തളിപ്പറമ്പ്: ഇന്ന് വൈകുന്നേരം തളിപ്പറമ്പ് ഉണ്ടപ്പറമ്പ് മൈതാനത്തിൽ നടക്കുന്ന നവകേരള സദസില്‍നിന്ന് സിപിഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി വിട്ടുനില്‍ക്കും. നവകേരള സദസ് സംബന്ധിച്ച് വീട്ടുമുറ്റ സദസും വിളംബര ജാഥകളും മറ്റ് അനുബന്ധ പരിപാടികളും നടത്തിയപ്പോൾ ഇതേക്കുറിച്ചുള്ള ഒരു കാര്യങ്ങളും തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റിയെ അറിയിച്ചിരുന്നില്ലെന്നും സിപിഎം പരിപാടിയായാണ് നവകേരള സദസിന്റെ അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചതെന്നും അതുകൊണ്ടുതന്നെ നവകേരള സദസുമായി സഹകരിക്കേണ്ടതില്ലെന്നാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നതെന്നും സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കെ. മുരളീധരന് പറഞ്ഞു. അതേസമയം തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ഉള്‍പ്പെടെ മറ്റെല്ലാ കമ്മിറ്റികളും നവകേരള സദസുമായി സഹകരിക്കും. കെ. മുരളീധരന് സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നതിന് ശേഷം ഇവിടെ സിപിഎം-സിപിഐ കക്ഷികള്‍ തമ്മില്‍ നിരന്തരമായി ഏറ്റുമുട്ടല്‍ നടന്നുവരികയാണ്. സിപിഎം പ്രവര്‍ത്തകനെ മര്‍ദിച്ചതായി ആരോപിച്ച് കെ. മുരളീധരന് ഉള്‍പ്പെടെ മൂന്ന് സിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് പോലീസിനെതിരേ…
Read MoreCategory: All News
വിപുലമായ ക്രമീകരണങ്ങളോടെ ശബരിമലയില്‍ ഫയര്‍ഫോഴ്സ് സംഘം
ശബരിമല: മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസിന്റെ പമ്പ, സന്നിധാനം കണ്ട്രോള് റൂമുകള്‍ ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശബരിമല സുരക്ഷാ ക്രമീകരണങ്ങളോടനുബന്ധിച്ച് പ്രവര്‍ത്തനം ആരംഭിച്ച പ്രധാന സ്റ്റേഷനുകളിലും താത്കാലിക സ്റ്റേഷനുകളിലും അദ്ദേഹം സന്ദര്‍ശനം നടത്തി, സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. പമ്പ, സന്നിധാനം കൂടാതെ നിലയ്ക്കല്‍, പള്ളിയറക്കാവ്, പ്ലാപ്പള്ളി, എരുമേലി, കാളകെട്ടി, പന്തളം, മിനിപമ്പ എന്നിവിടങ്ങളിലും താല്കാലിക ഫയര്‍ സ്റ്റേഷനുകള്‍ ആരംഭിച്ചു. വിവിധ നിലയങ്ങളിലായി 300ഓളം ജീവനക്കാരെയാണ്, 45 അഗ്നിശമന വാഹനങ്ങൾ, അത്യാധുനിക ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ സ്പെഷ്യല്‍ ഡ്യൂട്ടിക്കായി വിന്യസിച്ചിരിക്കുന്നത്. ഇവ കൂടാതെ ജലസുരക്ഷയുടെ ഭാഗമായി പ്രധാന സ്റ്റേഷനുകളിലും വിവിധ കടവുകളിലും പ്രത്യേകം പരിശീലനം ലഭിച്ച സ്കൂബ ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ നിന്നു പ്രത്യേകം പരിശീലനം ലഭിച്ച സ്പെഷല്‍ ടാസ്ക് ഫോഴ്സിന്റെ സേവനം പമ്പയിലും…
Read Moreവൃശ്ചികപ്പുലരിയില്‍ ശബരിമലയില്‍ ഭക്തജനത്തിരക്ക്
ശബരിമല: മണ്ഡലവ്രതാരംഭ ദിനമായ വൃശ്ചികപ്പുലരിയില്‍ ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ദര്‍ശനം തേടി അയ്യപ്പഭക്തരുടെ നീണ്ടനിര. ഇന്നു പുലര്‍ച്ച നട തുറക്കുമ്പോള്‍ ദര്‍ശനം തേടി എത്തിയവരുടെ നീണ്ടനിര നടപ്പന്തലിനപ്പുറം വരെയുണ്ടായി. പുതിയ മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരിയാണ് പുലര്‍ച്ചെ നട തുറന്നത്. നിര്മാല്യദര്ശനത്തിനെത്തിയവര്ക്ക് മേല്‍ശാന്തി പ്രസാദം നല്കി. പിന്നാലെ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച പൂജകള്‍ ആരംഭിച്ചു. ആദ്യദിവസം തന്നെ നെയ്യഭിഷേകത്തിനും മറ്റും നിരവധി അയ്യപ്പഭക്തരാണ് കാത്തുനിന്നത്. മാളികപ്പുറത്ത് പുതിയ മേല്‍ശാന്തി പി.ജി. മുരളിനമ്പൂതിരി നട തുറന്നു. മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയിലേക്ക് നിലയ്ക്കാത്ത തീര്‍ഥാടക പ്രവാഹമാണ്. ഇനിയുള്ള 40 ദിവസങ്ങളും ഇരുമുടിക്കെട്ടുമേന്തിയുള്ള അയ്യപ്പഭക്തരുടെ ശരണംവിളികളില്‍ കാനനപാതകള്‍ സജീവമായിരിക്കും. നിലയ്ക്കലും പമ്പയിലുമെല്ലാം സന്നിധാനത്തേക്കു പോകുന്നതിനുള്ള അയ്യപ്പഭക്തരുടെ തിരക്കുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ മൂന്നിനാണ് നട തുറക്കുന്നത്. നിര്‍മാല്യദര്‍ശനത്തിനുശേഷം 3.30ന് ആരംഭിക്കുന്ന അഭിഷേകം 11 വരെ നീണ്ടുനില്‍ക്കും. ഉഷപൂജയും മറ്റു ചടങ്ങുകളും ഇതിനിടെ നടക്കും.…
Read Moreശബരിമല തീര്‍ഥാടനകാലം; അയ്യപ്പഭക്തർ എത്തിത്തുടങ്ങി
ശബരിമല: 41 നാള് നീണ്ടുനില്‍ക്കുന്ന മണ്ഡലകാല തീര്‍ഥാടനത്തിനു തുടക്കം കുറിച്ച് വൈകുന്നേരം ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട ഇന്നു വൈകുന്നേരം തുറക്കും. ഇരുമുടിക്കെട്ടുമായി അയ്യപ്പഭക്തര്‍ നിലയ്ക്കലും പമ്പയിലും എത്തിത്തുടങ്ങി. ഉച്ചകഴിയുന്നതോടെ അയ്യപ്പഭക്തരെ സന്നിധാനത്തേക്ക് കടത്തിവിട്ടു തുടങ്ങും. ഇനിയുള്ള രണ്ടുമാസം ശബരിമല തീര്‍ഥാടനകാലം. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനര് നട തുറക്കും. നിലവിലെ മേല്‍ശാന്തി കെ. ജയരാമന് നമ്പൂതിരിയുടെ ബന്ധുവിന്റെ മരണകാരണം പുല ആയതിനാലാണ് തന്ത്രി നട തുറക്കേണ്ടി വരുന്നത്. പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിഷേക ചടങ്ങുകള്‍ക്കും തന്ത്രി കാര്മികാനകും. മൂവാറ്റുപുഴ ഏനാനല്ലൂര്‍ പൂത്തില്ലത്ത് മനയില്‍ പി.എന്‍. മഹേഷ് നന്പൂതിരിയെ ശബരിമല മേല്‍ശാന്തിയായും ഗുരുവായൂര്‍ അഞ്ഞൂര് പൂങ്ങാട്ട്മന പി.ജി. മുരളി നമ്പൂതിരിയെ മാളികപ്പുറം ക്ഷേത്രം മേല്‍ശാന്തിയായും തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ അവരോധിക്കും. നിലവിലെ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായിരുന്ന ജയരാമന് നന്പൂതിരിയും ഹരിഹരന്…
Read Moreശബരിമലയില്‍ മണ്ഡലകാലം; ഇന്ന് നട തുറക്കും; വിപുലമായ സൗകര്യങ്ങള്‍ സജ്ജമാക്കി കെഎസ്ആര്‍ടിസി
പത്തനംതിട്ട: മണ്ഡല മഹോത്സവത്തിനു തുടക്കം കുറിച്ച് ഇന്ന് വൈകിട്ട് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേള്‍ശാന്തി കെ. ജയരാമന് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിഷേക ചടങ്ങുകള്‍ നാളെ രാത്രി സന്നിധാനത്തു നടക്കും. ശബരിമല ക്ഷേത്രം മേല്‍ശാന്തിയായി മഹേഷ് നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി പി.ജി. മുരളി നമ്പൂതിരിയുമാണ് ചുമതലയേല്‍ക്കുന്നത്. നിലവിലെ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാര്‍ ഒരുവര്‍ഷത്തെ പൂജകള്‍ പൂര്‍ത്തിയാക്കി നാളെ രാത്രി മലയിറങ്ങും. പുറപ്പെടാ ശാന്തിമാരെന്ന നിലയില്‍ കഴിഞ്ഞ ഒരുവര്‍ഷമായി ഇരുവരും ശബരിമലയില്‍ താമസിച്ചു പൂജകള്‍ നടത്തിവരികയായിരുന്നു. മണ്ഡല വ്രതാരംഭമായ വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാരായിരിക്കും നട തുറക്കുക. ഡിസംബര്‍ 27നാണ് മണ്ഡല പൂജ. അന്നു രാത്രി പത്തിന് നട അടയ്ക്കും. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ടു നട…
Read Moreപ്രതി ‘സിപിഎം’ നേതാവ്; പോക്സോ കേസില്‍ ജില്ലാ കമ്മിറ്റിയംഗത്തെ അറസ്റ്റ് ചെയ്യാതെ പോലീസ്
മലപ്പുറം: പോക്സോ കേസില്‍ പ്രതിയായ സിപിഎം മലപ്പുറം ജില്ലാക്കമ്മിറ്റി അംഗത്തെ ഒരാഴ്ചയായിട്ടും പിടികൂടാതെ പോലീസ്. പ്രതിക്ക് ഒളിവില്‍ പോകാനുള്ള സാഹചര്യം ഒരുക്കിയെന്നാണ് ആക്ഷേപം. പ്രതിയെ തേടി രണ്ട് തവണ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് പോലീസിന്റെ വിശദീകരണം. സിപിഎമ്മിന്റെ മലപ്പുറം ജില്ലക്കമ്മിറ്റി അംഗമായ വേലായുധന് വള്ളിക്കുന്നിനെതിരേയാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. ചൈല്‍ഡ് ലൈന്‍ സംഭവം പോലീസില്‍ അറിയിച്ചതോടെ പൊന്നാനി പോലീസ് വേലായുധനെതിരേ കേസെടുത്തു. കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി.പക്ഷേ കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും തുടര്‍ നടപടികളായില്ല.കേസിൽ പ്രതിയായതോടെ മുഖം രക്ഷിക്കാൻ സിപിഎം വേലായുധനെ പുറത്താ ക്കിയിരുന്നു.
Read Moreകരുതിയിരുന്നോളൂ… വലയുമായി എത്തുന്നുണ്ട് പെൺപുലികൾ; ഡേറ്റിംഗ് ആപ്പിലൂടെ ആദ്യം സൗഹൃദം , കെണിയിൽ പെട്ടാൽ പിന്നെ നടക്കുന്നതിങ്ങനെ…
കാലം മുന്നോട്ട് പോകുന്നതിനനുസരിച്ച് തട്ടിപ്പുകളിലും പുത്തൻ രീതികൾ വന്നുകൊണ്ടിരിക്കുകയാണ്. ഡേറ്റിംഗ് ആപ്പ് ഉപയോഗപ്പെടുത്തി ദില്ലി, പൂനെ എന്നിവടങ്ങളിലെ റെസ്റ്റോറന്റുകൾ തട്ടിപ്പ് നടത്തുന്നന്നാണ് ആരോപണം. സോഷ്യൽ മീഡിയയിൽ ഇതിനെകുറിച്ചുള്ള ചർച്ചകൾ ചൂടുപിടിച്ചിരിക്കുകയാണ്. തട്ടിപ്പ് നടത്താനായ് ഇവർ യുവതികളെ വാടകയ്ക്ക് എടുക്കും. തുടർന്ന് ഡേറ്റിങ്ങ് ആപ്പിലൂടെ പുരുഷന്മാരെ തെരഞ്ഞ് പിടിച്ചു വലയിൽ വീഴത്തുന്നു. നിരവധി പുരുഷന്മാരാണ് ഈ കെണിയിൽ വീണത്. 23,000 രൂപയാണ് പുനെ സ്വദേശിയായ യുവാവിന് ഇത്തരത്തിൽ നഷ്ടമായത്. വ്യാജ പ്രൊഫലുകൾ വഴി ഡേറ്റിംഗ് ആപ്പിലൂടെ വാടകയ്ക്കെടുത്ത യുവതികൾ സജീവമാകും. പിന്നാലെ സമ്പന്നരായ യുവാക്കളെ കണ്ട് പിടിച്ച് ഡേറ്റിംഗിനായ് ക്ഷണിക്കുകയും ചെയ്യും. പോകേണ്ട റെസ്റ്റോറന്റും കഴിക്കേണ്ട ഭക്ഷണങ്ങളും ഇവർ തീരുമാനിക്കും. റെസ്റ്റോറന്റിൽ എത്തിക്കഴിഞ്ഞാൽ ഏറ്റവും വിലകൂടിയ ഭക്ഷണം തന്നെ ഇവർ ഓർഡർ ചെയ്ത് കഴിക്കുകയും ചെയ്യും. അവസാനം തന്ത്രപരമായ് പുരുഷന്മാരെകൊണ്ട് തന്നെ ഇവർ ബില്ലടയ്പ്പിക്കും. ഭക്ഷണം കഴിച്ച് പിരിഞ്ഞതിന്…
Read Moreയുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവം; ഭർത്താവ് കസ്റ്റഡിയിൽ
അതിരമ്പുഴ: കോട്ടയം അതിരമ്പുഴ സ്വദേശിയായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനെ ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും. അതിരമ്പുഴ കാട്ടുപ്പാറയിൽ ഷൈമോൾ സേവ്യർ (24) ചൊവ്വാഴ്ച രാവിലെയാണ് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചത്. അതിരമ്പുഴ ശ്രീകണ്ഠമംഗലം പാക്കത്തു കുന്നേൽ അനിൽ വർക്കിയുടെ ഭാര്യയാണ് ഷൈമോൾ. മരണത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ച് ഷൈമോളുടെ മാതാവ് ഷീല ഷാജി ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി. ഇതേത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് അനിൽ വർക്കിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. നെഞ്ചുവേദനയെത്തുടർന്ന് ആശുപ്രതിയിൽ പ്രവേശിപ്പിച്ചെന്നും ഉടൻ വരണമെന്നും ഭർത്താവിന്റെ വീട്ടുകാർ ഷൈമോളുടെ അമ്മയെ ഫോണിൽ അറിയിക്കുകയായിരുന്നുവെന്ന് ഷൈമോളുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ പറയുന്നു. ആശുപ്രതിയിൽ എത്തിയപ്പോഴാണ് മകൾ മരിച്ചതായി അറിയുന്നത്. മകളെ അപായപ്പെടുത്തിയെന്ന സംശയത്തിൽ മാതാവ് ഷീല ഏറ്റുമാനൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. മൃതദേഹത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നതായി പരാതിയിൽ…
Read Moreകണ്ടല: ചോദ്യം ചെയ്യൽ തുടരും, 44 മണിക്കൂർ നീണ്ട ഇഡിയുടെ പരിശോധന പൂർത്തിയായി, രേഖകൾ കസ്റ്റഡിയിൽ
കാട്ടാക്കട: കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പിൽ ഇഡിയുടെ പരിശോധന പൂർത്തിയായി. 44 മണിക്കൂർ പിന്നിട്ട പരിശോധന ഇന്ന് പുലർച്ചെ 12 നാണ് പൂർത്തിയായത്. ബാങ്കിൽനിന്നു സുപ്രധാന രേഖകളും സിപിയു ഹാർഡ് ഡിസ്ക് അടക്കമുള്ളവയും ഇഡി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭാസുരാംഗന്റെ ആരോഗ്യനില തൃപ്തികരമെങ്കിൽ ഇഡി ഇന്ന് ചോദ്യം ചെയ്തേക്കും. അതിനിടെ കഴിഞ്ഞ ദിവസം ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. മകൻ അഖിൽജിത്തിന്റെ ആഡംബര കാറും ഇ ഡി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിനായി ഇഡി ഉദ്യോഗസ്ഥർ അഖിൽജിത്തിനെ കിംസ് ആശുപത്രിയിൽ കഴിയുന്ന ഭാസുരാംഗന്റെ അടുത്തെത്തിച്ചിരുന്നു. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നുവെന്നാണ് വിവരം. കണ്ടലയിലെ വീട്ടിൽവച്ച് ഇഡി ചോദ്യം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും ചെയ്തതോടെയാണ് ഭാസുരാംഗനെ കിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കിൽ കണ്ടെത്തിയത്. സിപിഐ നേതാവ് കൂടിയായിരുന്ന എൻ.ഭാസുരാംഗൻ…
Read Moreഏട്ടായീ…ലേഡീസ് ഫസ്റ്റെന്നാ..!
കൊട്ടിയൂർ ബോയ്സ് ടൗൺ പാൽച്ചുരത്തിൽ യാത്രക്കാർ നൽകിയ ബിസ്ക്കറ്റ് വായിക്കുള്ളിലാക്കി കുരങ്ങ്. തനിക്ക് തരാതെ എല്ലാം അകത്താക്കിയ ആൺകുരങ്ങിനെ നോക്കിയിരിക്കുന്ന പെൺകുരങ്ങ്… ചിത്രം എ.ജെ.വാകത്താനം
Read More