കുറവിലങ്ങാട്: വിവരസാങ്കേതിക വിദ്യയിൽ അഭിരുചിയുള്ള വിദ്യാർഥികൾക്ക് കൂടുതൽ പരിശീലനം നൽകുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതി നടത്തിപ്പിൽ വിദ്യാർഥികളുടെ എണ്ണം സംബന്ധിച്ച നിബന്ധന സ്കൂളുകൾക്ക് ഇരുട്ടടി. എട്ടാം ക്ലാസ് വിദ്യാർഥികളുടെ എണ്ണം 20ൽ കുറഞ്ഞ സ്കൂളുകൾക്ക് ഇപ്പോൾ പദ്ധതി ഇല്ലാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിന് നൽകിയിട്ടുള്ള നിബന്ധനയാണ് ഇതിനു കാരണമായത്. കഴിഞ്ഞദിവസം നൽകിയ സർക്കുലർ പ്രകാരം അഭിരുചി പരീക്ഷയിൽ കുറഞ്ഞത് 20 വിദ്യാർഥികളെങ്കിലും യോഗ്യത നേടിയാൽ മാത്രമേ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ച് അനുവദിക്കൂ. യോഗ്യരായ 20 വിദ്യാർഥികളെ തെരഞ്ഞെടുക്കണമെങ്കിൽ കുറഞ്ഞത് 20 വിദ്യാർഥികളെങ്കിലും പരീക്ഷയെഴുതാൻ വേണമെന്നതാണ് പ്രശ്നം. ഇതുമൂലം എട്ടാം ക്ലാസിൽ 20 വിദ്യാർഥികളില്ലാത്ത സ്കൂളുകൾക്ക് അഭിരുചി പരീക്ഷ പോലും നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ഈ പ്രതിസന്ധി നേരിടുന്ന സ്കൂളുകൾ ഗവൺമെന്റ്, എയ്ഡഡ് വിഭാഗങ്ങളിലുമുണ്ട്. വിദ്യാർഥികൾ കുറവുള്ള സ്കൂളുകളിലെ വിദ്യാർഥികളെ ഒരുമിപ്പിച്ച് അഭിരുചി…
Read MoreCategory: All News
തല്ലുകൊണ്ടും ഡയലോഗ് ഇല്ലാതെയും ഒരുപാടുകാലം, വരുന്ന ഓരോ കഥാപാത്രവും മിസ് ചെയ്യാറില്ല; ബാബുരാജ്
പത്ത്, പതിനഞ്ച് വർഷത്തോളം തല്ലുകൊണ്ടും ഡയലോഗ് ഇല്ലാതെയുമൊക്കെ അഭിനയിച്ചിട്ട് എന്നെ തന്നെ ചലഞ്ച് ചെയ്യുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹിച്ച് നടക്കുന്ന ആളാണ് ഞാൻ. എന്നിലേക്ക് വരുന്ന ഓരോ കഥാപാത്രവും മിസ് ചെയ്യാറില്ല. ഒരു ഈഗോയും ഇല്ലാതെ കൊടുക്കൽ വാങ്ങലിലൂടെ ചെയ്ത ഒരു സിനിമയാണ് ലിറ്റിൽ ഹാർട്ട്സ്. അപ്പനും മകനുമായി അഭിനയിക്കുന്നത് ഷെയ്ൻ നിഗത്തിന് ഒപ്പമാണെന്ന് അറിഞ്ഞപ്പോൾ സന്തോഷമായി. കുഞ്ഞുന്നാൾ മുതൽ കാണുന്നതാണ് അവനെ. അബി എന്റെ അടുത്ത സുഹൃത്തായിരുന്നു. ബേബിയെന്നും വെള്ളമടിക്കുന്ന ആളാണ്. ക്ലൈമാക്സ് മുഴുവൻ വെള്ളമടിച്ച് നടക്കുന്ന കഥാപാത്രമായി ചെയ്യണം. അത് ശരിയാകുമോയെന്ന് എനിക്ക് പേടിയുണ്ടായിരുന്നു. അഞ്ച് ദിവസം കൊണ്ട് എടുത്ത ക്ലൈമാക്സാണ്. ആ അഞ്ച് ദിവസവും ഇതേ മൂഡ് നിലനിർത്തണം. അത് വലിയ പണിയായിരുന്നു. റിയാലിറ്റി തോന്നാൻ രണ്ടെണ്ണം അടിച്ചിട്ട് മദ്യപാനിയുടെ വേഷം ചെയ്യാൻ പറ്റില്ല. -ബാബുരാജ്
Read Moreമാനസിക സമ്മര്‍ദം താങ്ങാനാവാതെ ആത്മഹത്യയിൽ അഭയം; അഞ്ചു വര്‍ഷത്തിനിടെ ആത്മഹത്യചെയ്തത് 88 പോലീസുകാർ
കൊച്ചി: രാജ്യത്തെ മികച്ച പോലീസ് സംവിധാനമാണ് കേരളത്തിലേത് എന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് മാനസിക സമ്മര്‍ദം മൂലം ആത്മഹത്യയില്‍ അഭയം തേടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 88 പോലീസ് ഉദ്യോഗസ്ഥരാണ്. എറണാകുളം ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ മധു (48) വാണ് ആത്മഹത്യയില്‍ അഭയം തേടിയ ഒടുവിലത്തെ സേനാംഗം. ഇദ്ദേഹത്തെ ഇന്ന് രാവിലെ തൃക്കുന്നപ്പുഴ മഹാദേവികാടുള്ള വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാലു മാസമായി മെഡിക്കല്‍ ലീവിലായിരുന്നു സിപിഒ മധു. കുടുംബപ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ എട്ടിന് രണ്ടു പോലീസ് ഉദ്യോഗസ്ഥരാണ് ആത്മഹത്യചെയ്തത്. തൃശൂര്‍ പോലീസ് അക്കാദമിയിലെ ട്രെയിനറായ എസ്ഐ ജിമ്മി ജോര്‍ജും ആലപ്പുഴ സായുധ പോലീസ് ക്യാന്പിലെ ഡ്രൈവറായ സുധീഷുമാണ് ജീവനൊടുക്കിയത്.കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തുമ്പോള്‍ പോലീസിനെ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റപ്പെടുത്തുമ്പോഴും സേനയിലെ തൊഴില്‍ അന്തരീക്ഷം…
Read Moreഅത് പുലിയല്ല; സത്യപ്രതിജ്ഞ ചടങ്ങിനിടെ കണ്ട അജ്ഞാത ജീവി പിന്നെയാര്? സത്യവസ്ഥ വെളുപ്പെടുത്തി ഡൽഹി പോലീസ്
ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതലായി നടന്ന ചർച്ചയാണ് രാഷ്ട്രപതിഭവനിൽ പ്രത്യക്ഷപ്പെട്ട ജീവി. അത് പുലിയാണെന്നാണ് പലരും അന്ന് പറഞ്ഞത്. എന്നാൽ ഈ ജീവി പുലി അല്ലന്നാണ് ഇപ്പോൾ സ്ഥിരീകരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനിടെ പ്രത്യക്ഷപ്പെട്ട ജീവി രാഷ്ട്രപതി ഭവനിലെ വളർത്തുപൂച്ചയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു. രാഷ്ട്രപതി ഭവനിൽ പുള്ളിപുലിയാണെന്ന് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിലാകെ വ്യാപകമായി വീഡിയോ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഡൽഹി പോലീസ് രംഗത്തെത്തിയത്. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കുമ്പോഴാണ് പിന്നിലൂടെ ജീവി കടന്ന് പോയത്. ഇതി വീഡിയോയിൽ വ്യക്തമായി കാണാൻ സാധിക്കുമായിരുന്നു. വിഡിയോ കണ്ട ആരോ ആണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പിന്നാലെ പല തരത്തിലുള്ള അഭ്യൂഹങ്ങൾ പടരുകയായിരുന്നു. രാഷ്ട്രപതി ഭവനിലെ പുലി എന്ന തരത്തിലുള്ള തലക്കെട്ടോടെയാണ് പല വിഡിയോകളും പ്രചരിച്ചത്. ഇതിനിടെയാണ് ഡൽഹി പോലീസ് സ്ഥിരീകരണവുമായി രംഗത്തെത്തിയത്.…
Read Moreമലയാളി ഡാ; കേരളത്തനിമയിൽ മുണ്ടുടുത്ത് സത്യപ്രതിജ്ഞ ചൊല്ലി സുരേഷ് ഗോപിയും ജോർജ് കുര്യനും
ന്യൂഡൽഹി: കേരളീയ ശൈലിയിൽ മുണ്ടുടുത്താണ് സുരേഷ് ഗോപിയും ജോർജ് കുര്യനും ഇന്നലെ കേന്ദ്ര സഹന്ത്രി ആകാനെത്തിയത്. സ്ഫുടമായ ഇംഗ്ലീഷിൽ ദൈവനാമത്തിലായിരുന്നു ഇരുവരും സത്യപ്രതിജ്ഞ ചെയ്തത്. സഹമന്ത്രിമാരിൽ മുമ്പന്മാരിലൊരാളായി സുരേഷ് ഗോപിയും ചടങ്ങിന്റെ അവസാന ഘട്ടത്തിൽ രാത്രി 9.45നാണ് ജോർജ് കുര്യനും സത്യപ്രതിജ്ഞ ചൊല്ലിയത്. വെള്ള പൈജാമയും വെള്ള കുർത്തയും നീല ഹാഫ് ജാക്കറ്റും അണിഞ്ഞായിരുന്നു പ്രധാനമന്ത്രി മോദിയുടെ സത്യപ്രതിജ്ഞ. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കായി മോദി രാഷ്ട്രപതി ഭവനിലെ വേദിയിലേക്കെത്തിയതോടെ മോദി, മോദി മുദ്രാവാക്യം വിളികളോടെ ആവേശത്തോടെയാണ് ജനക്കൂട്ടം വരവേറ്റത്.
Read Moreഎബിയുടെ ചിത്രങ്ങൾക്കായി ജർമൻ മ്യൂസിയം ഒരുങ്ങുന്നു; ഹെർമൻ ഹെസെയുടെ നോവലിനെ ആസ്പദമാക്കി വരച്ച 26 ചിത്രങ്ങൾ ഇനി ജർമനിയിലെ കാൾവിലേക്ക്
ജർമൻ നോവലിസ്റ്റും കവിയും ചിത്രകാരനുമായിരുന്ന ഹെർമൻ ഹെസെയുടെ സിദ്ധാർഥ എന്ന നോവലിനെ ആസ്പദമാക്കി ചിത്രകാരൻ എബി എൻ. ജോസഫ് വരച്ച 26 ചിത്രങ്ങൾ ഇനി ജർമനിയിലെ കാൾവിലേക്ക്. പരമ്പരാഗതമായി ഹെസെമാരുടെ കുടുംബ വീടുകളുള്ള കാൾവ് നഗരത്തിലാണ് ഹെർമൻ ഹെസെ മ്യുസിയമെന്ന് ജർമൻകാരനായ ബേൺഡ് ഫോഗെല്ലും എബി എൻ. ജോസഫും പത്രസമ്മേളനത്തിൽ അറിയിച്ചു. പോപ്പ് പെയിന്റിംഗ് സമ്പ്രദായം തുടങ്ങിവച്ച ആൻഡി വാരോൾ, റോയ് ലിചെൻസ്റ്റീയിൻ എന്നീ വിഖ്യാത ചിത്രകാരന്മാർക്കൊപ്പമാണ് എബിയുടെ ചിത്രങ്ങളും ഇടം പിടിക്കുന്നത്. നവീകരിക്കപ്പെട്ട ഹെസെ മ്യുസിയത്തിന്റെ ഒരു ഫ്ലോർ പൂർണമായും എബിയുടെ ചിത്രങ്ങൾക്കായി മാറ്റിവച്ചിരിക്കുന്നുവെന്നതും വലിയ അംഗീകരമാണ്. ഗാലറികളിലും ഓക്ഷൻ ഹൗസുകളിലും ഇന്ത്യൻ ചിത്രകാരന്മാർ സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും ഒരു യൂറോപ്യൻ മ്യുസിയം ഇത് ആദ്യമായാണ് ഇത്രയേറെ ചിത്രങ്ങളുമായി ഒരു ഇന്ത്യൻ കലാകാരനെ വരവേൽ ക്കുന്നത്. നിലവിൽ എബിയുടെ രണ്ട് ചിത്രങ്ങൾ ഹെസെ മ്യുസിയം ചുവരിൽ പ്രദർശിപ്പിക്കുന്നുണ്ട്. അക്രിലിക്,…
Read Moreമഴ കനക്കും: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
Read Moreജയപരാജയങ്ങൾ നോക്കി മുന്നണി മാറില്ല : ബിജെപി ഓഫറിനെക്കുറിച്ച് അറിയില്ലെന്ന് ജോസ്.കെ. മാണി
തിരുവനന്തപുരം: ജയപരാജയങ്ങൾ നോക്കി മുന്നണി മാറില്ലെന്നും ഇടതു മുന്നണിക്കൊപ്പം ഉറച്ച് നിൽക്കുമെന്നും കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. രാജ്യസഭ സീറ്റ് തങ്ങൾക്ക് വേണമെന്ന ആവശ്യം എൽഡിഎഫിനെ അറിയിച്ചിട്ടുണ്ട്. എൻഡിഎയിലേക്ക് കേരള കോണ്‍ഗ്രസിനെ ബിജെപി ക്ഷണിച്ചുവെന്നും ഓഫർ വച്ചുവെന്നുമുള്ള കാര്യങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൽ നിന്നു കേരള കോണ്‍ഗ്രസ്-എമ്മിനെ യുഡിഎഫ് കണ്‍വീനർ പുറത്താക്കിയെന്ന് പ്രഖ്യാപിച്ചപ്പോഴാണ് തങ്ങൾ രാഷ്ട്രീയ നിലപാട് സ്വീകരിച്ച് എൽഡിഎഫിലേക്ക് പോയത്. എൽഡിഎഫിൽ ഉറച്ച് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreടി.എൻ. പ്രതാപന് വാർഡിൽ പോലും സീറ്റ് കൊടുക്കരുത്; ഡിസിസി ഓഫീസിന്റെ മുന്നിലും മതിലുകളിലും പോസ്റ്റർ
തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു തൊട്ടുപിന്നാലെ തൃശൂരിൽ ടി.എൻ. പ്രതാപനും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനുമെതിരേ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസിന്റെ മുന്നിലും മതിലുകളിലുമാണ് ഇന്നുരാവിലെ കോണ്‍ഗ്രസ് ലൗവേഴ്സിന്റെ പേരിൽ പോസ്റ്ററുകൾ പതിച്ചത്. പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ല, ജോസ് വള്ളൂർ രാജിവയ്ക്കുക എന്നിവയാണ് പോസ്റ്ററിലെ വാചകങ്ങൾ. കേരളത്തിൽ 18 സീറ്റുകളിൽ മികച്ച വിജയം നേടിയെങ്കിലും തൃശൂർ ലോക്സഭമണ്ഡലത്തിൽ കെ. മുരളീധരന്റെ കനത്ത പരാജയം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ വലിയ പ്രശ്നത്തിലാക്കിയിരിക്കുകയാണ്. ജയസാധ്യതയുള്ള വടകരയിൽനിന്ന് മുരളിയെ തൃശൂരിലേക്ക് പറിച്ചുനട്ട് ഇല്ലാതാക്കിയെന്ന ആരോപണം വോട്ടെണ്ണൽ ദിവസം തന്നെ ഉയർന്നിരുന്നു. തൃശൂരിൽ കോണ്‍ഗ്രസിന് വോട്ടുകൾ ലഭിക്കുമായിരുന്ന ഒല്ലൂരടക്കമുള്ള മണ്ഡലങ്ങളിൽ വിചാരിച്ച വോട്ടുകൾ കിട്ടാതിരുന്നതിൽ മുരളി ഫലമറിഞ്ഞശേഷം കടുത്ത അതൃപതി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തന്റെ പ്രചാരണത്തിനായി ദേശീയ നേതാക്കളൊന്നും തൃശൂരിൽ എത്താത്തതിലെ അമർഷവും മുരളി മറച്ചുവച്ചില്ല. ആകെ…
Read Moreആന്റപ്പന് അമ്പിയായം ഓര്‍മയായിട്ട് ഇന്ന് 11 വര്‍ഷം; ഹരിതചിന്തകള്‍ പുതുക്കി സുഹൃത്തുക്കള്‍ ഒത്തുചേരും
എടത്വ: പ്രകൃതിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച ആന്റപ്പന് അമ്പിയായം (39) ഓര്‍മയായിട്ട് ഇന്ന് 11 വര്‍ഷം. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിലെ സംഘടനകളെയും വ്യക്തികളെയും ഒരു കുടക്കീഴില് അണിനിരത്താനുള്ള ശ്രമത്തിനിടയില്‍ അകാലത്തില്‍ പൊലിഞ്ഞ ആന്റപ്പന് അമ്പിയായത്തിന്റെ ഹരിത ചിന്തകള്‍ക്ക് സ്മരണ പുതുക്കി സുഹൃത്തുക്കള്‍ മഴമിത്രത്തില്‍ ഒത്തുചേരും. കുട്ടനാട് നേച്ചര്‍ സൊസൈറ്റിയുടെയും ആന്റപ്പന് അമ്പിയായം സ്മാരക സമിതിയുടെയും നേതൃത്വത്തില്‍ കല്ലറയിലും മഴമിത്രത്തിലും പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന അനുസ്മരണ യോഗത്തില്‍ കുട്ടനാട് നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ജയന് ജോസഫ് പുന്നപ്ര അധ്യക്ഷത വഹിക്കും. എടത്വ പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. ലയണ്‍സ് ക്ലബ് ഓഫ് എടത്വ ടൗണ്‍ പ്രസിഡന്റ് ബില്‍ബി മാത്യൂ കണ്ടത്തില്‍ മുഖ്യസന്ദേശം നല്‍കും.മലങ്കര ഓര്‍ത്തഡോക്സ് സഭാ കവി സിപി ചാണ്ടി ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ ആചാര്യ അവാര്‍ഡ് നേടിയ ആന്റപ്പന് അമ്പിയായം സ്മാരക സമിതി…
Read More