പു​ഴ​യി​ൽ​നി​ന്ന് മ​ത്സ്യ​ങ്ങ​ളു​ടെ കൂ​ട്ട​പ്പ​ലാ​യ​നം: ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ

ആ​ല​പ്പു​ഴ: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും അ​ത്യു​ഷ്ണ​വും​മൂ​ലം ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യി​ൽ മ​ത്സ്യ​ക്ഷാ​മം രൂ​ക്ഷം. ഇ​തു​മൂ​ലം പ​ട്ടി​ണി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ. ഒ​തു​ക്കു​വ​ല​യി​ലും വീ​ശു​വ​ല​ക​ളി​ലും മ​ത്സ്യം ല​ഭി​ക്കാ​തെ ക​ടു​ത്ത വ​റു​തി​യാ​ണ് കാ​യ​ൽ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല നേ​രി​ടു​ന്ന​ത്. വാ​ള​യും വ​ള​ർ​ത്തു വാ​ള​യും ക​ട്‌​ല​യും രോ​ഹു​വു​മൊ​ക്കെ ല​ഭി​ച്ചി​രു​ന്നി​ട​ത്ത് ഇ​വ​യു​ടെ സാ​ന്നി​ധ്യം​പോ​ലു​മി​ല്ലെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്.

കു​റ​വ​യും തു​ളി​യും മ​ഞ്ഞ​ക്കൂ​രി​യും സു​ല​ഭ​മാ​യി ല​ഭി​ച്ചി​രു​ന്ന ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഇ​വ നാ​മ​മാ​ത്ര​മാ​യി ചു​രു​ങ്ങി. രാ​വി​ലെ ആ​റോ​ടെ ന​ദി​ക​ളി​ൽ ഒ​തു​ക്കു വ​ല​ക​ളും ഉ​ട​ക്ക് വ​ല​ക​ളു​മൊ​ക്കെ സ്ഥാ​പി​ച്ച് ര​ണ്ടു വ​ള്ള​ങ്ങ​ളി​ലാ​യി ആ​റും ഏ​ഴും തൊ​ഴി​ലാ​ളി​ക​ളാ​ണ് തൊ​ഴി​ലി​ലേ​ർ​പ്പെ​ട്ടി​രു​ന്ന​ത്.

വൈ​കി​ട്ട് മൂ​ന്നു വ​രെ​യൊ​ക്കെ ക​ഠി​നാ​ദ്ധ്വാ​നം ചെ​യ്താ​ൽ ആ​ളൊ​ന്നി​ന് ഒ​രു കി​ലോ മ​ത്സ്യം​പോ​ലും ല​ഭി​ക്കാ​റി​ല്ല. ക​ഠി​ന ചൂ​ടി​ൽ ന​ദി​ക​ളി​ലും കാ​യ​ലു​ക​ളി​ലും മ​ത്സ്യ​ല​ഭ്യ​ത കു​ത്ത​നെ​കു​റ​ഞ്ഞു. ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് തു​റ​ന്ന് വെ​ള്ളം ക​യ​റ്റി​യ​തോ​ടെ ഓ​രു​വെ​ള്ള​ത്തി​ൽ, ന​ദി​ക​ളി​ലെ ശു​ദ്ധ​ജ​ല​മ​ത്സ്യ​ങ്ങ​ൾ നി​ൽ​ക്കാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട്.

ക​ട​ൽ മ​ത്സ്യ​ങ്ങ​ൾ​ക്ക് ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​മ്പോ​ൾ പു​ഴ മ​ത്സ്യ​ങ്ങ​ളെ​യാ​ണ് ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ൽ ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. വി​ല കൂ​ടി​യാ​ലും മാ​യം ക​ല​രാ​ത്ത മ​ത്സ്യ​ങ്ങ​ൾ​ക്ക് പ്രി​യ​മേ​റി​യി​രു​ന്നു. ചേ​റു​മീ​നി​ന് 300, വ​രാ​ൽ 400, ക​രി​മീ​ൻ 500 എ​ന്നി​ങ്ങ​നെ​യാ​ണ് പു​ഴ മ​ത്സ്യ​ങ്ങ​ൾ​ക്ക് സ​മീ​പ​കാ​ല​ത്ത് ല​ഭി​ച്ചി​രു​ന്ന വി​ല. തൂ​ളി, തി​ലാ​പ്പി​യ തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ൾ​ക്ക് 100 മു​ത​ൽ 200 രൂ​പ വ​രെ​യേ വി​ല​യു​ണ്ടാ​യി​രു​ന്ന​ള്ളൂ. എ​ന്നാ​ൽ ചൂ​ടു ക​ടു​ത്ത​തോ​ടെ ഈ ​മ​ത്സ്യ​ങ്ങ​ളൊ​ന്നും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കു​ന്നി​ല്ല.

ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ലാ​ശ​യ​ങ്ങ​ളി​ൽ മ​ത്സ്യ​സ​മ്പ​ത്ത് വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്കു​ന്ന​ത് സാ​ധാ​ര​ണ കാ​ഴ്ച​യാ​യി​രു​ന്നെ​ങ്കി​ൽ അ​തും പേ​രി​നു മാ​ത്ര​മാ​യി ചു​രു​ങ്ങി.

Related posts

Leave a Comment