അഭിനയത്തിലും മോഡലിംഗിലും നൃത്തത്തിലുമെല്ലാം തിളങ്ങി നില്ക്കുന്ന താരമാണ് പ്രിയാമണി. ഗ്ലാമറസ് വേഷങ്ങള്‍ ചെയ്തിരുന്ന താരം അഭിനയ പ്രാധാന്യമുള്ള സിനിമകളും ചെയ്തിട്ടുണ്ട്. വിവാഹശേഷം ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കുന്നത് പ്രിയാമണി അവസാനിപ്പിച്ചിരുന്നു. നാഷണല്‍ അവാര്‍ഡുകളും ഫിലിം ഫെയര്‍ അവാര്‍ഡുകളും തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ താരത്തെ തേടി വന്നിട്ടുണ്ട്. ഹിന്ദി സിനിമകളില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് സൗത്ത് ഇന്ത്യന്‍ താരങ്ങളെന്ന പേരിൽ മാറ്റി നിര്‍ത്തുന്നതിനെക്കുറിച്ച് പ്രിയാമണി പറഞ്ഞത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തമിഴ്, തെലുങ്ക് സിനിമകളിലാണ് അഭിനയിച്ചു തുടങ്ങിയതെങ്കിൽ, നോര്‍ത്ത് ഇന്ത്യക്കാരായ അഭിനേത്രിമാരെവരെ ഹിന്ദി സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ വിളിക്കുന്നത് സൗത്ത് ഇന്ത്യന്‍ നടി എന്നാണ്. അതെന്തിനാണ് അങ്ങനെ ഒരു വേര്‍തിരിവ്. ഇനി അങ്ങനെ നോര്‍ത്ത് ഇന്ത്യക്കാരി അല്ലെങ്കിലും, ഹിന്ദി ഭാഷ നല്ല വൃത്തിക്ക്, വഴക്കത്തോടെ സംസാരിക്കാന്‍ ഞങ്ങള്‍ക്ക് അറിയാം, കാണാന്‍ മറ്റുള്ളവരെ പോലെ തന്നെ ഞങ്ങളും ഭംഗിയുള്ളവരാണ്, ഞങ്ങളുടെ നിറം ഇവിടെയുള്ള…
Read MoreCategory: All News
ക്ലാസിൽ പോകാൻ മടിച്ച് വിദ്യാർഥിനികൾ; പ്രിൻസിപ്പലിന്റെ ലീലാവിലാസങ്ങൾ കേട്ട് ഞെട്ടി വീട്ടുകാർ; എല്ലാം പറയാൻ മടിച്ചത് പരീക്ഷയ്ക്ക് തോൽപിക്കുമെന്ന ഭീഷണി
ലക്നോ: സ്കൂൾ വിദ്യാർഥിനികളോട് ലൈംഗീക ചുവയോടെ സംസാരിക്കുകയും സ്പർശിക്കുകയും അവരെ അശ്ലീല വീഡിയോ കാണിക്കുകയും ചെയ്ത സർക്കാർ പ്രൈമറി സ്കൂളിലെ പ്രിൻസിപ്പൽ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലാണ് സംഭവം. പ്രതാപ് സിംഗ് ആണ് അറസ്റ്റിലായത്. അധ്യാപകന്റെ മോശം സ്വഭാവത്തെ തുടർന്ന് ഒമ്പതിനും പന്ത്രണ്ടിനും വയസിന് ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ സ്കൂളിൽ പോകുന്നത് നിർത്തിയിരുന്നു. ഈ കാര്യം വീട്ടിൽ പറഞ്ഞാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്നും പറഞ്ഞ് ഇയാൾ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും പോക്സോ നിയമപ്രകാരവും അർണിയ പോലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് (റൂറൽ) രോഹിത് മിശ്ര പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.
Read Moreഞാൻ അവളെ വഞ്ചിച്ചു; വിവാഹത്തിൽ നിന്ന് പിന്മാറി സ്വവർഗ പങ്കാളികളായ അഞ്ജലിയും സൂഫിയും
സ്വവർഗ പങ്കാളികളായ അഞ്ജലി ചക്രയും സൂഫി മാലിക്കും വേർപിരിഞ്ഞു. അഞ്ജലിയെ വഞ്ചിച്ചതായി സൂഫി മാലിക് സമ്മതിച്ചതിന് പിന്നാലെ അഞ്ച് വർഷത്തോളം ഡേറ്റിംഗ് നടത്തിയ ദമ്പതികൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് വേർപിരിയൽ പ്രഖ്യാപിച്ചത്. 2019 ൽ ഇരുവരും നടത്തിയ ഒരുഫോട്ടോഷൂട്ട് വൈറലായിരുന്നു. ‘ഇതു ചിലപ്പോൾ ഞെട്ടലുണ്ടാക്കിയേക്കാം. പക്ഷേ, ഞങ്ങളുടെ യാത്ര വഴിമാറുകയാണ്. ബന്ധം അവസാനിപ്പിക്കാനും വിവാഹം റദ്ദാക്കാനും ഞങ്ങൾ തീരുമാനിച്ചു’. അഞ്ജലി കുറിച്ചു. സൂഫി കാണിച്ച വിശ്വാസ വഞ്ചന കൊണ്ടാണ് ഇത്തരത്തിലുള്ള തീരുമാനമെന്നും ആരും സൂഫിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കരുതെന്നും സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിൽ അഞ്ജലി വ്യക്തമാക്കി. ‘അഞ്ജലിയുമായുള്ള എന്റെ ബന്ധത്തിൽ വലിയ മാറ്റം വരുകയാണ്. ഞങ്ങളുടെ വിവാഹത്തിന് ഏതാനും ആഴ്ചകൾ മുമ്പ് ഞാൻ അവളെ വഞ്ചിച്ചു. ആ തെറ്റിന്റെ ആഴം ഞാൻ മനസ്സിലാക്കുന്നു. അഞ്ജലി, നിന്നോട് ഞാൻ ക്ഷമ ചോദിക്കുന്നു’- സൂഫി ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ. കഴിഞ്ഞ വർഷമാണ് ഇരുവരുടെയും വിവാഹ…
Read Moreജയിലിൽനിന്ന് അച്ചടിവിദ്യ പഠിച്ചു; പുറത്തിറങ്ങി കള്ളനോട്ടടിച്ചു; പ്രതി ഭൂപേന്ദ്ര സിംഗ് 11കേസിലെ പ്രതി
ഭോപ്പാൽ: ജയിലിൽനിന്ന് അച്ചടിവിദ്യ പഠിച്ച തടവുപുള്ളി ജയിൽ മോചിതനായശേഷം വ്യാജ കറൻസി നോട്ടുകൾ നിർമിച്ചതിനു പിടിയിലായി. ഭൂപേന്ദ്ര സിംഗ് ധാക്കത്ത് (35) ആണു പിടിയിലായത്. മധ്യപ്രദേശിലെ വിദിഷയിലാണു സംഭവം. കഴിഞ്ഞ ദിവസം 200 രൂപയുടെ95 വ്യാജ കറൻസികളുമായി പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. കളർ പ്രിന്റർ, ആറു മഷി കുപ്പികൾ, പേപ്പർ എന്നിവയും ഇയാളുടെ വീട്ടിൽനിന്നു കണ്ടെടുത്തതായി സിറോഞ്ച് സബ് ഡിവിഷണൽ ഓഫീസർ ഓഫ് പോലീസ് ഉമേഷ് തിവാരി പറഞ്ഞു. ജില്ലയിൽ കുറച്ചുനാളായി കള്ളനോട്ടടിച്ച് വിപണിയിൽ ഇറക്കുന്നതായി ഇയാൾ സമ്മതിച്ചു. കൊലപാതകം ഉൾപ്പെടെ 11 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഭൂപേന്ദ്ര സിംഗ്.
Read Moreനീരുറവ തേടി…
നീരുറവ തേടി… വേനൽ രൂക്ഷമായതോടെ പത്തനംതിട്ട കോന്നി കല്ലാറിലൂടെ ജലം തേടിപ്പോകുന്ന കാട്ടാനക്കൂട്ടം. ബെന്നി അജന്ത.
Read More“പൂരത്തിനൊരു ആനക്കുളി’..!
“പൂരത്തിനൊരു ആനക്കുളി’…! തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സത്തിനെത്തിച്ച ആനയെ കുളിപ്പിക്കുന്ന പാപ്പാന്. -ജോണ്‍ മാത്യു.
Read Moreഗാസയിലെ അൽ ഷിഫ ആശുപത്രി ഇസ്രേലി സേനയുടെ നിയന്ത്രണത്തിൽ
ടെൽ അവീവ്: ഇസ്രേലി സേന അപ്രതീത റെയ്ഡിലൂടെ ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുത്തു. മുതിർന്ന ഹമാസ് കമാൻഡർമാർ ആശുപത്രിയിൽ തന്പടിച്ച് ആക്രമണത്തിനുള്ള താവളമാക്കുന്ന പശ്ചാത്തലത്തിലായിരുന്നു റെയ്ഡ് നടത്തിയതെന്ന് സേന അറിയിച്ചു. ഏറ്റുമുട്ടലിൽ 20 ഭീകരരെ വധിച്ചു. നൂറുകണക്കിനു പലസ്തീനികൾ അഭയം തേടിയിരിക്കുന്ന ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് റെയ്ഡ് ആരംഭിച്ചത്. ടാങ്കുകൾ ആശുപത്രി വളഞ്ഞു. ഉഗ്രയുദ്ധത്തിന്റെ വെടിയൊച്ചകൾ മുഴങ്ങുന്നത് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ വ്യക്തമായിരുന്നു. അതേസമയം, വ്യക്തമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്ന റെയ്ഡെന്ന് ഇസ്രേലി സേനാ വക്താവ് ഡാനിയൽ ഹാഗാരി അറിയിച്ചു. ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തില്ല. രോഗികളും ജീവനക്കാരും ഒഴിഞ്ഞുപോകേണ്ടതില്ല. ആശുപത്രിവളപ്പിൽ തന്പടിച്ചിരിക്കുന്നവർക്ക് ഒഴിഞ്ഞുപോകാൻ വഴിയൊരുക്കിയിട്ടുണ്ട്. ഹമാസ് ഭീകരർ ഉടൻ കീഴടങ്ങണമെന്നും ഹാഗാരി ആവശ്യപ്പെട്ടു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ മുന്‍പും ഇസ്രേലി സേന റെയ്ഡ് നടത്തിയിട്ടുണ്ട്. മാസങ്ങളായി തുടരുന്ന…
Read Moreഎൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാലക്കാട് നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ- അനിൽ പുത്തൂർ
Read Moreപുഴ ചുരുങ്ങി, കൈക്കുമ്പിളോളം…
പുഴ ചുരുങ്ങി, കൈക്കുമ്പിളോളം…ഓരോ ദിവസവും ചൂടു കൂടുകയാണ്. ജലസ്രോതസുകള്‍ വറ്റിവരണ്ടു. പലയിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി. വറ്റിവരണ്ട പുല്ലുകയാറ്റില്‍ പ്രദേശവാസികള്‍ വെള്ളത്തിനായി കുഴിച്ച ഓലി. മുണ്ടക്കയം ഇളംകാട് നിന്നുള്ള ദൃശ്യം. -അനൂപ് ടോം
Read Moreഅനുവിന്റെ മരണം ക്രൂരമായ കൊലപാതകം; ബൈക്കിൽ ലിഫ്റ്റ് കൊടുത്ത് തോട്ടിൽ ചവിട്ടി താഴ്ത്തി
കോഴിക്കോട്: മോഷണശ്രമത്തിനിടെ പേരാമ്പ്ര വാളൂരില്‍ കുറങ്കുടി മീത്തല്‍ അനുവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. ബൈക്കില്‍ ലിഫ്റ്റ് കൊടുത്ത ശേഷം യുവതിയെ പിടിച്ചുവലിച്ചുകൊണ്ടുപോയി തല തോട്ടിലെ ചെളിയില്‍ ചവിട്ടിതാഴ്ത്തുകയായിരുന്നു. സംഭവത്തില്‍ മലപ്പുറം സ്വദേശിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവിന് അടുത്തെത്താന്‍ വഴിയില്‍ വാഹനം കാത്തുനിന്ന അനുവിനെ ഇയാള്‍ ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റുകയായിരുന്നു. മറ്റ് വാഹനങ്ങള്‍ കിട്ടാതിരുന്ന സാഹചര്യത്തില്‍ ഇവര്‍ ബൈക്കില്‍ കയറി. തോടിന് സമീപത്തുവച്ച് ബൈക്ക് നിര്‍ത്തിയ പ്രതി അനുവിനെ തോട്ടില്‍ മുക്കി കൊലപ്പെടുത്തി. പിന്നീട് ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ അഴിച്ചെടുത്ത ശേഷം രക്ഷപെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. മട്ടന്നൂരില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായി വരുമ്പോഴാണ് ഇയാള്‍ കൊല നടത്തിയത്. മലപ്പുറം സ്വദേശിയായ പ്രതിക്കെതിരേ 55 കേസുകള്‍ നിലവിലുണ്ട്. സമാനരീതിയില്‍ അപരിചിതരായ സ്ത്രീകള്‍ക്ക് ലിഫ്റ്റ് കൊടുത്ത ശേഷം ബലാത്സംഗം ചെയ്ത കേസുകളില്‍ പ്രതിയാണ്…
Read More