കോട്ടയം: കാലം തെറ്റിയ കഴിഞ്ഞ വര്‍ഷവും റബര്‍ ഉത്പാദനത്തില്‍ ഗണ്യമായ വര്‍ധനയെന്ന് റബര്‍ ബോര്‍ഡ്. 2023-2024 സാമ്പത്തിക വര്‍ഷം 8.57 ലക്ഷം ടണ്‍ സ്വാഭാവിക റബറിന്റെ ഉത്പാദനം നടന്നതായാണ് റബര്‍ ബോര്‍ഡ് തയാറാക്കിയ കണക്ക്. മുന്‍ സാമ്പത്തിക വര്‍ഷം 8.39 ടണ്ണായിരുന്നു ഉത്പാദനം. ജൂണ്‍, ജൂലൈ മാസങ്ങളില്‍ വരള്‍ച്ചയും തുടര്‍ന്ന് ആറു മാസം മഴയും ലഭിച്ച കഴിഞ്ഞ വര്‍ഷവും ഉത്പാദനത്തില്‍ വര്‍ധനവുള്ളതായാണ് റബര്‍ ബോര്‍ഡ് വ്യക്തമാക്കുന്നത്. ഏതു കാലാവസ്ഥയിലും കേരളത്തില്‍ പ്രതിമാസ ഉത്പാദനം നാല്പതിനായിരം ടണ്ണില്‍ കൂടുതലാണെന്ന് ബോര്‍ഡ് അവകാശപ്പെടുന്നു. ടാപ്പിംഗ് പൂര്‍ണമായി മുടങ്ങുന്ന സീസണിലും സ്ഥിതി ഇതുതന്നെ. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം മൂന്നു ലക്ഷം ടണ്ണില്‍ കൂടുതല്‍ ഉത്പാദനം നടന്നിട്ടില്ലെന്നാണ് ആര്‍പിഎസുകള്‍ വിലയിരുത്തുന്നത്. റബര്‍ ബോര്‍ഡ് പറയുന്നത് ശരിയെങ്കില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി വ്യാപനവും ഉത്പാദനവും കേരളത്തേക്കാള്‍ ഏറെ മുന്നിലെത്തിയിരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ അടുത്ത…
Read MoreCategory: Agriculture
കൃഷിയിലൂടെ നല്ല പാഠം രചിച്ച് മാതൃകയാവുന്ന ഭിന്നശേഷിക്കാരായ കുട്ടിക്കർഷകർ
ചെങ്ങന്നൂര്‍: സമ്മിശ്ര കൃഷിയിലൂടെ നൂറുമേനി വിളവെടുപ്പു നടത്തി നാടിനു മാതൃകയാവുകയാണ് ഭിന്നശേഷിക്കാരായ ഒരുപറ്റം കുട്ടിക്കര്‍ഷകര്‍. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ കൊല്ലക്കടവിലാണ് പരിമിതികളെയും പ്രതിസന്ധികളെയും മറികടന്ന് കാര്‍ഷിക വിപ്ലവം സൃഷ്ടിച്ചു മുന്നേറുന്നഭിന്നശേഷിക്കാരായ കുട്ടിക്കര്ഷകരുള്ളത്. തങ്ങള്‍ക്കു ലഭിക്കുന്ന പിന്തുണയും ഊര്‍ജവും സമാഹരിച്ച് ഇടറുന്ന പാദങ്ങളും തളരുന്ന കരങ്ങളും നിശ്ചയദാര്‍ഢ്യത്തോടെ മണ്ണിലുറപ്പിച്ചു കാര്‍ഷികവൃത്തിയില്‍ വിജയഗാഥ രചിക്കുകയാണിവര്‍. ഒരു കാലത്ത് രോഗം തളര്‍ത്തിയ ശരീരവും മനസുമായി വീട്ടകങ്ങളിലെ ഇരുളടഞ്ഞ മൂലകളില്‍ തളയ്ക്കപ്പെടാന്‍ വിധിക്കപ്പെട്ട തങ്ങളുടെ മക്കളെയോര്‍ത്ത് ഹൃദയം നുറുങ്ങിയ രക്ഷിതാക്കളുടെ സന്തോഷവും പറഞ്ഞറിയിക്കാനാവില്ല. തങ്ങളുടെ കുറ്റംകൊണ്ടല്ലാതെ ഇന്നലെവരെ ഭിന്നശേഷിക്കാരെന്ന ലേബലില്‍ മാറ്റിനിര്‍ത്തപ്പെട്ടിരുന്ന തങ്ങളുടെ മക്കള്‍ പരിമിതികളെയും പ്രതിസന്ധികളെയും മറികടന്ന് ജീവിതത്തിന്റെ പച്ചത്തുരുത്തിലെത്താന് കഴിഞ്ഞതാണ് അവരുടെ കണ്ണുകളിലെ തിളക്കത്തിനു കാരണം. ചെറിയനാട് പഞ്ചായത്തിലെ കടയിക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുഡ് എര്‍ത്ത് ട്രസ്റ്റിന്റെ കീഴിലുള്ള മാത്തുണ്ണി മാത്യൂസ് ട്രെയിനിംഗ് സെന്റര്‍ നടപ്പിലാക്കിയ വിളവ് -2023 സമ്മിശ്ര…
Read Moreപിആർഎസ് ബാങ്കുകൾ സ്വീകരിക്കുന്നില്ല ;കടം വീട്ടാനും വിരിപ്പുകൃഷി ഇറക്കാനും കഴിയാതെ നെൽ കർഷകർ
കുമരകം: കടം വാങ്ങിയും ഏറെ വിയർപ്പൊഴുക്കിയും ഉത്പാദിപ്പിച്ച നെല്ല് സർക്കാരിന് നൽകിയിട്ടും വില ലഭിക്കാതെ കർഷകർ നെട്ടോട്ടത്തിൽ. നെല്ല് കൊടുത്ത് ആഴ്ചകൾക്കുശേഷം ലഭിച്ച പിആർഎസ് ബാങ്കിൽ നൽകി വില കൈപ്പറ്റാമെന്ന പ്രതീക്ഷയിലായിരുന്നു നെൽകർഷകർ. എന്നാൽ സർക്കാർ കരാറിലേർപ്പെട്ട എസ്ബിഐ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നീ ഒരു ബാങ്കുകളും പിആർഎസ് വാങ്ങി വായ്പയായിട്ടു പോലും കർഷകന് പണം നൽകുന്നില്ല. സപ്ലൈകോയിൽനിന്ന് ലിസ്റ്റ് വന്നിട്ടില്ലെന്നാണ് ബാങ്കുകാർ കർഷകരോടു പറയുന്നത്. സപ്ലൈകോയുടെ കേന്ദ്ര ഓഫീസിൽനിന്നാണ് പണം നൽകേണ്ട കർഷകരുടെ ലിസ്റ്റ് അയയ്ക്കേണ്ടത്. എന്നാൽ കഴിഞ്ഞ മാസം 20-ാം തീയതിക്കു ശേഷം ഒരു ബാങ്കിലേക്കും സപ്ലെെകോയിൽനിന്ന് ലിസ്റ്റ് നൽകിയിട്ടില്ല. തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന ജാഗ്രത പിന്നീടില്ലാത്തതാണ് വിനയായതെന്നാണ് കർഷകർ പറയുന്നത്. കോട്ടയം ജില്ലയിൽ 117 കോടി രൂപയുടെ നെല്ലാണ് സപ്ലെെകാേ സംഭരിച്ചത്. ഇതിൽ 83 കോടി രൂപാ തെരഞ്ഞെടുപ്പിന് മുമ്പു കൊടുത്തു. കഴിഞ്ഞ…
Read Moreകനത്ത ചൂട്; വിളകളെ സംരക്ഷിക്കാൻ മുൻകരുതലുകൾ സ്വീകരിക്കാം
കുമരകം: മുൻ കാലങ്ങളെ അപേക്ഷിച്ച് വേനൽ അതികഠിനമായതിനാൽ കാർഷിക വിളകളെ സംരക്ഷിക്കാൻ കർഷകർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കൃഷി വിജ്ഞാനകേന്ദ്രം അറിയിച്ചു. വിളകൾ സംരക്ഷിക്കുന്നതിനായി താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കാം. ► ചൂടുകൂടിയ കാലാവസ്ഥയിൽ ആവശ്യാനുസരണം വൈകുന്നേരങ്ങളിൽ ജലസേചനം നൽകുക. ► മണ്ണിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ലഭ്യമായ ജൈവ വസ്തുക്കൾ ഉപയോഗിച്ച് പുതയിടുക. ► വിളകൾക്ക് സൂര്യാഘാതം ഏൽക്കാതിരിക്കാൻ തണൽ നൽകുക. ► ചൂടു കൂടിയ ഈ സാഹചര്യത്തിൽ മണ്ണ് അധികം ഇളക്കാതിരിക്കുക. ►വൃക്ഷങ്ങളിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ കട മുതൽ കവര വരെ കുമ്മായം പൂശുക. ► തീ പടരാനുള്ള സാധ്യത ഉള്ളതിനാൽ കരിയില കത്തിക്കാതിരിക്കുക. പറമ്പിൽ ഫയർ ബൽറ്റ് കൊണ്ട് സംരക്ഷിക്കേണ്ടതാണ്. ► പച്ചക്കറി വിളകളിൽ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണം കൂടുന്നതായി കാണപ്പെടുന്നു. ഉദാഹരണത്തിന് മണ്ഡരി, ഇലപ്പേൻ, മുഞ്ഞ, വെള്ളീച്ച എന്നിവയുടെ വർധനവിനുള്ള സാഹചര്യം അനുകൂലമാണ്. ഈ…
Read Moreടാപ്പിംഗ് പുനരാരംഭിച്ചു; റബര്‍കത്തി കൈയിലെടുത്തപ്പോഴേ വില താഴോട്ട്; കർഷകർക്ക് ചിലത് പറയാനുണ്ട്
കോട്ടയം: ടാപ്പിംഗ് പുനരാരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും റബര്‍ വില ഇടിഞ്ഞുതുടങ്ങി. ആര്‍എസ്എസ് നാല് ഗ്രേഡ് 180.50, ഗ്രേഡ് അഞ്ച് 177.50 നിരക്കിലേക്കാണ് വില താഴ്ന്നത്. ഒറ്റപ്പെട്ട വേനല്‍മഴ ലഭിച്ചെങ്കിലും കനത്ത ചൂടില്‍ ഉത്പാദനം നാമമാത്രമാണ്. ലാറ്റക്സ് തോത് കുറവായതിനാല്‍ ഷീറ്റ് ഉത്പാദനം തുടങ്ങിയിട്ടുമില്ല. ഏറെ കര്‍ഷകരും ചണ്ടിപ്പാല് വില്‍ക്കുകയാണ്. വിദേശരാജ്യങ്ങളിലും കാര്യമായി ഉത്പാദനമില്ല. മുന്‍ മാസങ്ങളില്‍ ക്രംബ് വില താഴ്ന്ന വേളയില്‍ ടയര്‍ വ്യവസായികള്‍ വലിയ തോതില്‍ ക്രംബ് റബര്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. അതിനാല്‍ മുന്‍നിര ടയര്‍ കമ്പനികള്‍ നാമമാത്രമായി മാത്രമേ ഷീറ്റ് വാങ്ങാന്‍ താത്പര്യപ്പെടുന്നുള്ളൂ. ആസാം, മിസോറാം, മേഘാലയ സംസ്ഥാനങ്ങളില്‍നിന്ന് നിലവാരം കുറഞ്ഞ ഷീറ്റ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. ഏതാനും കമ്പനികളും വ്യവസായികളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള മേന്മ കുറഞ്ഞ ചരക്ക് മാത്രമേ വാങ്ങുന്നുള്ളൂ.സ്കൂള്‍, കോളജ് തുറക്കല്‍ മാസം സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമായി ടാപ്പിംഗ് പുനരാരംഭിച്ച കര്‍ഷകര്‍…
Read Moreകൊക്കോയ്ക്കു മാത്രമല്ല, കാപ്പിക്കും നല്ല കാലം; 550കടന്ന് കാപ്പിപ്പൊടിവില
കോട്ടയം: കടുംകാപ്പിക്ക് ചായക്കടയില്‍ വില കൂട്ടിവാങ്ങിയാല് പരിഭവം പറഞ്ഞിട്ടു കാര്യമില്ല. കാപ്പിപ്പൊടി കിലോ വില 550 കടന്നിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ 300 രൂപയില്‍നിന്നാണ് ഈ കയറ്റം. കാപ്പിക്കുരു തൊണ്ടന് 120-130, കുത്തിയത് 350-360 നിരക്കിലേക്ക് കയറി.മൂന്നു വര്‍ഷം മുന്‍പുവരെ കാപ്പി പറിച്ചാല്‍ പണിക്കൂലി കര്ഷകന് മുതലാകില്ലായിരുന്നു. കാപ്പി ആര്‍ക്കും പറിച്ചുകൊണ്ടുപോകാം എന്നു ബോര്‍ഡ് വച്ച കാലവുമുണ്ട്. കാപ്പിപ്പൊടി വില രണ്ടാഴ്ചയ്ക്കുള്ളിലാണ് കിലോയ്ക്ക് 120 മുതല്‍ 150 രൂപ വരെ ഉയര്‍ന്നത്. വിദേശത്ത് ഡിമാന്‍ഡ് വര്‍ധിച്ചതോടെ കാപ്പിക്കുരു കിട്ടാനില്ലാത്തത് ഡിമാന്‍ഡ് ഉയര്‍ത്തി. കാപ്പിക്കുരു വില ഉയരുമെന്ന് അറിയാതെ വിളവെടുപ്പു സീസണില്‍ വിറ്റുപോയത് ചില കര്‍ഷകര്‍ക്ക് തിരിച്ചടിയായി. റബര്‍ നിരാശപ്പെടുത്തുമ്പോള്‍ കാപ്പിയും കൊക്കോയും കുരുമുളകും ഇഞ്ചിയും ഇക്കൊല്ലം നേട്ടമാകുകയാണ്.അതേസമയം വാഴക്കുലയ്ക്ക് വില കുത്തനെ ഇടിയുകയും ചെയ്തു.നാടന്‍ ഞാലിപ്പൂവനും പാളയംകോടനും വ്യാപാരികള്‍ വാങ്ങാന്‍ താത്പര്യപ്പെടുന്നില്ല. കൊടുചൂടില്‍ പഴം പെട്ടെന്നി കറുത്ത് കേടാകുന്നതിനാൽ…
Read Moreകനത്ത ചൂടും ഫംഗസ് ബാധയും; നാല് ഏക്കറിലെ കൃഷി നശിച്ചു; യുവകർഷകന് ലക്ഷങ്ങളുടെ നഷ്ടം
എരുമപ്പെട്ടി: കനത്ത ചൂടും ഫംഗസ് ബാധയുംമൂലം കടങ്ങോട് പഞ്ചായത്തിലെ കിടങ്ങൂരിൽ വൻ കൃഷിനാശം. യുവകർഷകൻ മരത്തംകോട് കോതോട്ടിൽ ബജീഷിന്റെ പച്ചക്കറികൃഷിയാണ് നശിച്ചത്. കിടങ്ങൂരിൽ നാല് ഏക്കറിൽ അധികം വരുന്ന സ്ഥലത്താണ് ബജീഷ് പച്ചക്കറികൃഷി ചെയ്തത്. കെ.എം. മാണി കർഷകസമൃദ്ധി പദ്ധതി എന്ന പേരിൽ പദ്ധതി രൂപീകരിച്ച് പയർ, വെണ്ട, വെള്ളരി, ചീര, കുമ്പളം, മത്തൻ എന്നീ ഇനങ്ങളും സമ്മിശ്ര പച്ചക്കറിയുമാണ് കൃഷിചെയ്തത്. തൊഴിലാളികളെ ഉപയോഗിച്ച് സ്ഥലം ഉഴുതുമറിച്ച് ഏരി ഉണ്ടാക്കി കഴിഞ്ഞ ഫെബ്രുവരി ആറിനാണ് വിത്തിട്ടത്. ജൈവവളവും ജൈവകീടനാശിനികളും ഉപയോഗിച്ചാണ് കൃഷി പരിപാലിച്ചത്. വിളവെടുക്കാൻ സമയമായപ്പോഴാണ് വിളകൾക്ക് ഫംഗസ് ബാധിച്ചത്. കനത്ത ചൂടിൽ വെള്ളത്തിന് ക്ഷാമം നേരിട്ടതും കൃഷിയെ പ്രതികൂലമായി ബാധിച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ബജീഷ് പറയുന്നു. കൃഷി ഓഫീസിൽ അപേക്ഷ നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും നഷ്ടപരിഹാരമായി ധനസഹായം നൽകാൻ…
Read Moreനെൽകൃഷിയിൽ കർഷകന് ലഭിക്കുന്നത് കടവും നഷ്ടവും; ലാഭം കൊയ്യുന്നത് ഇടനിലക്കാരും യന്ത്രഉടമകളും ചുമട്ടുകാരും
കോട്ടയം: നെല്ലിന്റെ നേട്ടം തൊഴിലാളികള്‍ക്കും ഇടനിലക്കാര്‍ക്കും യന്ത്രം ഉടമകള്‍ക്കും. നെല്ലിന് ചുമട്ടുകൂലി ക്വിന്റലിന് 170 രൂപയാണ്. സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കൈകാര്യച്ചെലവായി നല്‍കുന്നത് കിലോയ്ക്ക് 12 പൈസ. ദിവസം 3500 രൂപവരെ ചുമട്ടുകൂലി ലഭിക്കുന്ന തൊഴിലാളികളുണ്ട്. സീസണില്‍ മാസം ഒരു ലക്ഷത്തിലേറെ രൂപ തൊഴിലാളിക്കു ലഭിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് കടവും നഷ്ടവും. സംഭരണം തുടങ്ങിയതുമുതലുള്ള നിരക്ക് ഇതാണ്. നിലവില്‍ ഒരു കിലോ നെല്ലിന് വില 28.20 രൂപയാണ്. സപ്ലൈകോ സംഭരിച്ച പുഞ്ച നെല്ലിന് നയാ പൈസ ലഭിക്കാതെ കര്‍ഷകര്‍ നെട്ടോട്ടമോടുകയാണ്. കഴിഞ്ഞ വിരിപ്പ് നെല്ലിന്റെവരെ പണം ലഭിക്കാത്ത കര്‍ഷകരും ഏറെയാണ്. വേനലില്‍ പതിരിന്റെ പേരില്‍ ക്വിന്റലിന് രണ്ടു കിലോയും മഴ പെയ്താല്‍ ഈര്‍പ്പത്തിന്റെ പേരില്‍ അഞ്ചു കിലോവരെയും തള്ളുക പതിവാണ്. നിലവില്‍ 16 മില്ലുകാരാണ് സപ്ലൈകോയില്‍ നിന്ന് നെല്ല് സംഭരിച്ചുകൊണ്ടിരിക്കുന്നത്. വേനല്‍മഴ ശക്തമാകുന്നതിനു മുന്‍പ് നെല്ല് സംഭരണം പൂര്‍ത്തിയാക്കണമെന്നും ബാങ്ക്…
Read Moreവേനൽച്ചൂടിൽ വെറ്റില മുരടിച്ച് ഉപയോഗശൂന്യമായി; ഒരു മഴയ്ക്കായി കാത്ത് വെറ്റില കർഷകർ
പൂച്ചാക്കല്‍: വെറ്റിലക്കൃഷി ചെയ്യുന്ന കര്‍ഷകര്‍ ദുരിതത്തിൽ. വേനല്‍ച്ചൂട് വര്‍ധിച്ചതോടെ വെറ്റില മുരടിക്കുകയും വലിപ്പം കുറഞ്ഞ് ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയിലുമാണ്. ഒരുദിവസം 100 കെട്ട് വെറ്റിലവരെ കടകളില്‍ കൊടുത്തിരുന്ന സ്ഥാനത്ത് ഇന്ന് ഇരുപതും മുപ്പതും കെട്ടുകളാണ് വില്ക്കാന് പറ്റുന്നത്. ഒരു കെട്ടില്‍ നല്ല വലുപ്പമുള്ള വെറ്റിലയാണെങ്കില്‍ ഇരുപത്തഞ്ചും മുപ്പതും വെറ്റില മതിയായിരുന്ന സ്ഥാനത്ത് മുരടിച്ച് ചെറുതായതിനാല്‍ 50 വെറ്റിലയോളം വെക്കണം. 70 വെറ്റില അടങ്ങിയ ഒരു കെട്ടിന് 100 രൂപ മുതല്‍ 200 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് 30-40 രൂപയാണ് ലഭിക്കുന്നത്. വരുമാനം കുത്തനെ കുറഞ്ഞതിനാല്‍ ജീവിതം വഴിമുട്ടിയതായി വെറ്റില കര്‍ഷകനായ പാണാവള്ളി പഞ്ചായത്തില്‍ പതിനഞ്ചാം വാര്‍ഡില്‍ ഗൗരിശങ്കരം വീട്ടില്‍ ഡി. സാമ്പു പറയുന്നു. വെറ്റില കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന മുഴുവന്‍ കര്‍ഷകരുടെയും സ്ഥിതി സമാനമാണ്. വേനല്‍മഴ ലഭിച്ചാല്‍ മാത്രമേ ഇതിന് ഒരു പരിഹാരം ഉണ്ടാകൂ. കൂടാതെ…
Read Moreപാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍; അജിത്തിനു കൃഷിയിടത്തില്‍ നൂറുമേനി
കോട്ടയം: പാലായിലും തണ്ണിമത്തനോ… ആദ്യം എല്ലാവരും അതിശയിച്ചു. ഒന്നും രണ്ടും കിലോയല്ല പതിനായിരം കിലോ തണ്ണിമത്തനാണ് മീനച്ചില്‍ നദീതീരത്ത് വിളഞ്ഞു പാകമായി നില്‍ക്കുന്നത്. പാലാ വെള്ളിയേപ്പള്ളി കൊഴിഞ്ഞൂര്ത്താഴെ എസ്. അജിത്തിന് ഇപ്പോള്‍ തണ്ണീര്‍മത്തന്‍ ദിനങ്ങളാണ്. അയല്‍ സംസ്ഥാനങ്ങളിലും ശൈത്യമേഖലയിലും മാത്രം കൃഷി ചെയ്തിരുന്ന തണ്ണിമത്തന് കൃഷിയില്‍ അജിത്ത് നൂറുമേനി വിളവാണ് നേടിയിരിക്കുന്നത്. ആറായിരം കിലോ തണ്ണിമത്തന് ഇതിനോടകം വിളവെടുത്തു കഴിഞ്ഞു. ഇനി ഒരു 10,000 കിലോ വിളവെടുക്കാന്‍ പാകമായി നില്ക്കുന്നു. പച്ചക്കറിക്കൃഷിക്കൊപ്പം ഒരു പരീക്ഷണമെന്ന നിലയില്‍ അജിത്ത് തണ്ണിമത്തന് കൃഷി ആരംഭിക്കുകയായിരുന്നു. ആദ്യം 50 സെന്റില്‍ 1500 വിത്തുകളാണ് നട്ടത്. 8000 കിലോ വിളവാണ് അജിത്തിനു നേടാനായത്. പിന്നീട് കൃഷി വ്യാപിപ്പിച്ചു. ഇപ്പോള്‍ രണ്ടരയേക്കര്‍ സ്ഥലത്താണ് കൃഷി. വിത്തിട്ട് മുളച്ചാല്‍ രണ്ടര മാസം കഴിഞ്ഞാല്‍ വിളവാകും. ആവശ്യക്കാര്‍ക്ക് നേരിട്ടുള്ള വില്പനയാണ്. സ്വന്തമായുള്ള അവാനി എന്ന പേരിലുള്ള ഫാമിന്റെ…
Read More