ചെന്നൈ: ചെന്നൈയിൽ കൊല്ലം സ്വദേശിയായ നഴ്സിംഗ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയശേഷം മൃതദേഹത്തിന്റെ ചിത്രം പെൺകുട്ടിയുടെ അച്ഛന് അയച്ചുകൊടുത്ത സംഭവത്തിൽ ആൺസുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം തെന്മല സ്വദേശിയായ ഫൗസിയ (20) ആണ് കൊല്ലപ്പെട്ടത്. കുളത്തൂപ്പുഴ സ്വദേശിയായ ആഷിഖ് (21) ആണ് അറസ്റ്റിലായത്. ചെന്നൈയിലെ ഹോട്ടൽ മുറിയിൽ കഴുത്തുഞെരിച്ചായിരുന്നു ക്രൂരമായ കൊലപാതകം. ചെന്നൈയിലെ സ്വകാര്യ നഴ്സിംഗ് കോളജിൽ പഠിക്കുന്ന പെൺകുട്ടിയെ കാണാൻ ആഷിഖ് കഴിഞ്ഞ ദിവസം ചെന്നൈയിൽ എത്തുകയായിരുന്നു. കൊലയ്ക്കുശേഷം മൃതദേഹത്തിന്റെ ചിത്രം വാട്സാപ്പ് സ്റ്റാറ്റസ് ആക്കുകയും പെൺകുട്ടിയുടെ അച്ഛന് അയച്ചു കൊടുക്കുകയും ചെയ്തു. “ചതിക്കുള്ള ശിക്ഷ’യെന്ന് പറഞ്ഞാണ് ചിത്രം അച്ഛന് അയച്ചുകൊടുത്തത്. അഞ്ചു വർഷം തനിക്കൊപ്പമുണ്ടായശേഷം ചതിച്ചതിന് സ്വന്തം കോടതിയിൽ ശിക്ഷ നടപ്പാക്കി എന്നാണ് പ്രതി വാട്സാപ്പ് സ്റ്റാറ്റസിൽ കുറിച്ചത്. കൊലപാതകത്തിനുശേഷം പ്രതി പോലീസിൽ കീഴടങ്ങുകയായിരുന്നു. നാലു വർഷം മുമ്പ് ഇതേ പെൺകുട്ടിയെ ഉപദ്രവിച്ച കുറ്റത്തിന് പോക്സോ നിയമപ്രകാരം…
Read MoreCategory: All News
പി.വി. അൻവറിനെതിരായ മിച്ചഭൂമി കേസ്; നിയമവിരുദ്ധമായ ഇളവുകൾ നൽകിയെന്നു പരാതി
കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എക്കെതിരായ മിച്ചഭൂമി കേസില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാരുങ്ങി വിവരാവകാശ പ്രവര്ത്തകന് കെ.വി.ഷാജി. നിയമവിരുദ്ധമായ ഇളവുകള്‍ നല്കി ലാന്‍ഡ് ബോര്‍ഡ് അന്‍വറിനെ സഹായിച്ചെന്നാണ് ഷാജിയുടെ ആരോപണം. അന്‍വറിന്റെ കൈവശമുളള മിച്ചഭൂമി പിടിച്ചെടുത്ത് ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഷാജി നവകേരള സദസില്‍ പരാതി നല്‍കിയിരുന്നു. ഇതേ ആവശ്യവുമായാണ് ഹൈക്കോടതിയെ വീണ്ടും സമീപിക്കുന്നത്.കൂടരഞ്ഞി, കുഴല്‍മന്ദം, തൃക്കലങ്ങോട് വില്ലേജുകളിലായാണ് അന്‍വറിന്റെയും കുടുംബത്തിന്റെയും പക്കല്‍ 6.24 ഏക്കര്‍ മിച്ച ഭൂമി ഉളളതായി താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയത്. മൂന്നിടത്തും സര്‍വേ നടന്നതല്ലാതെ ഭൂമി കണ്ടുകെട്ടാനുളള നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. മിച്ച ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടിട്ട് രണ്ട് മാസം കഴിഞ്ഞു. അന്‍വര്‍ മിച്ച ഭൂമി സ്വമേധയാ സര്‍ക്കാരിലേക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം ഒരാഴ്ചയ്ക്കകം തഹസില്‍ദാര്‍മാര്‍ ഭൂമി കണ്ടുകെട്ടണമെന്നുമായിരുന്നു ഉത്തരവ്. എന്നാല്‍ ലാന്‍ഡ് ബോര്‍ഡും റവന്യൂ…
Read Moreരാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കാൻ സാധ്യത; വയനാട്ടിലെ ജനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമാണുള്ളത്; താരിഖ് അന്‍വര്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി എംപി ഇനിയും വയനാട്ടില്‍ തന്നെ മത്സരിക്കുമെന്ന് റിപ്പോർട്ട്. വയനാട്ടില്‍ നിന്ന് മാറി മത്സരിക്കാനുള്ള സാധ്യതയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. എന്നാൽ അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടേതാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഇപ്പോൾ കേരളത്തിലെത്തിയിട്ടുണ്ട്. വയനാട് ഉൾപ്പെടെ നാല് ജില്ലകളിലായി മൂന്ന് ദിവസത്തെ പരിപാടിക്കാണ് രാഹുൽ കേരളത്തിൽ വന്നിരിക്കുന്നത്. വയനാട്ടിലെ ജനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമാണുള്ളതെന്നും താരിഖ് അന്‍വര്‍ കൂട്ടിച്ചേർത്തു. കോഴിക്കോടും മലപ്പുറത്തുമായി ഇന്ന് തങ്ങും. നാളെ വയനാട് ജില്ലയിലെത്തും. കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ ഒന്നിനു നടക്കുന്ന പ്രഥമ പ്രിയദര്‍ശിനി സാഹിത്യ പുരസ്കാരം ടി.പത്മനാഭന് രാഹുല്‍ ഗാന്ധി സമ്മാനിക്കും. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കന്‍വെന്‍ഷനും രാഹുല്‍ ഉദ്ഘാടനം ചെയ്യും.
Read Moreപഴുതടച്ച് പരിശോധന, ഒരേമനസോടെ കേരളം; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്; മുഖ്യമന്ത്രി
തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ഓയൂരിൽ നിന്ന് 6 വയസുകാരി അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് ഊർജിതമായി അന്വേഷിക്കുകയാണെന്നും സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. സംഭവത്തിൽ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ഇന്നലെ വൈകുന്നേരമാണ് ഓയൂർ കാറ്റാടിമുക്ക് ഓട്ടുമൂല റെജി ഭവനിൽ റെജിയുടെ മകൾ അബിഗേൽ സാറാ റെജിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കണ്ടെത്താൻ തീവ്രശ്രമമാണ് പോലീസ് നടത്തുന്നത്. സംഭവം നടന്ന് 18 മണിക്കൂറിലേറെ കഴിഞ്ഞിട്ടും തട്ടിക്കൊണ്ട് പോകലിന് പിന്നിലുള്ളവരെക്കുറിച്ചും സംഘം ഉപയോഗിച്ച കാർ എവിടെയെന്നതിനെക്കുറിച്ചും വ്യക്തമല്ല. കാറിൽ നിന്ന് പിന്നീട് കുട്ടിയെ ഓട്ടോ റിക്ഷയിലേയ്ക്ക് മാറ്റിയതാണ് പോലീസിന്റെ നിഗമനം. ഈ ഓട്ടോറിക്ഷയുടെ വിവരങ്ങളും ലഭ്യമല്ല. സംസ്ഥാന വ്യാപകമായി തെരച്ചിൽ നടത്തുണ്ടെങ്കിലും സംഘം കൊല്ലം ജില്ലയിൽ നിന്ന്…
Read Moreചരക്ക്-യാത്രാ തീവണ്ടികളുടെ വേഗത കൂട്ടുന്നു; തിരുവനന്തപുരം-മംഗലാപുരം സെക്ഷനിൽ സാധ്യതാപഠനം അന്തിമഘട്ടത്തിൽ
എസ്.ആർ.സുധീർ കുമാർ കൊല്ലം: ചരക്ക്- യാത്രാ വണ്ടികളുടെ വേഗത വർധിപ്പിക്കാൻ ദക്ഷിണ റെയിൽവേ തീരുമാനം. വിവിധ സെക്ഷനുകളിൽ ഓരോ സാമ്പത്തിക വർഷവും ഇത് സമയ ബന്ധിതമായി നടപ്പിലാക്കുന്നതിന് കർമ പദ്ധതിയും തയാറാക്കി കഴിഞ്ഞു.തിരുവനന്തപുരം – മംഗലാപുരം റൂട്ടിൽ അനുവദനീയ പരമാവധി വേഗതയിൽ (130-160 കിലോമീറ്റർ) വണ്ടികൾ ഓടിക്കുന്നതിനുള്ള സാധ്യതാ പഠനം അന്തിമ ഘട്ടത്തിലാണെന്ന് അധികൃതർ വ്യക്തമാക്കി. ഈ സെക്ഷനിൽ ആലപ്പുഴ വഴിയും കോട്ടയം വഴിയുമുള്ള രണ്ട് റൂട്ടുകളിലെയും സാധ്യതാ പഠനം ഏറെക്കുറെ പൂർത്തിയായി കഴിഞ്ഞു. ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കലാണ് ഏറ്റവും പ്രധാനം. പഠനത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തിരമായി ചെയ്യേണ്ട ജോലികളും റെയിൽവേ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ ലിസ്റ്റ് ചെയ്ത് കഴിഞ്ഞു. സമ്പൂർണ ട്രാക്ക് നവീകരണം, വേണ്ടിടത്ത് എല്ലാം പഴയവ മാറ്റി പുതിയ 60 കിലോഗ്രാം റെയിൽ സ്ഥാപിക്കൽ, പാലങ്ങളുടെ ബലപ്പെടുത്തൽ, സാധ്യമായിടത്തെല്ലാം വളവുകൾ പരമാവധി നിവർത്തൽ, കാൽനട…
Read Moreഫാഡ് ഡയറ്റിംഗിൽ ഹ്രസ്വകാലനേട്ടം മാത്രം
ആഴ്ചയിൽ അര മുതൽ ഒരു കിലോഗ്രാം വരെ ശരീരഭാരം കുറയുന്നത് ആരോഗ്യകരമായ ഒരു സമീപനമാണ്. ഈ വേഗത്തിൽ ശരീരഭാരം കുറയ്ക്കുന്ന വ്യക്തികൾ ദീർഘകാലത്തേക്ക് ഭാരം കുറയ്ക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കുറഞ്ഞ നിയന്ത്രണങ്ങൾ…ഫാഡ് ഡയറ്റിംഗിന്റെ (അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ തെരഞ്ഞെടുക്കുന്ന രീതി – Fad Diet) നെഗറ്റീവ് ഇഫക്റ്റുകൾ ഒഴിവാക്കാൻ സമീകൃതവും കുറഞ്ഞ നിയന്ത്രണങ്ങളുള്ളതുമായ സമീപനമാണ് ചെയ്യാൻ കഴിയുന്നഏറ്റവും നല്ല ഓപ്ഷൻ. മാക്രോ ന്യൂട്രിയന്റുകൾ ഒഴിവാക്കിയാൽപലപ്പോഴും, ചില ഭക്ഷണങ്ങൾ അല്ലെങ്കിൽ മാക്രോ ന്യൂട്രിയന്റുകൾ ഫാഡ് ഡയറ്റുകളുടെ ലക്ഷ്യമായി മാറുന്നു. അതുമൂലം നിങ്ങൾക്ക് പോഷകങ്ങളുടെ അപര്യാപ്തതയ്ക്കുള്ള സാധ്യതയും കൂടുതലായിരിക്കാം. കർശനമായി സസ്യാഹാരം പിൻതുടർന്നാൽഭക്ഷണങ്ങളും ഭക്ഷണ ഗ്രൂപ്പുകളും വെട്ടിക്കുറയ്ക്കുകയോ കലോറിയുടെ അളവ് ഗണ്യമായി കുറയ്ക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാകും. ഉദാഹരണത്തിന്, കർശനമായി സസ്യാഹാരം പിന്തുടരുന്ന ആളുകൾക്ക്…
Read Moreശബരിമല സ്പെഷൽ: സൗത്ത് സെൻട്രൽ റെയിൽവേ അനുവദിച്ചത് 66 ട്രെയിനുകൾ
കൊല്ലം: ശബരിമല തീർഥാടകരുടെ തിരക്ക് പ്രമാണിച്ച് സൗത്ത് സെൻട്രൽ റെയിൽവേ ഇതുവരെ കേരളത്തിലേയ്ക്ക് അനുവദിച്ചത് 66 ട്രെയിനുകൾ. ആദ്യം അനുവദിച്ചതിന് പുറമേ 40 സ്പെഷൽ സർവീസുകൾ കൂടി ആരംഭിക്കാൻ സൗത്ത് സെൻട്രൽ റെയിൽവേ ഇന്നലെ തീരുമാനിച്ചു. കഴിഞ്ഞ ദിവസം അനുവദിച്ചത് 22 ട്രെയിനുകൾ ആയിരുന്നു. ശ്രീകാകുളം റോഡ് -കൊല്ലം, വിശാഖപട്ടണം – കൊല്ലം റൂട്ടിലും തിരികെയുമാണ് പുതിയ 40 സർവീസുകളെന്ന് സൗത്ത് സെൻട്രൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ രാകേഷ് അറിയിച്ചു. ശ്രീകാകുളം റോഡ് – കൊല്ലം സർവീസ് 25-നും വിശാഖപട്ടണം – കൊല്ലം സർവീസ് 29 -നും ആരംഭിക്കും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. ഫസ്റ്റ് ഏസി, സെക്കൻഡ് ഏസി, തേർഡ് ഏസി, സ്ലീപ്പർ ക്ലാസ്, സെക്കൻഡ് ക്ലാസ് ജനറൽ എന്നീ കോച്ചുകൾ…
Read Moreഅനധികൃതമായി താമസിക്കുന്നവർക്കെതിരെ കർശന നടപടി; പാകിസ്ഥാനിൽ നിന്ന് പുറത്തായത് നാല് ലക്ഷത്തിലേറെ അഫ്ഗാനികൾ
പാകിസ്ഥാനിൽ അനധികൃതമായ് താമസിക്കുന്ന വിദേശികൾക്കെതിരായ നടപടികൾ കർശനമാക്കിയതിനെ തുടർന്ന്, നാല് ലക്ഷത്തിലധികം അഫ്ഗാനികൾ സ്വന്തം രാജ്യത്തേക്ക് മടങ്ങി. രാജ്യത്ത് അനധികൃതമായ് കടന്നുകൂടിയ അഫ്ഗാൻ അഭയാർഥികൾ തിരികെ പോകണമെന്ന് പാകിസ്ഥാൻ സർക്കാർ അറിയിച്ചു. അഫ്ഗാൻ താലിബാൻ അതിർത്തി കടന്നുള്ള ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് പാകിസ്ഥാൻ വിമർശിച്ചിരുന്നു. കൂടാതെ പാകിസ്ഥാൻ വിരുദ്ധ ഗ്രൂപ്പുകൾക്ക് അഫ്ഗാൻ താലിബാൻ പിന്തുണ നൽകുന്നതായും പാകിസ്ഥാൻ ആരോപിച്ചു. പാകിസ്ഥാനിൽ മതിയായ രേഖകളില്ലാതെ താമസിക്കുന്ന 1.7മില്യൺ അഫ്ഗാനികൾ ഒക്ടോബർ 31നകം രാജ്യം വിടണമെന്നും അല്ലെങ്കിൽ അറസ്റ്റിലാകുമെന്നും പാകിസ്ഥാൻ സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. രജിസ്റ്റർ ചെയ്ത 1.4 മില്യൺ അഫ്ഗാൻ അഭയാർഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും പാകിസ്ഥാൻ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. എന്നാൽ കുടിയേറ്റക്കാരുടെ രേഖകൾ പരിശോധിക്കാനായി പാക് പോലീസ് നവംബർ 1 മുതൽ വീടുകൾ തോറും കയറിയിറങ്ങുന്നുണ്ട്. അനധികൃതമായി രാജ്യത്ത് താമസമാക്കിയവർക്കെതിരെയാണ് നടപടിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreഗാസയിലെ ആശുപത്രി ആക്രമണം; ‘ആരോഗ്യപ്രവര്‍ത്തകർ ഭീകരതയ്ക്ക് വിധേയരാകേണ്ടവരല്ല’
ഗാസസിറ്റി: ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയില്‍ നടന്ന ആക്രമണത്തില്‍ ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം ഗബ്രേവൂസ്. “ആരോഗ്യപ്രവര്‍ത്തകരും സാധാരണക്കാരും ഒരിക്കലും ഇത്തരം ഭീകരതയ്ക്ക് വിധേയരാകേണ്ടവരല്ല, പ്രത്യേകിച്ച് ഒരു ആശുപത്രിയ്ക്കുള്ളിലായിരിക്കുമ്പോള്’ ഗബ്രേവൂസ് തന്റെ പോസ്റ്റില്‍ കൂട്ടിച്ചേർത്തു. ആശുപത്രിയില്‍ നടന്ന ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചിലരുടെ നില ഗുരുതരമാണ്. ഹോസ്പിറ്റലില്‍നിന്ന് വെടിവയ്പ്പുണ്ടായെന്നും വെടിവയ്പ്പിന്റെ ഉറവിടം ലക്ഷ്യമാക്കി തങ്ങള്‍ തിരിച്ചടിച്ചിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്.
Read Moreഅയ്യപ്പന്മാര് സഞ്ചരിച്ച ബസിനുനേരെ കല്ലെറിഞ്ഞവരെ കണ്ടെത്താന്‍ തീവ്രശ്രമം
റാന്നി: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിനു നേരേ ഇന്നലെ രാത്രി ഇടമുറി പൊന്നമ്പാറയില്‍ കല്ലേറ്. ആന്ധ്രപ്രദേശില്‍ നിന്ന് എത്തിയ ബസിനു നേരേയാണ് കല്ലേറുണ്ടായത്. ബസിന്റെ മുൻ ഗ്ലാസ് തകര്‍ന്നു. ഇരുചക്ര വാഹനത്തില്‍ എതിര്‍ദിശയില്‍ വന്ന രണ്ട് യുവാക്കളാണ് കല്ലെറിഞ്ഞതെന്ന് ബസ് ഡ്രൈവര്‍ പറഞ്ഞു. കറുത്ത ബൈക്കില്‍ ഇരുന്ന് കല്ലെറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ അയ്യപ്പന്മാരും സമീപവാസികളും പറയുന്നത്. കല്ലെറിഞ്ഞവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് രാത്രിയില്‍ തന്നെ ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ ബസിനുനേരേ കല്ലെറിഞ്ഞവരെ ഉടന്‍ പിടികൂടി നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് അഖില ഭാരത അയ്യപ്പസേവാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് കുഴിക്കാല ആവശ്യപ്പെട്ടു. രാത്രിയുടെ മറവില്‍ നടക്കുന്ന ഇത്തരം സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും പോലീസിനൊപ്പം സന്നദ്ധ പ്രവര്‍ത്തകരുടെ സഹായംകൂടി ഇക്കാര്യത്തില്‍ ഉറപ്പാക്കണമെന്നും പ്രസാദ് അഭിപ്രായപ്പെട്ടു. സ്പെഷൽ ജീവനക്കാർക്കു താമസിക്കാൻ എസി കോച്ച് ഒരുക്കി റെയിൽവേ…
Read More