കൊച്ചി: അസര്‍ബൈജാനില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ കേസിലെ പ്രതികളുടെ കൂട്ടാളിയായ തമിഴ്നാട് സ്വദേശിയെ കണ്ടെത്തുന്നതിനായി എറണാകുളം സൗത്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസുമായി ബന്ധപ്പെട്ട് തിരുവല്ല സ്വദേശി വിപിന്‍(38), അമ്പലപ്പുഴ സ്വദേശി മുഹമ്മദ് ഷാദുലി(23), തമിഴ്നാട് സ്വദേശികളായ തലൈശെല്വമണി(21), നന്ദു മാധവ്(23) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രേമാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സ്പെഷല്‍ ബ്രാഞ്ചിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. രവിപുരത്ത് കോട്ടൂരാന് എന്ന പേരില്‍ വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തുകയായിരുന്നു സംഘം. പോലീസ് ഇവിടെ പരിശോധനയ്ക്ക് എത്തുമ്പോള്‍ അസര്‍ബൈജാനില്‍ ഹെല്‍പ്പര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവിനായി 30 ഓളം വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ മറവില്‍ ഇവര്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗാര്‍ഥികളില്‍നിന്ന് ലക്ഷങ്ങളാണ് തട്ടിയെടുത്തിരിക്കുന്നത്. കോന്നി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഇവരുടെ…
Read MoreCategory: All News
ഉത്സവലഹരി ആകാശത്തോളം…
ഉത്സവലഹരി ആകാശത്തോളം… കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തിരുനക്കര പഴയ ബസ് സ്റ്റാൻഡ് ഗ്രൗണ്ടില്‍ നടക്കുന്ന കാര്‍ണിവലിന്റെ ആകാശയൂഞ്ഞാൽ തയാറാക്കുന്ന തൊഴിലാളികൾ. -ജോണ്‍ മാത്യു.
Read Moreപദ്മജയെ ബിജെപിയിലേക്ക് ആരും ക്ഷണിച്ചു കൂട്ടിക്കൊ ണ്ടുവന്നതല്ല; സുരേഷ് ഗോപി
തൃശൂർ: ശബരി കെ റൈസ് വിതരണം ഇന്നാരംഭിക്കുന്പോൾ ജനങ്ങൾക്ക് അങ്ങനെയെങ്കിലും അരി കിട്ടട്ടെ എന്ന പ്രതികരണവുമായി തൃശൂർ ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപി. പ്രചാരണത്തിനിടെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സുരേഷ്ഗോപി. പദ്മജയെ ബിജെപിയിലേക്ക് ആരും ക്ഷണിച്ച് കൂട്ടിക്കൊണ്ടുവന്നതല്ലെന്നും അവർ സ്വന്തം ഇഷ്ടപ്രകാരം വന്നതാണ്. ‘പത്മജയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത് കേന്ദ്ര നേതൃത്വമാണ്. അതില്‍ കേരളനേതാക്കള്‍ക്ക് ആര്‍ക്കും പങ്കില്ല. എന്നെ സ്ഥാനാർഥിയാക്കി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ആ നേതൃത്വം പറയുന്നതാകും ഞാൻ അനുസരിക്കുക. പത്മജ വേണുഗോപാല്‍ എന്റെ സഹോദരിയുടെ സ്ഥാനത്താണ്. പത്മജയ്ക്കൊപ്പം പാര്‍ട്ടി നിശ്ചയിക്കുന്ന വേദികള്‍ പങ്കിടും. ഇത് കല്യാണിക്കുട്ടിയമ്മയ്ക്കുള്ള സമര്‍പ്പണമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ ഭരണവിരുദ്ധ വികാരമുണ്ടെന്നും അത് പ്രചാരണവേളയിൽ ജനങ്ങളുടെ പെരുമാറ്റത്തിൽനിന്ന് മനസിലായെന്നും ഇത്തവണ ബിജെപിയുടെ വോട്ട് ശതമാനം കൂടുമെന്നും സുരേഷ് ഗോപി പ്രതീക്ഷ പ്രകടിപ്പിച്ചു. താൻ ജയിച്ചാൽ തൃശൂരിൽ എലിവേറ്റഡ് ഹൈവേ കൊണ്ടുവരുമെന്നും സുരേഷ് ഗോപി…
Read More“വീണ’ തീ അണയ്ക്കുന്നു…
“വീണ’ തീ അണയ്ക്കുന്നു… തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്തിയപ്പോൾ അതിൽ നിന്നും താഴെ വീണ തീ ആരോഗ്യമന്ത്രി വീണ ജോർജ് കെടുത്താൻ ശ്രമിക്കുന്നു. – കെ.കെ.അർജുനൻ
Read Moreമതമൈത്രി നിലനിൽക്കുന്നിടത്ത് ഭിന്നിപ്പിനുള്ള ശ്രമമാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിലൂടെ ഉണ്ടാകുന്നത്; തമിഴ്നാട്ടില്‍ നടപ്പിലാക്കരുത്; വിജയ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകര്‍ക്കുമെന്ന് വിജയ് വിമര്‍ശിച്ചു. മതമൈത്രി നിലനിൽക്കുന്നിടത്ത് ഭിന്നിപ്പിനുള്ള ശ്രമമാണ് സിഎഎ നടപ്പാക്കുന്നതിലൂടെയുണ്ടാകുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. തമിഴ്നാട്ടില്‍ ഈ നിയമം നടപ്പിലാക്കുന്നില്ലന്ന് ഭരണകര്‍ത്താക്കള്‍ ഉറപ്പാക്കണമെന്നും, രാജ്യത്തെ ജനങ്ങളുടെ ഐക്യത്തെ തകര്‍ക്കുന്ന സിഎഎ പോലുള്ള ഒരു നിയമങ്ങളും നടപ്പാക്കപ്പെടരുതെന്നും വിജയ് ആവശ്യപ്പെട്ടു. പാർട്ടി രൂപീകരിച്ച ശേഷമുളള ആദ്യ രാഷ്ട്രീയ പ്രതികരണമാണ് സിഎഎ വിഷയത്തിൽ വിജയ് നടത്തുന്നത്. മൈക്രോബ്ലോഗിംഗ് സൈറ്റായ എക്സിൽ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് സിഎഎ നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാട് വിജയ് വ്യക്തമാക്കിയത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷപ്രതികരണവുമായി രംഗത്തെത്തി. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കേന്ദ്രസർക്കാർ നടത്തിയ നീക്കത്തിനെതിരേ പ്രതിപക്ഷ പാർട്ടികളെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Read Moreക്ഷേത്രദര്‍ശനത്തിനിടെ മാല മോഷ്ടിച്ചു; തമിഴ് യുവതി അറസ്റ്റിൽ
കൊച്ചി: എറണാകുളം നോര്‍ത്ത് പരമാര ക്ഷേത്ര ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ രണ്ടേകാല്‍ പവന് തൂക്കമുള്ള സ്വര്‍ണമാല മോഷ്ടിച്ച യുവതി അറസ്റ്റില്‍. തമിഴ്നാട് സ്വദേശി കുറുമാരി(26)യെയാണ് എറണാകുളം നോര്‍ത്ത് എസ്ഐ ടി.എസ്. രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടാളിയായ തമിഴ്നാട് സ്വദേശി കൗസല്യക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ പത്തിന് ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് നടത്തുന്ന അന്നദാനത്തില്‍ പങ്കെടുക്കാനെത്തിയ അയ്യപ്പന്‍കാവ് സ്വദേശിനിയുടെ മാലയാണ് മോഷ്ടിച്ചത്. ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ തമിഴ് യുവതിയും സംഘവും കൃത്രിമമായി തിരക്കുണ്ടാക്കി മാല അപഹരിക്കുകയായിരുന്നു. ചോദ്യം ചെയ്തതില്‍ നിന്ന് 2019 ഒക്ടോബറില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ കുട്ടിയുടെ കഴുത്തിലുണ്ടായ ഒരു പവന്റെ സ്വര്‍ണമാല മോഷ്ടിച്ചതായും പ്രതി സമ്മതിച്ചു. ഇവരെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
Read Moreഓസ്കർ അവാര്‍ഡ്: ഏഴഴകിൽ ഓപ്പൻഹൈമർ; മികച്ച നടൻ കിലിയൻ മർഫി, നടി എമ്മ സ്റ്റോണ്‍
96ാം ഓസ്കര് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ക്രിസ്റ്റഫര്‍ നോളന് സംവിധാനം ചെയ്ത ഓപ്പൻഹൈമർ ഏഴ് അവാര്‍ഡുകള്‍ സ്വന്തമാക്കി പുരസ്കാരവേദിയിൽ തിളങ്ങി. ആറ്റം ബോംബിന്റെ പിതാവ് ജെ. ഓപ്പൻഹൈമറുടെ ജീവിതം ഇതിവൃത്തമാക്കി ക്രിസ്റ്റഫര്‍ നോളന് സംവിധാനം ചെയ്ത ദൃശ്യകാവ്യമാണ് ഓപ്പൻഹൈമർ. ഓപ്പൻഹൈമറിലെ അഭിനയമികവിന് കിലിയൻ മർഫി മികച്ച നടനുള്ള ഓസ്കർ സ്വന്തമാക്കിയപ്പോൾ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനായി. മികച്ച ചിത്രം, മികച്ച സഹനടൻ, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, കാമറ അവാര്‍ഡുകള്‍ ഓപ്പൻഹൈമർ കരസ്ഥമാക്കി. പുവർ തിംഗ്സ് നാലു പുരസ്കാരങ്ങൾ നേടിയെടുത്തു. പൂവർ തിംഗ്സിലെ പ്രകടനത്തിലൂടെ എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. 23 വിഭാഗങ്ങളിലായിട്ടാണ് അവാർഡുകൾ. ഇക്കുറിയും ജിമ്മി കെമ്മലാണ് അവതാരകന്റെ റോളിൽ എത്തിയത്. പ്രധാന അവാര്‍ഡുകള്‍: ചിത്രം- ഓപ്പൻഹൈമർ, നടന്- കിലിയൻ മർഫി (ഓപ്പന്‍ഹൈമർ), നടി- എമ്മ സ്റ്റോണ്‍ (പൂവർ തിംഗ്സ്). സംവിധായകന്- ക്രിസ്റ്റഫര്‍ നോളന് (ഓപ്പന്‍ഹൈമർ),…
Read More‘ഇടത്തോട്ട്’ വേണം…
‘ഇടത്തോട്ട്’ വേണം… മാവേലിക്കര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സി.എ. അരുൺകുമാര്‍ മാന്നാര്‍ മുസ്ലിം ജമാഅത്തിൽ വോട്ട് അഭ്യർഥിക്കാൻ എത്തിയപ്പോൾ.
Read Moreഎഴുപത്തിയൊന്നുകാരിയുടെ മാലപൊട്ടിച്ചത് സൗഹൃദം സ്ഥാപിച്ചശേഷം; കൂട്ടാച്ചിയേയും കൂട്ടാളിയേയും ഒന്നരവർഷത്തിന് ശേഷം വലയിൽ വീഴ്ത്തിയത് മാവേലിക്കരിയിലെ കിടുക്കാച്ചി പോലീസ്
ആലപ്പുഴ: എഴുപത്തൊന്നുകാരിയുടെ സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍ പിടിയില്‍. അറുന്നൂറ്റി മംഗലം സ്വദേശിയായ സ്ത്രീയുടെ മാലയാണ് പ്രതികള്‍ പൊട്ടിച്ചത്. പെരിങ്ങാല വില്ലേജില്‍ മുരുകാലയം വീട്ടില്‍ സതീഷ് എന്നു വിളിക്കുന്ന കൃഷ്ണകുമാര്‍ (36), ചെട്ടികുളങ്ങര ഈരേഴ് വടക്ക് തണല്‍ വീട്ടില്‍ കുട്ടാച്ചി എന്നുവിളിക്കുന്ന സുജിത്ത് (41) എന്നിവരാണ് പിടിലായത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം. അറുന്നൂറ്റിമംഗലം ഭാഗത്ത് പെയിന്റിംഗ് ജോലിക്കു പോയ പ്രതികള്‍ സ്ഥിരമായി സ്ത്രീയുടെ കടയില്‍ കയറുകയും സാധനങ്ങള്‍ വാങ്ങിക്കുകയും ചെയ്ത് അടുപ്പം സ്ഥാപിക്കുകയും സ്ത്രീയുടെ കടയില്‍ ആരുമില്ലാത്ത സമയം നോക്കി ഏഴുമണിക്ക് കടയില്‍ തനിച്ച് നില്‍ക്കുകയായിരുന്ന സ്ത്രീയുടെ മാല പറിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. മോഷണം നടത്തിയശേഷം പ്രതികള്‍ മാല കായംകുളത്തുള്ള ഒരു ജ്വല്ലറിയില്‍ വിറ്റിരുന്നു. ശാസ്ത്രീയമാര്ഗങ്ങളിലൂടെയും ആലപ്പുഴ ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെയും മാവേലിക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി…
Read More‘ദിയയെ കാണാന്‍ അഹാനയേക്കാള്‍ ഭംഗിയുണ്ട്’; പ്രതികരണവുമായി ദിയ കൃഷ്ണ
ഏറെ ആരാധകരുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. താരത്തിന്റെ നാല് മക്കളും സോഷ്യല്‍ മീഡിയയിൽ സജീവമാണ്. യുട്യൂബ് ചാനലിലൂടെ കുടുംബം തങ്ങളുടെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്. നടിയായും സോഷ്യല്‍ മീഡിയ താരവുമായുമെല്ലാം മൂത്ത മകള്‍ അഹാന കൃഷ്ണ നിറഞ്ഞു നില്‍ക്കുകയാണ്. അതേപൊലെയാണ് രണ്ടാമത്തെ മകളായ ദിയ കൃഷ്ണയും. ഇവർ പങ്കുവയ്ക്കാറുള്ള എല്ലാ പോസ്റ്റും നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ സഹോദരി അഹാനയെക്കുറിച്ചും തന്നെക്കുറിച്ചും പറഞ്ഞൊരു കമന്റിനോടുള്ള ദിയയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കുവച്ചൊരു വീഡിയോയ്ക്ക് താഴെ ദിയയെ കാണാന്‍ അഹാനയേക്കാള്‍ ഭംഗിയുണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ ഇതിന് മറുപടിയുമായി ചിലര്‍ എത്തുകയായിരുന്നു. ‘‘സഹോദരിമാരെ, സ്ത്രീകളെ തന്നെ എതിരാളികളായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണം. ഓരോരുത്തര്‍ക്കും അവരവരുടേതായ ഭംഗിയുണ്ട്’’ എന്നായിരുന്നു ഒരു ആരാധിക കുറിച്ചത്. പിന്നാലെ ഈ അക്കൗണ്ടില്‍ ഈ കമന്റിന്റെ സ്ക്രീന്‍…
Read More