പകർച്ചവ്യാധികൾ കൂടുതലായി പടർന്നുപിടിക്കാറുള്ളത് മഴക്കാലത്താണ്. അങ്ങനെ കൂടുതൽ പേരിൽ കാണാൻ സാധ്യതയുള്ള ഒരു ആരോഗ്യ പ്രശ്നമാണ് കോളറ. കോളറ അസ്വസ്ഥതകളുമായി കാണുന്ന രോഗത്തിന് ആയുർവേദത്തിൽ പറയുന്നത് ‘വിഷൂചിക’ എന്നാണ്. കോളറ പ്രത്യക്ഷപ്പെടുന്ന പ്രദേശങ്ങളിൽ അത് പടർന്ന് പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ശ്രദ്ധിച്ച് ചികിത്സ കൈകാര്യം ചെയ്യാതിരിക്കുകയാണെങ്കിൽ ഗുരുതരാവസ്ഥയിൽ ആകാനുള്ള സാധ്യത ഉണ്ടാകും. ചിലപ്പോൾ ചിലരിൽ മരണവും. രോഗകാരണം, ലക്ഷണം കുടലിലാണ് രോഗം ബാധിക്കുന്നത്. രോഗത്തിന് കാരണമാകുന്നത് ബാക്ടീരിയ ആണ്. ഈ ബാക്ടീരിയയ്ക്ക് ‘വിബ്രിയോ കോളറ’ എന്നാണു പേര്. ഈ രോഗാണുക്കൾ ബാധിക്കുന്നവരിൽ കൂടുതൽ പേരിലും കാണാൻ സാധ്യതയുള്ള പ്രശ്നങ്ങൾ വയറിളക്കം, ഛർദി, കാലുകളിൽ തളർച്ച, പേശികളിൽ കോച്ചിവലി എന്നിവയാണ്. ഈ അസ്വസ്ഥതകൾക്ക് കാരണമാകുന്നത് രോഗത്തിന് കാരണമാകുന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന എന്റെറോടോക്സിൻ’ എന്ന വിഷപദാർത്ഥമാണ്. മുപ്പത് സെക്കൻഡിൽ ശാസ്ത്രത്തിന്റെ ഭാഷയിൽ ഈ ബാക്ടീരിയ ദുർബലമായ രോഗാണുക്കൾ ആണ്. വെള്ളം…
Read MoreCategory: All News
രോഗനിരക്ക് കൂടുകയാണോ കുറയുകയാണോ? പകര്‍ച്ചവ്യാധി കണക്കുകള്‍ പുറത്തുവിടുന്നതില്‍ വിലക്ക്
പത്തനംതിട്ട: ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ പിടിവിട്ട് മുന്നേറുമ്പൊഴും കണക്കുകള്‍ പുറത്തുവിടാതെ ആരോഗ്യവകുപ്പ്. അടിക്കടി ജാഗ്രതാ നിര്‍ദേശം നല്‍കുമെങ്കിലും എവിടെയൊക്കെ ഏതെല്ലാം രോഗങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നു മാത്രം പുറത്തുപറയാന്‍ ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. രോഗനിരക്ക് കൂടുകയാണോ കുറയുകയാണോ എന്നു പോലും മാധ്യമങ്ങളോടു പറയാന്‍ പാടില്ലെന്നാണ് ആരോഗ്യ വകുപ്പ് ഉന്നതരുടെ നിര്‍ദേശം. പകര്‍ച്ച വ്യാധികള്‍ നിയന്ത്രണ വിധേയമായിട്ടില്ലെന്ന തോന്നല്‍ പൊതുജനങ്ങളില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ആരോഗ്യ വകുപ്പിനെ മാനക്കേടിലെത്തിക്കരുതെന്നുമാണ് ഉത്തരവ്. ഡെങ്കിപ്പനിക്കു പിന്നാലെ എച്ച്1 എന്‍1 ജാഗ്രതാ നിര്‍ദേശവും നല്‍കിയിരിക്കുകയാണ്. ജില്ലയില്‍ എച്ച്1 എന്‍1 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രമാടത്തുണ്ടായ ഒരു മരണം എച്ച്1 എന്‍1 മൂലമാണെന്നു സംശയിച്ചിരുന്നുവെങ്കിലും നെഗറ്റീവ് ആയതിനുശേഷം മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. െഡെങ്കിയും വൈറല്‍പ്പനിയും വിടാതെ പിടികൂടുന്നുണ്ട്. ഇതിനൊപ്പം എലിപ്പനിയും ജില്ലയില്‍ റിപ്പോര്‍ട്ട്…
Read Moreആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർഥ സംഗീതം; ആസിഫ് അലിക്കൊപ്പം ‘അമ്മ’
സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം കാണിച്ച സംഭവത്തിൽ ആസിഫിന് പിന്തുണയുമായി താരസംഘടന അമ്മ. ‘‘ആട്ടിയകയറ്റിയ ഗർവിനോടു നീ ചിരിച്ച ചിരിയാണ് യഥാർഥ സംഗീതം. അമ്മ ആസിഫിനൊപ്പം’’. എന്ന കുറിപ്പുമായി അമ്മയുടെ ഔദ്യോഗിക സോഷ്യൽമീഡിയ അക്കൗണ്ടിൽ ആസിഫ് അലിയുടെ ചിത്രം പങ്കുവച്ചു. നിരവധി ആളുകളാണ് ഈ വിഷയത്തിൽ ആസിഫിനെ പിന്തുണച്ച് രംഗത്തെത്തിയത്. അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖും ഇതേ പോസ്റ്റ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.
Read Moreഹെല്‍മറ്റ് ധരിച്ചെത്തിയ ബ്രാണ്ടി കള്ളന് ബിവറേജസ് ജീവനക്കാരുടെ പിടിയില്‍
കോട്ടയം: ഹെല്‍മറ്റ് ധരിച്ച് ബിവറേജില്‍ മോഷണം നടത്തിയ ബ്രാണ്ടി കള്ളന് കുടുങ്ങി. ബിവറേജസ് ജീവനക്കാരുടെ ശ്രദ്ധയിലും ജാഗ്രതയിലുമാണ് ഞാലിയാകുഴി സ്വദേശിയായ ബ്രാണ്ടി കള്ളന് കുടുങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം മണിപ്പുഴയിലെ ബിവറേജസ് കോര്‍പറേഷന്റെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 1420 രൂപ വിലയുള്ള ലാഫ്രാന്‍സിന്റെ ഫുള്‍ കുപ്പി മോഷണം പോയത്. മുമ്പും സമാന രീതിയില്‍ മദ്യം മോഷണം പോയിട്ടുണ്ടെങ്കിലും പല സ്ഥലത്തു നിന്നും പല രീതിയില്‍ മോഷണം നടന്നതിനാൽ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ഞായറാഴ്ച ഒരേ റാക്കില്‍ അടുത്തടുത്തായി ലാഫ്രാന്‍സിന്റെ രണ്ട് മദ്യക്കുപ്പികളാണ് വച്ചിരുന്നത്. അതുകൊണ്ടുതന്നെ സിസി ടിവി കാമറാ ദൃശ്യങ്ങളില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് ഈ മദ്യക്കുപ്പികള്‍ മോഷ്ടിക്കുന്നത് വ്യക്തമായി കാണാമായിരുന്നു. സംഭവത്തെത്തുടർന്ന് രണ്ടു ദിവസമായി ബിവറേജ് ജീവനക്കാര്‍ ഇവിടെ എത്തുന്ന ഓരോരുത്തരെയും സസൂക്ഷ്മം നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രി 7.30ന് ഹെല്‍മറ്റ് ധരിച്ച് സമാന രീതിയില്‍ ഒരാള്‍…
Read Moreമലബാറിലെ പ്ലസ് വണ്‍ താത്കാലിക ബാച്ച്; നിയമസഭയിൽ പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: മലബാറിൽ പ്ലസ് വണ്‍ താത്കാലിക ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ന് നിയമസഭയിൽ പ്രഖ്യാപനമുണ്ടാകും. ശൂന്യവേളയ്ക്കു ശേഷം പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ചട്ടം 300 പ്രകാരം പ്രത്യേക പ്രസ്താവന നടത്തും. മലബാറിൽ പ്രത്യേകിച്ചു മലപ്പുറം ജില്ലയിൽ പ്ലസ് വണ്ണിനു വിദ്യാർഥികൾക്കു പ്രവേശനം ലഭിക്കാതെ കടുത്ത പ്രതിസന്ധി നിലനിൽക്കുന്നതായി വ്യാപകപരാതി ഉയർന്നിരുന്നു. പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ ഇതിന്റെ പേരിൽ പ്രക്ഷോഭവും ആരംഭിച്ചിരുന്നു. ഇതേത്തുടർന്ന് ഇക്കാര്യം പഠിക്കാൻ രണ്ടംഗ കമ്മിറ്റിയെ നിയോഗിച്ചു. 135 താത്കാലിക ബാച്ചുകൾ അനുവദിക്കാനാണ് ഇവരുടെ ശിപാർശ.
Read Moreപിറന്നാളാഘോഷത്തിനിടെ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി; പതിനേഴുകാരന് ഷോക്കേറ്റ് ദാരുണാന്ത്യം
കൊച്ചി: ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയ പതിനേഴുകാരൻ റെയിൽവേ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. പോണേക്കര കാടിപറമ്പത്ത് റോഡ് വൈമേലിൽ വീട്ടിൽ ജോസ് ആന്റണി-സൗമ്യ ദമ്പതികളുടെ മകൻ ആന്റണി ജോസാണ് മരിച്ചത്. സുഹൃത്തിന്റെ പിറന്നാളിന് കേക്ക് വാങ്ങാനായി ഇറങ്ങിയതാണ് ആന്റണിയും സുഹൃത്തുക്കളും. തുടർന്ന് ട്രെയിനിന്റെ അടിയിലൂടെ കൂട്ടുകാർ ആദ്യം ട്രാക്കിന് മറുവശത്തേക്ക് കടന്നു. ആന്റണി മറുഭാഗത്തേക്ക് ഇറങ്ങാൻ ട്രെയിനിന്റെ വശത്തെ കോണിയിലൂടെ കയറിയതോടെ ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൂട്ടുകാർ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചതിനെ തുടർന്ന് ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read Moreമലബാറില്‍ മസ്തിഷ്ക ജ്വരം പിടിമുറുക്കുന്നു; ഒന്നരമാസത്തിനിടെ നാല് കേസുകള്‍, മൂന്ന് മരണം; പകച്ച് ആരോഗ്യവകുപ്പ്
കോഴിക്കോട്: മലബാറിലെ കുട്ടികള്‍ക്ക് ഭീഷണി ഉയര്‍ത്തി മസ്തിഷ്കജ്വരം പിടി മുറുക്കുന്നതായി സൂചന. കഴിഞ്ഞ ഒന്നരമാസത്തിനിടയില്‍ നാലു കുട്ടികള്‍ക്കാണ് ഈ അപൂര്‍വ രോഗം പിടിപെട്ടത്. ഇതില്‍ മൂന്നു കുട്ടികള്‍ മരണത്തിനു കീഴടങ്ങി. ഒരു കുട്ടി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. രോഗം പ്രതിരോധിക്കാന്‍ കഴിയാതെ ആരോഗ്യവകുപ്പ് പകച്ചുനില്‍ക്കുകയാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിലും നീന്തല്‍കുളത്തിലും പുഴയിലും കുളിച്ച കുട്ടികളാണ് രോഗത്തിനിരയായത്. രോഗബാധ തടയുന്നതിനു കാര്യമായ ബോധവല്കരണം പോലും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടില്ല. കോഴിക്കോട് തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് ഏറ്റവുമൊടുവില്‍ മസ്തിഷ്കജ്വരം പിടിപെട്ടിട്ടുള്ളത്. ഈ കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മരുന്നുകളോടു കുട്ടി പ്രതികരിക്കുന്നണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. കിഴൂര്‍ കാട്ടുകുളത്തിലാണ് കുട്ടി കുളിച്ചത്. അതിനുശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. പനി ബാധിച്ചാണ് ആശുപത്രിയില്‍ എത്തിയത്. ലബോറട്ടറി പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസുള്ള ഫദ്വയാണ് ആദ്യം ഈ…
Read Moreഇക്വഡോറിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി; അർജന്റീന കോപ്പ സെമിയിൽ
ന്യൂയോര്‍ക്ക്: കോപ്പ അമേരിക്കയിൽ സെമിയിൽ കടന്ന് ലോകചാമ്പ്യന്മാരായ അർജന്റീന. ഇക്വഡോറിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് അര്‍ജന്റീനയുടെ സെമിപ്രവേശം (5-3). നിശ്ചിതസമയത്ത് ഇരുടീമും ഓരോ ഗോൾ വീതം നേടി സമനിലയിലായതിനെത്തുടർന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അതേസമയം, നായകൻ ലയണൽ മെസി പെനല്‍റ്റി കിക്ക് നഷ്ടമാക്കിയത് മത്സരത്തിന്റെ ആവേശം കുറച്ചെങ്കിലും ഷൂട്ടൗട്ടില്‍ ഇക്വഡോറിന്റെ രണ്ട് താരങ്ങളുടെ കിക്ക് തടുത്തിട്ട ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസാണ് വീണ്ടും അർജന്റീനയുടെ രക്ഷകനായത്. ആദ്യ പകുതിയില്‍ 35-ാം മിനിറ്റിൽ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിന്റെ ഗോളില്‍ അർജന്റീനയാണ് മുന്നിലെത്തിയത്. കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച പന്ത് ഹെഡ്ഡറിലൂടെ മാര്‍ട്ടിനെസ് ഇക്വഡോർ വലയിലേക്ക് തട്ടിയിടുകയായിരുന്നു. 62-ാം മിനിറ്റില്‍ ഇക്വഡോർ താരം എന്നര് വലന്‍സിയയുടെ പെനല്‍റ്റി കിക്ക് പോസ്റ്റില്‍ തട്ടി പുറത്തുപോയി. പിന്നീട് ലീഡുയർത്താൻ അർജന്റീനയും സമനിലപിടിക്കാൻ ഇക്വഡോറും കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോൾ അകന്നുനിന്നു. ഒടുവിൽ ഏകപക്ഷീയമായ ഒരു…
Read Moreപ്രാകൃത സംസ്കാരം തിരുത്തിയില്ലെങ്കില്‍ ബാധ്യതയാകും; ബിനോയ് വിശ്വം
ആലപ്പുഴ: എസ്എഫ്ഐക്കെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പുതിയ തലമുറ എസ്എഫ്ഐക്കാര്‍ക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അര്‍ഥവും അവരുടെ രാഷ്ട്രീയ ആശയത്തിന്റെ ആഴവുമറിയില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ശൈലിക്കു ചേര്‍ന്നതല്ല എസ്എഫ്ഐയുടെ പ്രവര്‍ത്തന രീതിയെന്നും അദ്ദേഹം ആരോപിച്ചു. പ്രാകൃതമായ സംസ്കാരം എസ്എഫ്ഐക്ക് നിരക്കുന്നതല്ല. എസ്എഫ്ഐ ശൈലി തിരുത്തിയേ തീരൂ. സംഘടനയിലുള്ളവര്‍ വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണം. അവരെ ചരിത്രം പഠിപ്പിക്കണം. പഠിപ്പിച്ചില്ലെങ്കില്‍ എസ്എഫ്ഐ ഇടതുപക്ഷത്തിനു ബാധ്യതയായിമാറും- ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. വലിയവില കൊടുക്കേണ്ടിവരും: എഐഎസ്എഫ് തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രതികരണം പ്രതിഷേധാർഹമെന്ന് സിപിഐ വിദ്യാർഥിസംഘടനയായ എഐഎസ്എഫ്. നിരന്തരമായി സംഘർഷങ്ങളിൽ ഭാഗമാകുന്നവരെ തള്ളിപ്പറയുന്നതിനു പകരം രക്തസാക്ഷികളുടെ എണ്ണം പറഞ്ഞു ന്യായീകരിക്കുന്ന മുഖ്യമന്ത്രി ഇരയ്ക്കൊപ്പമാണോ വേട്ടക്കാരനൊപ്പമാണോ എന്നു വ്യക്തമാക്കണമെന്ന് എഐഎസ്എഫ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തിത്തന്നെ പോയില്ലെങ്കിൽ…
Read Moreകാണേണ്ട ആനക്കാഴ്ച…! ഒരുമിച്ച് പുഴ നീന്തി നൂറിലേറെ ആനകൾ; വൈറലായി വീഡിയോ
നിറഞ്ഞൊഴുകുന്ന ബ്രഹ്മപുത്ര നദി അനായാസം നീന്തിക്കയറുന്ന ആനക്കൂട്ടത്തെ കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സാധാരണ ആനക്കൂട്ടങ്ങളിൽ അഞ്ച് മുതല്‍ 15 വരെ അംഗങ്ങളെവരെയാണു കാണാറുള്ളതെങ്കിൽ പുഴ കടക്കാൻ വന്ന കൂട്ടത്തിൽ ചെറുതും വലുതുമായ നൂറിലേറെ ആനകൾ ഉണ്ടായിരുന്നു. ലാന്‍ഡ്സ്കേപ് ഫോട്ടോഗ്രാഫര്‍ സച്ചിന് ഭരാലി പകർത്തിയ ആ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. അസമിലെ ജോര്‍ഹട്ട് ജില്ലയിലെ നിമതിഘട്ടിലാണ് ഈ അത്യപൂർവ കാഴ്ച ദൃശ്യമായത്. ബ്രഹ്മപുത്ര നദിക്കു കുറുകെ ആനക്കൂട്ടം അസ്വദിച്ചു നീന്തുകയായിരുന്നു. ആനകള്‍ക്കു നീന്താനറിയുമോ എന്ന സംശയം ഇതിന്റെ വീഡിയോ കണ്ടാൽ അതോടെ തീരും. ഇന്ത്യ-ബംഗ്ലാദേശ്-ചൈന എന്നീ മൂന്നുരാജ്യങ്ങളിലൂടെ ഒഴുകുന്ന ലോകത്തിലെ നീളം കൂടിയ നദികളിലൊന്നാണ് ബ്രഹ്മപുത്ര. ജലസമൃദ്ധിയുടെ കാര്യത്തിലും ബ്രഹ്മപുത്ര പിന്നിലല്ല. സച്ചിന് ഭരാലി പകർത്തിയ ആനക്കൂട്ട നീരാട്ടിന്റെ വീഡിയോ മുതിര്‍ന്ന ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്എസ്) ഓഫീസര്‍ സുധാ രാമന് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.…
Read More