കാക്കിയുടെ കരുതൽ… വാഹനത്തിരക്കിൽ റോഡു മുറിച്ചുകടക്കാൻ പാടുപെട്ട വയോധികയെ സഹായിക്കുന്ന പോലീസുകാരൻ. കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽനിന്നുള്ള ദൃശ്യം. – ദീപിക
Read MoreCategory: All News
ഗുരുവായൂർ ക്ഷേത്രനടയിൽ മീരാനന്ദന് മാംഗല്യം… ചിത്രങ്ങൾ കാണാം….
നിക്ഷേപ തട്ടിപ്പ്: 16 വർഷം ഒളിവിൽ കഴിഞ്ഞത് ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തിയായ ഭുജിൽ; എസ്എൻഡിപി ശാഖാ സെക്രട്ടറിയായിരിക്കെ പ്രിജിമോഹൻ മുങ്ങിയത് ലക്ഷങ്ങളുമായി
അമ്പലപ്പുഴ: നിക്ഷേപ തട്ടിപ്പ് കേസിൽ 16 വർഷമായി ഒളിവിലായിരുന്ന എസ്എൻഡിപി ശാഖാ യോഗം സെക്രട്ടറി പിടിയിൽ. പുറക്കാട് 10-ാം വാർഡ് തോട്ടപ്പള്ളി ഗൗരി മന്ദിരത്തിൽ പ്രിജിമോഹ(53)നെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ ഇന്ത്യ – പാക്കി സ്താൻ അതിർത്തി ജില്ലയായ റാൻ ഓഫ് കച്ചിലെ ഭുജിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. തോട്ടപ്പള്ളി 2189-ാം നമ്പർ മുൻശാഖാ സെക്രട്ടറിയായിരുന്നു പ്രിജിമോൻ. ഈ കാലയളവിൽ പലരിൽനിന്ന് നിക്ഷേപമായി സ്വീകരിച്ച ലക്ഷങ്ങൾ തിരിമറി നടത്തിയതായാണ് കേസ്. 2007 മുതൽ പോലിസ് രജിസ്റ്റർ ചെയ്ത കേസിൽ റിമാൻ്റിലായതിനു ശേഷം കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്നാണ് നാട്ടിൽ നിന്ന് മുങ്ങിയത്. ജില്ലാ പോലിസ് മേധാവി ചൈത്രാ തെരേസ ജോണിന്റെ നിർദേശപ്രകാരം ബന്ധുക്കളുടെ യാത്രാ രേഖകളും സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ കോളും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.
Read Moreസ്കൂൾ വളപ്പിൽ പുലി! വിദ്യാര്‍ഥികളെ ക്ലാസ് മുറിയില്‍ കയറ്റി പൂട്ടി അധ്യാപകർ
തമിഴ്നാട് തിരുപ്പത്തൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്കൂളില്‍ കഴിഞ്ഞദിവസം ക്ഷണിക്കപ്പെടാത്ത ഒരു അതിഥി എത്തി. വന്നത് മനുഷ്യനല്ല, ഒരെമണ്ടൻ പുലി! പ്രവൃത്തിസമയത്ത് സ്കൂൾ വളപ്പിലെത്തിയ പുലി ജീവനക്കാരനെ ആക്രമിച്ചു. ഞൊടിയിടയിൽ വിദ്യാര്ഥികളെയെല്ലാം ക്ലാസ് മുറിയില്‍ കയറ്റി അധ്യാപകർ പൂട്ടിയതിനാൽ വൻ ദുരന്തം ഒഴിവായി. തിരുപ്പത്തൂർ കളക്ടറേറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മേരി ക്വീന്‍ മെട്രിക്കുലേഷന്‍ സ്കൂളിലായിരുന്നു ഞെട്ടലുണ്ടാക്കിയ സംഭവം. വിവരമറിഞ്ഞ് പോലീസും അഗ്നിരക്ഷാസേനയും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും പുലിയെ പിടികൂടാൻ കഴിഞ്ഞില്ല. പുലി സ്കൂളിൽനിന്നു രക്ഷപ്പെട്ടതോടെ നഗരവാസികൾ പരിഭ്രാന്തരായി. തിരുപ്പത്തൂരിനു ചുറ്റും സമൃദ്ധമായി ചന്ദനമരങ്ങൾ വളരുന്ന കുന്നുകളുണ്ട്. ഇവിടെനിന്നാവും പുലിയെത്തിയതെന്നു സംശയിക്കുന്നു. തമിഴ്നാട്ടിലെ ഏറ്റവും പഴക്കമുള്ള ജനവാസ കേന്ദ്രങ്ങളിലൊന്നാണ് തിരുപ്പത്തൂർ.
Read Moreനീറ്റ്- യുജി പുനഃപരീക്ഷ ഇന്ന്; പരീക്ഷയെഴുതുന്നത് 1563 വിദ്യാർഥികൾ
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ്- യുജി) യിൽ ഗ്രേസ് മാർക്ക് ലഭിച്ച 1,563 വിദ്യാർഥികളുടെ പുനഃപരീക്ഷ ഇന്നു നടക്കും. ഉച്ചകഴിഞ്ഞു രണ്ടു മുതൽ അഞ്ചുവരെയാണ് പരീക്ഷ. ഫലം ഈ മാസം 30ന് ദേശീയ ടെസ്റ്റിംഗ് ഏജൻസി പുറത്തുവിടും. അഡ്മിറ്റ് കാർഡുകൾ എൻടിഎ വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു. ഹരിയാനയിലെ ഒരേ സെന്ററിൽനിന്ന് മുഴുവൻ മാർക്കും നേടി നീറ്റ് പരീക്ഷ പാസായ ആറു വിദ്യാർഥികളും ഇന്ന് വീണ്ടും പരീക്ഷയെഴുതും. ഇത്തവണ ഈ വിദ്യാർഥികൾ ഒരേ സെന്ററിലായിരിക്കില്ല പരീക്ഷയെഴുതുന്നത്. 67 വിദ്യാർഥികൾക്കാണ് ഇത്തവണ ഒന്നാം റാങ്ക് ലഭിച്ചത്. എൻടിഎയുടെ ഉദ്യോഗസ്ഥരും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥരും പരീക്ഷ നടക്കുന്ന സെന്ററുകളിൽ ഉണ്ടാകും. പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാനാണ് ഉദ്യോഗസ്ഥർ പരീക്ഷാകേന്ദ്രത്തിലെത്തുന്നത്. മേയ് അഞ്ചിന് രാജ്യത്തെ 4750 സെന്ററുകളിൽ നടന്ന നീറ്റ് യുജി പരീക്ഷയിൽ 24 ലക്ഷം വിദ്യാർഥികളാണു പങ്കെടുത്തത്. കഴിഞ്ഞ നാലിന് ഫലം പുറത്തുവന്ന…
Read Moreഭർത്താവിനെ അടക്കിയ സെമിത്തേരിയിൽ കഴിയാൻ തീരുമാനം; 20 വർഷമായി നീലമ്മയുടെ ജീവിതം സെമിത്തേരിയിൽ
സ്ത്രീകൾ എല്ലാ തൊഴിൽ മേഖലകളിലും സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. എന്നാൽ ഈ ജോലി ചെയ്യാൻ ഒരു സ്ത്രീയ്ക്ക് സാധിക്കുമോ? പറഞ്ഞുവരുന്നത് സെമിത്തേരിയിലെ ജോലിയെ കുറിച്ചാണ്. എങ്കിൽ സെമിത്തേരിയിൽ ജോലി ചെയ്യാൻ സ്ത്രീകൾക്കും സാധിക്കുമെന്നാണ് മൈസൂരിൽ നിന്നുള്ള നീലമ്മ എന്ന സ്ത്രീ കാണിച്ചുതന്നിരിക്കുന്നത്. കഴിഞ്ഞ 20 വർഷമായി നീലമ്മ മൈസൂരിലെ വിദ്യാരണ്യപുരം ലിങ്കായത്ത് സെമിത്തേരിയിലാണ് ജോലി ചെയ്യുന്നതും. സ്ത്രീകൾ ഈ മേഖലയിലേക്ക് വരാൻ ധൈര്യപ്പെടില്ല എന്ന് കരുതുന്നവർക്ക് നീലമ്മ ഒരു അത്ഭുതമാണ്. ഭർത്താവ് മരിച്ചതിന് ശേഷം നീലമ്മ ഭർത്താവിനെ അടക്കിയ സെമിത്തേരിയിൽ തന്നെ കഴിയാൻ തീരുമാനിക്കുകയായിരുന്നു. സാധാരണയായി ശവക്കുഴി കുഴിക്കുന്ന ജോലികൾ പുരുഷന്മാരാണ് ചെയ്യുക. ഈ സെമിത്തേരിയിലെ മരണാനന്തരചടങ്ങുകളിൽ എത്തുന്നവരെ സഹായിക്കുന്നതും നീലമ്മ തന്നെയാണ്. പ്രദേശത്തെ എല്ലാവർക്കും നീലമ്മയെ വലിയ ബഹുമാനവും സ്നേഹവുമാണ്. മൃതദേഹം അടക്കാനായി സെമിത്തേരിയിൽ എത്തുന്നവരിൽ നിന്നും പ്രത്യേകം തുക നീലമ്മ ചോദിച്ച് വാങ്ങാറുമില്ല. എന്താണോ…
Read Moreവീട്ടുകാരെത്തി; സ്നേഹഭവനിൽ നിന്നും കൊങ്ക ബംഗാളിലെ വീട്ടിലേക്ക്
ഇരിട്ടി: കഴിഞ്ഞ 12 വർഷമായി സ്നേഹഭവന്റെ അന്തേവാസിക്ക് ബംഗാളിലെ വീട്ടിലേക്കുള്ള തിരിച്ചുപോക്ക് അവിസ്മരണീയമാക്കി. 15 വർഷങ്ങൾക്ക് മുമ്പ് കാണാതായ ബംഗാൾ സ്വദേശി കൊങ്കയുടെ ബന്ധുക്കളെ കണ്ടെത്തിയതോടെയാണ് തിരികെ നാട്ടിലേക്ക് പോകുന്നതിന് കഴിഞ്ഞത്. 2012 ൽ ആണ് ഇരിട്ടിക്കടുത്ത് മാട്ടറയിൽ അലഞ്ഞുനടക്കുന്ന നിലയിൽ ജോൺസൻ കല്ലുകുളങ്ങര കൊങ്കയെ അറയങ്ങാട് സ്നേഹഭവനിൽ എത്തിച്ചത്. 2018 മുതൽ ചരൾ സ്നേഹഭവനിൽ ആയിരുന്ന കൊങ്കയുടെ താമസം. ബംഗാൾ സ്വദേശിയായ സുർജിത് എന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ പരിശ്രമം വഴിയാണ് ബന്ധുക്കളെ കണ്ടെത്തിയത്.ബംഗുറാ ജില്ലയിലെ ഓണ്ടാ പോലീസ് സ്റ്റേഷൻ പരിധിയില ചാംട്ടിയ ആണ് കൊങ്കയുടെ സ്വന്ത ഗ്രാമം. കഴിഞ്ഞ ദിവസമാണ് മകനും ബന്ധുവും കൊങ്കയെ തേടി നാട്ടിലെത്തിയത്. കൊങ്കയെ തിരിച്ചറിഞ്ഞതോടെ നിയമനടപടികൾ പൂർത്തിയാക്കി ബംഗാളിലേക്ക് മടങ്ങി. മരണപ്പെട്ടുവെന്ന് കരുതിയിരുന്ന ഭാര്യക്കും മക്കൾക്കും കൊങ്കയെ തിരിച്ച് ഏൽപിക്കാൻ സാധിച്ചതിന് ദൈവത്തിന് നന്ദി പറയുകയാണ് സ്നേഹഭവൻ സ്ഥാപകൻ…
Read Moreതലശേരിയിൽ ബോംബ് പൊട്ടി വയോധികന്റെ മരണം: പ്രത്യേകസംഘം അന്വേഷിക്കും; കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ബോംബുകൾക്കായി റെയ്ഡ്
തലശേരി: എരഞ്ഞോളി കുടക്കളത്ത് ആൾതാമസമില്ലാത്ത വീട്ടുപറമ്പിൽ നിന്ന് തേങ്ങ പെറുക്കുന്നതിനിടെ ബോംബു പൊട്ടി വയോധികൻ മരിച്ച സംഭവം പ്രത്യേകസംഘം അന്വേഷിക്കും. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ എരഞ്ഞോളി പഞ്ചായത്ത് ഓഫീസിനടുത്ത് നിടുംവോട്ടുംകാവിനു സമീപം ആയനിയാട്ട് മീത്തൽ വീട്ടിൽ വേലായുധൻ (90) ആണ് മരിച്ചത്. തലശേരി എഎസ്പി കെ.എസ്. ഷഹൻഷായുടെ നേതൃത്വത്തിലാണ് അന്വേഷണം. ബോംബ് പൊട്ടിയ സ്ഥലത്തിന്റെ സമീപപ്രദേശങ്ങളിൽ ഇന്നലെ പോലീസ് തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ആളൊഴിഞ്ഞ വീട്ടുപറന്പിൽ എങ്ങനെ ബോംബ് വന്നുവെന്നാണ് പ്രാഥമിക അന്വേഷണം. ഈ പറന്പിന്റെ നാലഞ്ച് വീടുകൾക്കപ്പുറത്താണ് വേലായുധന്റെ വീട്. ആളൊഴിഞ്ഞ പറന്പിൽ തേങ്ങയും വിറകും ശേഖരിക്കാനായി വേലായുധൻ പതിവായി വരാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. പൊട്ടിയ സ്റ്റീൽ ബോംബ് അടുത്തിടെ ഉപേക്ഷിച്ചതെന്നാണ് പോലീസ് വിലയിരുത്തുന്നത്.പരേതനായ മോഹൻദാസിന്റെ വർഷങ്ങളായി പൂട്ടിക്കിടക്കുകയായിരുന്ന വീട്ടുപറമ്പിലാണ് സ്ഫോടനം ഉണ്ടായത്. കൂലിപ്പണിക്കാരനാണ് മരിച്ച വേലായുധൻ. വേലായുധന്റെ സംസ്കാരം ഉച്ചകഴിഞ്ഞ് രണ്ടിന്…
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പാസഞ്ചർ മിനിമം ചാർജ് 10 രൂപയാക്കുന്നു
കൊല്ലം: ജൂലൈ ഒന്നുമുതൽ സംസ്ഥാനത്ത് നിലവിൽ സർവീസ് നടത്തുന്ന ചില എക്സ്പ്രസ് ട്രെയിനുകൾ കൂടി പാസഞ്ചറുകളാക്കി മാറ്റും. ഇതോടെ ദക്ഷിണ റെയിൽവേയിൽ കൂടുതൽ പാസഞ്ചർ ട്രെയിനുകളിൽ മിനിമം യാത്രാ നിരക്ക് 10 രൂപയായി കുറയും. നിലവിൽ 30 രൂപയാണ് ഈടാക്കുന്നത്. ദക്ഷിണ റെയിൽവേയുടെ അറിയിപ്പ് അനുസരിച്ച് അവരുടെ പരിധിയിലുള്ള 140 എക്സ്പ്രസ് ട്രെയിനുകൾ ജൂലൈ ഒന്നുമുതൽ പാസഞ്ചറുകളായി മാറും. കേരളത്തിൽ സർവീസ് നടത്തുന്ന 39 ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ഇത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. കോവിഡിന് ശേഷം ട്രെയിൻ സർവീസുകൾ പുനരാംരഭിച്ചപ്പോൾ പാസഞ്ചറുകൾ എല്ലാം അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ എന്ന പേരിലാണ് ഓടിയിരുന്നത്. വണ്ടികളുടെ നമ്പരുകളിലും മാറ്റം വരുത്തി. 200 കിലോമീറ്റർ ദൈർഘ്യത്തിൽ താഴെയുള്ള പാസഞ്ചറുകളുടെ നമ്പറുകൾ പൂജ്യത്തിൽ തുടങ്ങുന്ന രീതിയിലാണ് അധികൃതർ മാറ്റിയത്. മറ്റ് പാസഞ്ചറുകളുടെ നമ്പർ ഒന്നിൽ ആരംഭിക്കുന്ന…
Read Moreമരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കും; നാടിന്റെ ദുഃഖത്തിൽ പങ്കുചേരുകയാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
കൊച്ചി: കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തന്റെ സ്വീകരണ പരിപാടികൾ ഒഴിവാക്കിയെന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കും. പറ്റാവുന്ന വീടുകളിൽ പോകുമെന്നും മന്ത്രി. നാലഞ്ച് മണ്ഡലങ്ങളിലെ പരിപാടികൾ മാറ്റിവച്ച് നാടിന്റെ ദുഃഖത്തിൽ പങ്കുചേരുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. മരിച്ചവർക്കുള്ള ധനസഹായവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും തീരുമാനിക്കേണ്ടതു കേന്ദ്രസർക്കാരാണ്. മലയാളികൾ മാത്രമല്ലല്ലോ മരിച്ചത്. അതെല്ലാം കണക്കിലെടുത്തു ധനസഹായം പ്രഖ്യാപിക്കും. അപകടം സംഭവിച്ചതിന്റെ കാരണങ്ങളെ പറ്റിയൊക്കെ പറയേണ്ടതു കുവൈറ്റ് സർക്കാരാണ്. അവർ അതെല്ലാം കണ്ടെത്തി നമ്മെ അറിയിക്കും. അവരുടെ നടപടികളിൽ നമുക്ക് ഇടപെടാനാകില്ല.
Read More