൾ ചെ​യ്യേ​ണ്ട​ത് എ​ന്ത് ?
നി​ങ്ങ​ൾ ഒ​രു ഹാ​ൻ​ഡ് സ​ർ​ജ​നെ​യോ, പ്ലാ​സ്റ്റി​ക് സ​ർ​ജ​നെ​യോ സ​മീ​പി​ക്കു​ക. ആ ​വ്യ​ക്തി നി​ങ്ങ​ളു​ടെ കൈ ​പ​രി​ശോ​ധി​ച്ച് ടെ​സ്റ്റു​ക​ൾ നി​ർ​ദ്ദേ​ശി​ക്കും. Nerve Conduction Study, Ultrasound എ​ന്നീ പ​രി​ശോ​ധ​ന​യി​ലൂ​ടെ ഇ​ത് ഏ​റെ​ക്കു​റെ തി​രി​ച്ച​റി​യാ​വു​ന്ന​താ​ണ്.

എ​ന്താ​ണു ചി​കി​ത്സ ?
അ​സു​ഖ​ത്തി​ന്റെ കാ​ഠി​ന്യം എ​ത്ര​മാ​ത്ര​മു​ണ്ട് എ​ന്ന​ത​നു​സ​രി​ച്ചാ​ണ് ചി​കി​ത്സ തീ​രു​മാ​നി​ക്കു​ന്ന​ത്. ശ​സ്ത്ര​ക്രി​യ ആ​ണ് പ്ര​ധാ​ന ചി​കി​ത്സ. ക​യ്യി​ൽ splint ഇ​ടു​ക ക​യ്യി​ൽ സ്റ്റി​റോ​യ്ഡ് ഇ​ഞ്ച​ക്ഷ​ൻ എ​ടു​ക്കു​ക തു​ട​ങ്ങി​യ​വ​യും ഉ​ണ്ട്. കാ​ർ​പ​ൽ ട​ണ​ൽ സി​ൻ​ഡ്രോ​മി​ന്റെ ശ​സ്ത്ര​ക്രി​യ, കൈ​ത്ത​ണ്ട​യി​ലു​ണ്ടാ​ക്കു​ന്ന ഒ​രു ചെ​റി​യ മു​റി​വി​ലൂ​ടെ ചെ​യ്യു​ന്ന സു​ര​ക്ഷി​ത​മാ​യ ഒ​ന്നാ​ണ്. കാ​ർ​പ്പ​ൽ ട​ണ​ൽ റി​ലീ​സ് എ​ന്നാ​ണ് പ​റ​യു​ക. മൊ​ത്ത​ത്തി​ൽ മ​യ​ക്കാ​തെ ത​ന്നെ ഈ ​ശ​സ്ത്ര​ക്രി​യ ചെ​യ്യാ​ൻ സാ​ധി​ക്കും.

എ​ന്താ​ണ് ഇ​തി​ന്‍റെ പ്രാ​ധാ​ന്യം ?
സ​മ​യ​ബ​ന്ധി​ത​മാ​യ ചി​കി​ൽ​സ​യും , ശ​സ്ത്ര​ക്രി​യ​യും വേ​ദ​ന മാ​റ്റു​വാ​ൻ എ​ന്ന് മാ​ത്ര​മ​ല്ല ഈ ​അ​സു​ഖം കൂ​ടു​ത​ൽ വ​ഷ​ളാ​കാ​തി​രി​ക്കാ​നും ആ​വ​ശ്യ​മാ​ണ്. കൈ​പ്പ​ത്തി​യി​ലെ ചെ​റി​യ പേ​ശി​ക​ൾ ക്ഷ​യി​ച്ചു പോ​യി​ക്ക​ഴി​ഞ്ഞാ​ൽ പി​ന്നെ അ​ത് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. അ​തി​നാ​ൽ മേ​ൽ​പ്പ​റ​ഞ്ഞ ബു​ദ്ധി​മു​ട്ടു​ക​ൾ നി​ങ്ങ​ൾ​ക്കു​ണ്ടെ​ങ്കി​ൽ ഒ​രു ഹാ​ൻ​ഡ് സ​ർ​ജ​നെ​യോ പ്ലാ​സ്റ്റി​ക് സ​ർ​ജ​നെ​യോ സ​മീ​പി​ക്കു​ക.

Related posts

Leave a Comment