കായംകുളം: ആലപ്പുഴ പാർലമെന്റ് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് വികസന രേഖ പുറത്തിറക്കി. വിശദമായ പഠനത്തിനുശേഷം ആലപ്പുഴയുടെ മനസറിഞ്ഞു തയാറാക്കിയതാണ് വികസനരേഖയെന്ന് കോയമ്പത്തൂർ എംഎൽഎയും മഹിളാ മോർച്ച ദേശീയ അധ്യക്ഷയുമായ വാനതി ശ്രീനിവാസൻ വികസനരേഖയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അവർ. നാടിന്റെയും ജനതയുടെയും മനസറിഞ്ഞവർക്കു മാത്രമേ ജനങ്ങളുടെ ആവശ്യങ്ങൾ ഉൾക്കൊണ്ടതും സാധ്യമാക്കാൻ സാധിക്കുന്നതുമായ കാര്യങ്ങൾ ഉൾക്കൊള്ളാൻ സാധിക്കൂ. സ്ത്രീകളുടെ ഉന്നമനത്തിനായി വസ്ത്ര നിർമാണ പാർക്കും കോളജ് വിദ്യാഭ്യാസത്തിനു പെൺകുട്ടികൾക്ക് 25,000 രൂപയുടെ സ്കോളർ ഷിപ്പ്, തീരദേശത്തിന്റെ വികസനത്തിനായി 30,000 കോടി രൂപയുടെ പാക്കേജ്, മന്നത്ത് പദ്മാനഭന്റെ പേരിൽ അരൂരിൽ 2000 കോടി രൂപയുടെ മൾട്ടി കോംപ്ലക്സ് ഡിജിറ്റൽ പാർക്ക്, ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം തുടങ്ങി ആലപ്പുഴയുടെ സമഗ്രവികസനത്തിനുള്ള മാസ്റ്റർ പ്ലാൻ ആണ് വികസന രേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ആലപ്പുഴയുടെ ഹൃദയം കീഴടക്കാൻ സാധിച്ച ശോഭ…
Read MoreCategory: All News
ആരവം, പൂരാരവം
ആരവം, പൂരാരവം… തൃശൂർ പൂരത്തോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരനടയിൽ നടന്ന കുടമാറ്റം. – ടോജോ പി. ആന്റണി
Read Moreബിജെപി നടപ്പിലാക്കുന്നത് ഭരണഘടനയും മതനിരപേക്ഷതയും തകർക്കുന്ന നയങ്ങൾ: പ്രകാശ് കാരാട്ട്
നെടുമങ്ങാട്: കഴിഞ്ഞ പത്ത് വർഷക്കാലമായി കേന്ദ്രം ഭരിക്കുന്ന ബിജെപി നടപ്പിലാക്കുന്ന നയങ്ങൾ ഇന്ത്യൻ ഭരണ ഘടനയെയും ജനാധിപത്യത്തേയും മത നിരപേക്ഷതയെയും തകർക്കുന്ന നിലപാടാണെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം പ്രകാശ് കാരാട്ട്. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി വി.ജോയിയുടെ അരുവിക്കര മണ്ഡലം റാലിയും പൊതു സമ്മേളനവും ആര്യനാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ശതകോടീശ്വരന്മാരുമായി ചേർന്ന് സ്വകാര്യ വൽക്കരണം നടത്തുകയും ഖനനം, റെയിൽവേ,വിമാനത്താവളം എന്നിവ സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന കാഴ്ചയുമാണ് നാം കണ്ടത്. ഇതുകാരണം രാജ്യത്ത് തൊഴിലില്ലായ്മയും ദാരിദ്ര്യവും വർദ്ധിച്ചു.മോദിയെ വിമർശിക്കുന്ന പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യുന്ന നയമാണ് നടപ്പിലാക്കുന്നത്. ഇതിന് ഉദാഹരണമാണ് അരവിന്ദ് കേജരിവാളിനെയും ഹേമന്ദ് സോറനെയും അകാരണമായി അറസ്റ്റ് ചെയ്ത് ജയിലലടച്ചത്. കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയും അർഹതപ്പെട്ട വിഹിതം പോലും നൽകാതെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയാണ് ചെയ്യുന്നത്. സർക്കാർ കൊണ്ടുവരുന്ന ബില്ലുകൾ ഗവർണറെ ഉപയോഗിച്ച് ഒപ്പിടാതെ ബുദ്ധിമുട്ടിക്കുകയാണെന്നും പ്രകാശ് കാരാട്ട്…
Read Moreവർണവിസ്മയം…
വർണവിസ്മയം… തൃശൂർ പൂരത്തോടനുബന്ധിച്ച് ഇന്നലെ വൈകിട്ടു നടന്ന സാമ്പിൾ വെടിക്കെട്ടിൽ നിന്ന്. ടോജോ പി.ആന്റണി
Read Moreവോട്ടര്‍ കുഞ്ഞച്ചൻ…
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള സ്വീപിന്റെ ബോധവല്കരണ പരിപാടികളുടെ ഭാഗമായി കുമരകത്തെ ബാക്ക് വാട്ടര്‍ റിപ്പിള്‍സില്‍ കോട്ടയം വോട്ടര്‍ കുഞ്ഞച്ചനെ അനാവരണം ചെയ്ത ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി വിദ്യാര്‍ഥികള്‍ക്കൊപ്പം ചുവടു വച്ചപ്പോള്‍.
Read Moreവെജ് ബർഗർ ഓർഡർ ചെയ്തവർക്ക് കഫേ വിളമ്പിയത് ചിക്കൻ: ഭക്ഷ്യ വകുപ്പിന് പരാതി നൽകി ഉപഭോക്താക്കൾ; വീഡിയോ വൈറൽ
അഹമ്മദാബാദിൽ, വെജ് ബർഗർ ഓർഡർ ചെയ്ത ഒരു കൂട്ടം സസ്യഭുക്കുകൾക്ക് കഫേയിൽ നിന്ന് നൽകിയത് ചിക്കൻ ബർഗർ. ഭക്ഷണം കഴിക്കാനെത്തിയവരിൽ ഒരാളായ വിതസ്ത വ്യാസ് കഫേ ജീവനക്കാരുമായി തർക്കിക്കുന്നതിൻ്റെ വീഡിയോ വൈറലായതിന് ശേഷമാണ് സംഭവം പുറത്തറിയുന്നത്. “അയാൾ ഞങ്ങൾക്ക് അബദ്ധത്തിൽ ചിക്കൻ നൽകി.. ഇത് തെറ്റാണ്. ഇത് ചിക്കൻ ബർഗർ ആണെന്ന് അറിയാത്തവർ അത് കഴിക്കുമായിരുന്നു,” അവർ വീഡിയോയിൽ പറയുന്നത് ഇങ്ങനെ. വെയിറ്റർ ആദ്യം കള്ളം പറയുകയും തൻ്റെ തെറ്റ് സമ്മതിച്ചില്ലെന്നും ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടി. പാത്രം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ് അപകടം മറയ്ക്കാൻ അയാൾ ശ്രമിച്ചുവെന്നും അവർ വീഡിയോയിൽ ആരോപിച്ചു. ഉപഭോക്താവിൻ്റെ അഭിപ്രായങ്ങൾ ഇങ്ങനായിരിക്കെ, ഭക്ഷണശാല ഒരു മാധ്യമത്തോട് സംസാരിക്കുകയും ഇതൊരു വെജ് മീൽ ആണെന്നും അതിൽ ഉപയോഗിച്ചിരിക്കുന്ന സോസ് കാരണം ചിക്കൻ പോലുള്ള ഫ്ലേവറിൽ ചേർക്കാമായിരുന്നുവെന്നും പറഞ്ഞു. ഇക്കാര്യം കണ്ടെത്തി വ്യക്തത വരുത്താൻ ഭക്ഷ്യവകുപ്പിനെ അവർ സമീപിച്ചു.…
Read Moreകോമിക് സ്ട്രിപ് ഒരുക്കി; റോഷ്നയ്ക്ക് ലോക റിക്കാര്‍ഡ്
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കോമിക് സ്ട്രിപ് സൃഷ്ടിച്ച് രണ്ടുതവണ ലോക റിക്കാര്‍ഡ് മറികടന്ന് മലയാളി യുവതി. കോഴിക്കോട് സ്വദേശിനി റോഷ്നയാണ് 430 മീറ്ററുള്ള കോമിക് സ്ട്രിപ് തയാറാക്കിയത്. കുത്തബ് മിനാറിന്റെ ഉയരത്തേക്കാള്‍ ആറു മടങ്ങ് നീളമുള്ള കോമിക് സ്ട്രിപ്പിന് 1250 കടലാസ് കഷണങ്ങൾ ഉപയോഗിച്ചു. 200 പേനകള്‍ ഉപയോഗിച്ചാണ് ഇതു വരച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പേന സൃഷ്ടിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടിയ മുഹമ്മദ് ദിലീപിന്റെ മകളാണ് പതിനെട്ടുകാരിയായ റോഷ്ന. നേരത്തേ ഈഫല്‍ ടവറിനേക്കാള്‍ 100 മീറ്റര്‍ ഉയരത്തോളം (404 മീറ്റര്‍) നീളത്തിലുള്ള കോമിക് സ്ട്രിപ് തയാറാക്കിയതായിരുന്നു റോഷ്നയുടെ പേരിലുള്ള ആദ്യ ലോക റിക്കാര്‍ഡ്. റോഷ്നയുടെ വിജയകഥ ഹിസ്റ്ററി ടിവി1 ലെ ഓമൈജി! യേ മേരാ ഇന്ത്യ എന്ന പരിപാടിയില്‍ 15ന് രാത്രി എട്ടിന് സംപ്രേഷണം ചെയ്യും.
Read Moreറംസാന്-വിഷു ചന്തകള്‍ നടത്താന്‍ ഹൈക്കോടതി അനുമതി; 250 റംസാന്-വിഷു ചന്തകള്‍ തുറക്കും
കൊച്ചി: സംസ്ഥാനത്ത് റംസാന്-വിഷു ചന്തകള്‍ നടത്താന്‍ ഹൈക്കോടതി അനുമതി. തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്‍കാത്തതിനെതിരേ കണ്‍സ്യൂമര്‍ ഫെഡ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്. ചന്തകള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച അഞ്ചുകോടി രൂപ കണ്‍സ്യൂമര്‍ ഫെഡിന് ഇപ്പോള്‍ കൈമാറുന്നത് വിലക്കുകയും ചെയ്തു. തെരഞ്ഞെടുപ്പുസമയത്ത് വോട്ടര്‍മാരെ സ്വാധീനിക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നതുപോലെതന്നെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നതും കണക്കിലെടുത്താണ് അനുമതി നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി. ഉത്സവച്ചന്തകള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഉപയോഗിക്കരുത്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശനമായ നടപടി സ്വീകരിക്കാമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. റംസാന്-വിഷു ചന്തകള്‍ തുടങ്ങാന്‍ ഫ്രെബുവരി 16നുതന്നെ തീരുമാനമെടുത്തതാണെന്നും ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നിഷേധിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനശേഷം വോട്ടര്‍മാരെ സ്വാധീനിക്കുന്ന നടപടികളും പ്രഖ്യാപനങ്ങളും ഉണ്ടാകരുതെന്ന പെരുമാറ്റച്ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. 250 റംസാന്-വിഷു…
Read Moreകള്ളക്കടൽക്കലി…
കള്ളക്കടൽക്കലി… ശക്തമായ കടലേറ്റത്തെത്തുടര്‍ന്ന് അമ്പലപ്പുഴ വളഞ്ഞവഴിയില്‍ വീടുകള്‍ തകര്‍ന്നനിലയില്‍.
Read Moreചൂടാണ്…
ചൂടാണ്… അന്തരീക്ഷത്തിലെ ചൂടിന് ആശ്വാസമായി തെരഞ്ഞെടുപ്പു ചൂടിനെ പ്രോത്സാഹിപ്പിച്ച് വിപണിയിൽ പുതിയ പരീക്ഷണങ്ങളുമായി വ്യാപര സ്ഥാപനങ്ങൾ. വിവിധ പാർട്ടികളുടെ ചിഹ്നങ്ങളും സ്ഥാനാർഥികളുടെ ചിത്രങ്ങളും ഉൾപ്പെടുത്തി പാലക്കാട് മേട്ടുപാളയം സ്ട്രീറ്റിലെ ഷാജഹാൻ വില്പനയ്ക്കായി തയാറാക്കിയ വിശറികൾ. ചിത്രം. അനിൽ കെ. പുത്തൂർ
Read More